Dr. Bhagwat Karad | വിമാനയാത്രയ്ക്കിടെ സഹയാത്രികന് ദേഹാസ്വാസ്ഥ്യം; ചികിത്സിച്ച് ഡോക്ടറായ കേന്ദ്രമന്ത്രി

ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പോയ ഇൻഡിഗോ 6E 171 വിമാനത്തിലാണ് സംഭവം

Written by - Zee Malayalam News Desk | Last Updated : Nov 17, 2021, 04:00 PM IST
  • വിമാനയാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥതകളില്‍ വലഞ്ഞ സഹയാത്രികന് സഹായവുമായി ഡോക്ടര്‍ കൂടിയായ കേന്ദ്രമന്ത്രി ഡോ. ഭഗവത് കരാട്.
  • കഴിഞ്ഞ ദിവസം രാത്രി ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം.
  • പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി പേരാണ് കരാടിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
Dr. Bhagwat Karad | വിമാനയാത്രയ്ക്കിടെ സഹയാത്രികന് ദേഹാസ്വാസ്ഥ്യം; ചികിത്സിച്ച് ഡോക്ടറായ കേന്ദ്രമന്ത്രി

ന്യൂഡൽഹി: വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സഹയാത്രികന് (Co-passenger) വൈദ്യസഹായം (Treatment) നൽകിയ ഡോക്ടറായ (Doctor) കേന്ദ്രമന്ത്രിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി (Prime Minister) നരേന്ദ്ര മോദി (Narendra Modi). ധനവകുപ്പ് സഹമന്ത്രി ഡോ. ഭഗവത് കരാടാണ് (Dr. Bhagwat Karad) യാത്രികന് അടിയന്തര സഹായവുമായെത്തിയത്.

ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പോയ ഇൻഡിഗോ 6E 171 വിമാനത്തിലാണ് സംഭവം. ഫ്ലൈറ്റ് ടേക്ക് ഓഫ്‌ ചെയ്ത് ഏകദേശം 45 മിനിറ്റിനുള്ളിൽ ഒരു യാത്രക്കാരന് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ടു. ക്യാബിൻ ക്രൂ ഉടൻ തന്നെ ഫ്ലൈറ്റിലെ ഏതെങ്കിലും ഡോക്ടറെ വിളിച്ചു, തൊഴിൽപരമായി ഒരു സർജനായ ഭഗവത് കരാട് സഹായത്തിനായി ഓടിയെത്തി. കേന്ദ്രമന്ത്രി ചില പ്രാഥമിക വൈദ്യസഹായം നൽകുകയും വിമാനത്തിന്റെ എമർജൻസി കിറ്റിൽ ലഭ്യമായ ഒരു കുത്തിവയ്പ്പും നൽകുകയും ചെയ്തു.

Also Read: Supreme Court | ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ ഇടപെടാനാകില്ല, ഹര്‍ജി തള്ളി സുപ്രീംകോടതി

സീറ്റില്‍ കിടത്തിയിരിക്കുന്ന യാത്രക്കാരന് സമീപം മന്ത്രി നില്‍ക്കുന്നതിന്റെ ചിത്രങ്ങളും പുറത്തെത്തി. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി പേർ കരാടിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

യാത്രക്കാരന്‍ വിയര്‍ത്തൊലിക്കുകയായിരുന്നു എന്നും രക്തസമ്മര്‍ദം കുറവായിരുന്നെന്നും കരാട് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. ഗ്ലൂക്കോസ് നല്‍കിയതിന് പിന്നാലെ യാത്രക്കാരന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ യാത്രക്കാരനെ സഹായിച്ചതിന് ഇന്‍ഡിഗോ വിമാനക്കമ്പനിയും ഡോ. കരാടിനെ നന്ദി അറിയിച്ചിട്ടുണ്ട്. 

Also Read: PM Narendra Modi യുടെ C-130J Super Hercules Purvanchal Expressway -യില്‍ ലാന്‍ഡ്‌ ചെയ്തു, ചരിത്ര നേട്ടവുമായി ഉത്തര്‍ പ്രദേശ്‌ , ചിത്രങ്ങള്‍ കാണാം     
‌‌
മഹാരാഷ്ട്രയിൽ (Maharashtra) നിന്നുള്ള രാജ്യസഭാംഗമായ (RajyaSabha MP) കരാട്. ഔറംഗാബാദിൽ അദ്ദേഹത്തിന് സ്വന്തമായി ആശുപത്രിയുമുണ്ട് (Hospital). ഔറംഗാബാദ് മേയറയുമായിരുന്നു അദ്ദേഹം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News