ഡൽഹി : വാക്സിനേഷൻ അമൃത് മഹോത്സവ് എന്ന പേരിൽ 75 ദിവസം നീണ്ടു നിൽക്കുന്ന വാക്‌സിൻ വിതരണമാണ് ഇന്നാരംഭിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം പ്രമാണിച്ചാണ് വാക്സിനേഷൻ യജ്ഞം .18 ഉം അതിന് മുകളിലും പ്രായമുള്ളവരിൽ 8% ഉം, 60 വയസും അതിൽ മുകളിലുമുള്ളവരിൽ 27% പേരുമാണ് ബൂസ്റ്റർ സ്വീകരിച്ചിട്ടുള്ളത്. രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ 75 ദിവസം സൗജന്യ ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം നടത്താനാണ് കേന്ദ്ര സർക്കാർ തീരുമാനം.
രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് സൗജന്യ ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം കേന്ദ്ര സർക്കാർ ആരംഭിക്കുന്നത്. സ്വാതന്ത്ര്യ ലബ്ധിയുടെ എഴുപത്തി അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 75 ദിവസം നീണ്ടു നിൽക്കുന്ന വാക്സിനേഷൻ ഡ്രൈവാണിത്. രാജ്യത്ത് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 15 വയസിനും 59 വയസിനും ഇടയിൽ പ്രായമുള്ള 77 കോടി ആളുകൾ ഉണ്ട്. ഇതിൽ 1% ആളുകൾ മാത്രമാണ് ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. ബാക്കിയുള്ളവരിലേക്ക് വാക്സിൻ എത്തിക്കാനാണ് പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയത്.
ഇന്ത്യയിലെ കൊവിഡ്-19 പ്രതിരോധ വാക്സിനേഷൻ 199. 12 കോടി കവിഞ്ഞ സാഹചര്യത്തിലാണ് കേന്ദ്ര വിവര, പ്രക്ഷേപണ മന്ത്രിയുടെ അറിയിപ്പ് വന്നത്. സൗജന്യ കൊവിഡ് ബൂസ്റ്റർ വാക്സിൻ എല്ലാ സർക്കാർ കേന്ദ്രങ്ങളിലും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. രാജ്യത്തുടനീളം കൊവിഡ് വാക്സിന്റഎ വ്യാപ്തി വർധിപ്പിക്കാനും വേഗത്തിലാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ആഴ്ച ആരോഗ്യ മന്ത്രാലയം കോവിഡ് -19 വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കുന്നതിനുള്ള കാലതാമസം ഒമ്പത് മാസത്തിൽ നിന്ന് ആറ് മാസമായി കുറച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...