CM Of Karnataka: കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രി ആരായിരിയ്ക്കും? നായയുടെ പ്രവചനം വൈറലാകുന്നു...!!

CM Of Karnataka: കര്‍ണാടകയില്‍ നിലവില്‍ തൂക്കുമന്ത്രിസഭയ്ക്ക് ആണ് രാഷ്ട്രീയ നിരീക്ഷകര്‍ സാധ്യത പ്രവചിയ്ക്കുന്നത്. ഈ അവസരത്തില്‍ ആരായിരിയ്ക്കും സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി എന്നറിയാന്‍ ഏവര്‍ക്കും ആകാംഷയാണ്.   

Written by - Zee Malayalam News Desk | Last Updated : Apr 27, 2023, 01:05 PM IST
  • ഭരണതുടര്‍ച്ച നേടാനുള്ള ശക്തമായ പരിശ്രമത്തിലാണ് BJP. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അനുഭവം മുന്നില്‍ക്കണ്ട് ഏതു വിധേനയും ഭൂരിപക്ഷം നേടി അധികാരം കൈക്കലാക്കുക എന്ന ലക്ഷ്യമാണ്‌ കോണ്‍ഗ്രസിന്‍റെ മുന്നില്‍ ഉള്ളത്
CM Of Karnataka: കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രി ആരായിരിയ്ക്കും? നായയുടെ പ്രവചനം വൈറലാകുന്നു...!!

CM Of Karnataka: നിയമസഭ തിരഞ്ഞെടുപ്പ് ആവേശത്തിലാണ് കര്‍ണാടക. തിരഞ്ഞെടുപ്പ് കളം സജീവമായപ്പോള്‍ സംസ്ഥാനത്തെ  നേര്‍ക്കുനേര്‍ പോരാളികളായ BJPയും കോണ്‍ഗ്രസും പ്രചാരണ രംഗത്ത്‌ ഏറെ സജീവമാണ്.

Also Read:  Karnataka Assembly Polls 2023: ലിംഗായത്ത് സമുദായത്തെ അപകീർത്തിപ്പെടുത്തി, സിദ്ധരാമയ്യക്കെതിരെ മാനനഷ്ടക്കേസ്

ഭരണതുടര്‍ച്ച നേടാനുള്ള ശക്തമായ പരിശ്രമത്തിലാണ് BJP. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അനുഭവം മുന്നില്‍ക്കണ്ട് ഏതു വിധേനയും ഭൂരിപക്ഷം നേടി അധികാരം കൈക്കലാക്കുക എന്ന ലക്ഷ്യമാണ്‌ കോണ്‍ഗ്രസിന്‍റെ മുന്നില്‍ ഉള്ളത്. എന്നാല്‍, നിശബ്ദ പോരാട്ടവുമായി കിംഗ്‌ മേക്കറാവാനുള്ള എല്ലാ തയ്യാറെടുപ്പുകളും JD(S) നടത്തുന്നുണ്ട്.

Also Read:  Horoscope Today: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം, തൊഴിൽ-ബിസിനസിൽ വന്‍ ലാഭം

സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി ആരായിരിയ്ക്കും എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.  സംസ്ഥാനത്തെ മൂന്ന് പ്രമുഖ പാര്‍ട്ടികളും  തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളെ ഇതിനോടകം വോട്ടര്‍മാര്‍ക്ക് മുന്നില്‍ എത്തിച്ചു കഴിഞ്ഞു.  BJP ലിംഗായത്ത് നേതാവ് ബസവരാജ് ബൊമ്മൈയെ അടുത്ത മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നു. കോണ്‍ഗ്രസ്‌ DK ശിവകുമാറിന് പിന്നില്‍ അണിനിരക്കുമ്പോള്‍  JD(S) മുന്‍ മുഖ്യമന്ത്രി HD കുമാരസ്വാമിയെയാണ് മുഖ്യമന്ത്രിയായി ചൂണ്ടിക്കാട്ടുന്നത്. 

Also Read:    Zodiac Signs Loves Luxury Life: ഈ രാശിക്കാർ ആഡംബര ജീവിതം ഇഷ്ടപ്പെടുന്നവര്‍, ലക്ഷ്മി ദേവിയുടെ കൃപയും ധാരാളം 
 

കര്‍ണാടകയില്‍ നിലവില്‍ തൂക്കുമന്ത്രിസഭയ്ക്ക് ആണ് രാഷ്ട്രീയ നിരീക്ഷകര്‍ സാധ്യത പ്രവചിയ്ക്കുന്നത്. ഈ അവസരത്തില്‍ ആരായിരിയ്ക്കും സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി എന്നറിയാന്‍ ഏവര്‍ക്കും ആകാംഷയാണ്.   

ആ അവസരത്തില്‍ കർണാടകയുടെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് കാലഭൈരവ സൂചന നല്‍കിയിരിയ്ക്കുകയാണ്. കര്‍ണാടകയിലെ  മാണ്ഡ്യയിലെ അശോകനഗറിൽ കാലഭൈരവനായി നായയെ ആരാധിക്കുന്നു.  പൂജയ്ക്കിടെയാണ് കർണാടകയുടെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് കാലഭൈരവ സൂചന നൽകിയത്.

കർണാടകയില്‍ മുഖ്യമന്ത്രി പദത്തിലേയ്ക്ക് ഉറ്റുനോക്കുന്ന  ബസവരാജ് ബൊമ്മൈ, എച്ച്‌ഡി കുമാരസ്വാമി, ഡികെ ശിവകുമാർ എന്നിവരുടെ ചിത്രങ്ങള്‍ കാലഭൈരവനായി ആരാധിക്കപ്പെടുന്ന നായയുടെ മുന്നിൽ വച്ചുകൊണ്ട് അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ചോദിയ്ക്കുകയുണ്ടായി. ആ സമയത്ത് നായ മൂന്ന് നേതാക്കളിൽ എച്ച്.ഡി.കുമാരസ്വാമിയുടെ ഫോട്ടോ തിരഞ്ഞെടുത്ത് അടുത്ത മുഖ്യമന്ത്രി ആരായിരിയ്ക്കും എന്നതിന് സൂചന നല്‍കി.
 
ഈ നായയെക്കുറിച്ചുള്ള ചില വിവരങ്ങൾ അറിയാം

ഈ നായയുടെ ശക്തിയെക്കുറിച്ച് ഏറെ കഥകള്‍ പ്രചാരത്തിലുണ്ട്. ഇത്തരത്തില്‍ നിരവധി പ്രവചനങ്ങള്‍ നായ  മുന്‍പും നടത്തിയിട്ടുണ്ട് എന്നും അതെല്ലാം സത്യമായി ഭവിച്ചിട്ടുണ്ട് എന്നും ഉടമ ഗോപി പറഞ്ഞു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ നായയുടെ പ്രവചനം യാഥാർത്ഥ്യമാകുമോയെന്ന് കാത്തിരുന്ന് കാണാം.  

കർണാടകയിൽ തിരഞ്ഞെടുപ്പ് രംഗം ചൂട് പിടിയ്ക്കുകയാണ്.  ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കും. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും വോട്ട് അഭ്യർത്ഥനയുമായി സജീവമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News