Dengue Cases in Delhi: ഡെങ്കിപ്പനി ഭീതിയില്‍ ഡല്‍ഹി, കേസുകളില്‍ വന്‍ വര്‍ദ്ധന

രാജ്യ തലസ്ഥാനത്ത്  ഡെങ്കിപ്പനി കേസുകൾ  അതിവേഗം  വര്‍ദ്ധിക്കുന്നു.  റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ നാലുവർഷത്തെ റെക്കോർഡ് ആണ് ഈ വർഷത്തെ കേസുകൾ മറികടന്നിരിയ്ക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 3, 2022, 10:48 PM IST
  • സെപ്റ്റംബര്‍ മാസത്തില്‍ തുടര്‍ച്ചയായി പെയ്ത മഴയാണ് ഇപ്പോഴത്തെ ഡെങ്കിപ്പനി കേസുകളുടെ വര്‍ദ്ധനയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
Dengue Cases in Delhi: ഡെങ്കിപ്പനി ഭീതിയില്‍ ഡല്‍ഹി, കേസുകളില്‍ വന്‍ വര്‍ദ്ധന

New Delhi: രാജ്യ തലസ്ഥാനത്ത്  ഡെങ്കിപ്പനി കേസുകൾ  അതിവേഗം  വര്‍ദ്ധിക്കുന്നു.  റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ നാലുവർഷത്തെ റെക്കോർഡ് ആണ് ഈ വർഷത്തെ കേസുകൾ മറികടന്നിരിയ്ക്കുന്നത്. 

സെപ്റ്റംബര്‍ മാസത്തില്‍ തുടര്‍ച്ചയായി പെയ്ത മഴയാണ്  ഇപ്പോഴത്തെ  ഡെങ്കിപ്പനി കേസുകളുടെ വര്‍ദ്ധനയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.  ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട് എംസിഡി എല്ലാ തിങ്കളാഴ്ചയും  പുറത്തുവിടുന്ന റിപ്പോര്‍ട്ട് ഭീതിപ്പെടുത്തുന്നതാണ്.  

Also Read:   By Elections 2022: യുപി, ബീഹാറടക്കം 6 സംസ്ഥാനങ്ങളില്‍ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, നവംബർ 3ന് വോട്ടെടുപ്പ്

ഈ വർഷം എല്ലാ മാസവും ഡെങ്കിപ്പനി കേസുകളുടെ സ്ഥിതി എന്തായിരുന്നു? പട്ടിക ചുവടെ:-
വര്‍ഷം 2022

ജനുവരി -  23 കേസുകൾ 
ഫെബ്രുവരി  -  16
മാർച്ച് - 22
ഏപ്രിൽ - 20
മെയ് - 30 
ജൂൺ - 32
ജൂലൈ - 26
ഓഗസ്റ്റ്  - 75
സെപ്റ്റംബർ - 693 (കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 412) ഡെങ്കിപ്പനി കേസുകൾ)

2017 മുതൽ 2022 വരെ ഡെങ്കിപ്പനി മരണങ്ങൾ :-
2017ൽ 10 മരണം 
2018ൽ 4 മരണം 
2019ൽ 2 മരണം 
2020ൽ 1 മരണം 
2021ൽ 23 മരണം
അതേസമയം,  ഈ വർഷം ഡെങ്കിപ്പനി ബാധിച്ച് ഇതുവരെ ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.

മഴയുടെ വരവിനു മുമ്പുതന്നെ, ഡൽഹിയിലെ ശുചീകരണ ചുമതലയുള്ള ഏജൻസികളും എംസിഡിയും എൻഡിഎംസിയും വലിയ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. എന്നാല്‍, സെപ്റ്റംബര്‍ മാസത്തില്‍ ഒരാഴ്ച തുടര്‍ച്ചയായി പെയ്ത മഴ സാഹചര്യം ഏറെ മോശമാക്കി.  

വേനലിനുശേഷം ഒരാഴ്ച കനത്ത മഴ പെയ്തിട്ടും ബിജെപി ഭരിക്കുന്ന എംസിഡി സുഖനിദ്രയിൽ തുടരുകയാണെന്നാണ് ഡൽഹി സർക്കാർ നടത്തുന്ന  ആരോപണം.  ഡെങ്കിപ്പനി തടയാനായി തളിക്കേണ്ട മരുന്നുകൾ ഈ വർഷം എംസിഡി ഇതുവരെ വാങ്ങിയിട്ടില്ലെന്നാണ് എഎപി നേതാവ് ദുർഗേഷ് പഥക്കിന്‍റെ ആരോപണം. ശമ്പളം ലഭിക്കാത്തതിനാൽ എംസിഡി ജീവനക്കാരും തങ്ങളുടെ ജോലി കൃത്യമായി ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 

ഡല്‍ഹിയില്‍ ആരോപണ പ്രത്യാരോപണത്തിന്‍റെ രാഷ്ട്രീയം ശക്തമാവുകയാണ്.  ഇത് സംഭവിച്ചുകൊണ്ടിരിയ്ക്കും, ജനങ്ങളുടെ ആരോഗ്യവും സാമ്പത്തികവും  വഷളാകുന്നതിലേക്ക് സർക്കാരിന്‍റെയും മറ്റ് സ്ഥാപനങ്ങളുടെയും കണ്ണ് പതിഞ്ഞാൽ അത് വലിയ നേട്ടമായിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് തലസ്ഥാനത്ത് ഡെങ്കിപ്പനി പടർന്നുപിടിക്കുന്നതിനനുസരിച്ച് ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളിൽനിന്നും വലിയ നിസംഗതയാണ് കാണുന്നത്....  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News