Drones banned: ജമ്മുകശ്മീരിലെ രജൗരിയിൽ ഡ്രോണുകൾക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തി

ജമ്മുവിലെ വ്യോമകേന്ദ്രത്തിൽ നടന്ന ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി

Written by - Zee Malayalam News Desk | Last Updated : Jul 1, 2021, 08:52 PM IST
  • ഡ്രോൺ കൈവശം ഉള്ള ആളുകൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അവ ഏൽപ്പിക്കണമെന്നും ഉത്തരവുണ്ട്
  • ഡ്രോണുകൾ സൂക്ഷിക്കുന്നതും വാങ്ങുന്നതും കൈവശം വയ്ക്കുന്നതും വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്
  • മാപ്പിം​ഗിനും സർവേകൾക്കുമായി ഡ്രോണുകൾ ഉപയോ​ഗിക്കുന്ന സർക്കാർ ഏജൻസികൾ സമീപത്തെ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം
  • മരുന്നുകൾ കൊണ്ടുപോകാൻ ഉപയോ​ഗിക്കുന്ന അത്യാധുനിക ചൈനീസ് നിർമിത ഡ്രോണുകൾ ഉപയോ​ഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചിരുന്നു
Drones banned: ജമ്മുകശ്മീരിലെ രജൗരിയിൽ ഡ്രോണുകൾക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തി

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ (Jammu Kashmir) രജൗരിയിൽ ഡ്രോണുകൾക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജമ്മുവിലെ വ്യോമകേന്ദ്രത്തിൽ നടന്ന ഡ്രോൺ ആക്രമണങ്ങളുടെ (Drone attack) പശ്ചാത്തലത്തിലാണ് നടപടി. രജൗരി ജില്ലാ മജിസ്ട്രേറ്റ് രാജേഷ് കുമാർ സാവൻ ആണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഡ്രോൺ കൈവശം ഉള്ള ആളുകൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അവ ഏൽപ്പിക്കണമെന്നും ഉത്തരവുണ്ട്. ഡ്രോണുകൾ സൂക്ഷിക്കുന്നതും വാങ്ങുന്നതും കൈവശം വയ്ക്കുന്നതും വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്. മാപ്പിം​ഗിനും സർവേകൾക്കുമായി ഡ്രോണുകൾ (Drone) ഉപയോ​ഗിക്കുന്ന സർക്കാർ ഏജൻസികൾ സമീപത്തെ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും നിർദേശത്തിൽ സൂചിപ്പിക്കുന്നു.

ALSO READ: Jammu Airport Blast: ജമ്മു വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരണം

ജമ്മുകശ്മീരിൽ വ്യോമകേന്ദ്രത്തിൽ ഡ്രോണുകൾ ഉപയോ​ഗിച്ച് സ്ഫോടനം നടത്തിയ പശ്ചാത്തലത്തിൽ അംബാല, പത്താൻകോട്ട്, അവന്തിപ്പോര വിമാനത്താവളങ്ങളിൽ സുരക്ഷ (Security) വർധിപ്പിച്ചു. പാകിസ്ഥാനിൽ നിന്ന് 14 കിലോ മീറ്റർ മാത്രം അകലെയാണ് ആക്രമണം നടന്ന എയർ ഫോഴ്സ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഡ്രോണുകൾ ഉപയോ​ഗിച്ച് ഇനിയും ആക്രമണം നടന്നേക്കുമെന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

മരുന്നുകൾ കൊണ്ടുപോകാൻ ഉപയോ​ഗിക്കുന്ന അത്യാധുനിക ചൈനീസ് നിർമിത ഡ്രോണുകൾ ഉപയോ​ഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തിന് ശേഷം ഡ്രോണുകൾ അതിർത്തി കടന്നതായാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News