Delhi Weather Alert: കൊടും ശൈത്യത്തില്‍ വിറച്ച് ഉത്തരേന്ത്യ, പല സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ്

Delhi Weather Alert:  പര്‍വ്വത പ്രദേശങ്ങളില്‍ ഉണ്ടാകുന്ന ശക്തമായ മഞ്ഞു വീഴ്ച തലസ്ഥാനത്ത് താപനില വീണ്ടും കുറയാന്‍ ഇടയാക്കും എന്നാണ് IMD നല്‍കുന്ന മുന്നറിയിപ്പ്

Written by - Zee Malayalam News Desk | Last Updated : Jan 12, 2023, 09:33 AM IST
  • പര്‍വ്വത പ്രദേശങ്ങളില്‍ ഉണ്ടാകുന്ന ശക്തമായ മഞ്ഞു വീഴ്ച തലസ്ഥാനത്ത് താപനില വീണ്ടും കുറയാന്‍ ഇടയാക്കും എന്നാണ് IMD നല്‍കുന്ന മുന്നറിയിപ്പ്
Delhi Weather Alert: കൊടും ശൈത്യത്തില്‍ വിറച്ച് ഉത്തരേന്ത്യ, പല സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ്

Delhi Weather Alert: ഉത്തരേന്ത്യയില്‍ ഇത്തവണ ശൈത്യം റിക്കോര്‍ഡ് തിരുത്തി മുന്നേറുകയാണ്. അതായത്, മുന്‍ വര്‍ഷങ്ങളെ പിന്നിലാക്കി തലസ്ഥാനത്ത്  1.5 ഡിഗ്രി വരെ താപനില  ഇത്തവണ താഴ്ന്നിരുന്നു.  

അതേസമയം, കടുത്ത മഞ്ഞും ഇടയ്ക്കിടെ പെയ്ത മഴയും താപനില വീണ്ടും കുറയാന്‍ ഇടയാക്കിയിരിയ്ക്കുകയാണ്. എന്നാല്‍, പര്‍വ്വത പ്രദേശങ്ങളില്‍ ഉണ്ടാകുന്ന ശക്തമായ മഞ്ഞു വീഴ്ച തലസ്ഥാനത്ത് താപനില വീണ്ടും കുറയാന്‍ ഇടയാക്കും എന്നാണ് IMD നല്‍കുന്ന മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസത്തേയ്ക്ക് ഇതേ കാലാവസ്ഥ തുടരുമെന്നാണ് IMD നല്‍കുന്ന റിപ്പോര്‍ട്ട്.

Also Read:   Joshimath Crisis Update: ദുരിതബാധിത കുടുംബങ്ങൾക്ക് 1.5 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സർക്കാർ

പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ, പടിഞ്ഞാറൻ ഉത്തർപ്രദേശ്,  ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ കനത്ത  മൂടൽമഞ്ഞിന്‍റെ പിടിയിലാണ്.  ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുൾപ്പെടെ പല മലയോര പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ചയാണ്. 

Also Read:  FD Interest Rates: മുതിര്‍ന്ന പൗരന്മാര്‍ക്ക് സന്തോഷ വാർത്ത, സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ഈ സ്വകാര്യ ബാങ്കുകള്‍

അതിനിടെ  പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  ജമ്മു-കശ്മീർ-ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന-ചണ്ഡീഗഡ്-ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, സിക്കിം, ഒഡീഷ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, അരുണാചൽ പ്രദേശ്, അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര, ഗുജറാത്ത്, കൊങ്കൺ, ഗോവ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, യാനം, തെലങ്കാന, രായലസീമ, കർണാടക, കേരളം, മാഹി, തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.
 
മഴയ്ക്കൊപ്പം തണുപ്പ് വര്‍ദ്ധിക്കുമെന്ന മുന്നറിയിപ്പും IMD നല്‍കുന്നുണ്ട്. പഞ്ചാബിലെ ചില ഭാഗങ്ങളിൽ ജനുവരി 12, 13 തീയതികളിൽ പകൽ സമയത്ത് തണുപ്പ് കൂടും. രാജസ്ഥാൻ, ഉത്തർപ്രദേശ്, ചണ്ഡീഗഡ്, ഡൽഹി, ബിഹാർ എന്നിവിടങ്ങളിലെ പല ഭാഗങ്ങളിലും രാത്രിയും രാവിലെയും തണുപ്പ് വർദ്ധിക്കും.  

അടുത്ത മൂന്ന് ദിവസങ്ങളിൽ കാലാവസ്ഥ എങ്ങനെയായിരിക്കും

12-ന് കാലാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാകില്ല, ഈ സമയത്ത് താപനിലയിൽ 3-5 ഡിഗ്രി സെൽഷ്യസ് വരെ ക്രമാനുഗതമായ കുറവുണ്ടാകും. അതേസമയം, ജനുവരി 14 മുതൽ 16 വരെ പല പ്രദേശങ്ങളിലും കുറഞ്ഞ താപനിലയിൽ 2-4 ഡിഗ്രി സെൽഷ്യസ് വരെ ക്രമാനുഗതമായ വർദ്ധനവിന് സാധ്യതയുണ്ട്. അടുത്ത 3 ദിവസങ്ങളിൽ കിഴക്കൻ ഇന്ത്യയുടെ ഭാഗങ്ങളിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. താപനിലയിൽ ക്രമാനുഗതമായ വർദ്ധനവുണ്ടാകും.

അതേസമയം, കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനം ആരോഗ്യത്തിൽ ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പ് കൂടിയാണ് നല്‍കുന്നത്. ഈ അവസരത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ ആരോഗ്യ കാര്യത്തില്‍  പ്രത്യേകം ശ്രദ്ധിക്കണം. ഈ സമയത്ത് 
ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഉണ്ടാകാം, അതിൽ ശ്വാസതടസ്സം, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ പ്രധാനമാണ്.  ആസ്ത്മ  ബാധിച്ച ആളുകൾക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ  ഉണ്ടാകാം. ഇടതൂർന്ന മൂടൽമഞ്ഞിൽ വിവിധ തരം മലിന പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകൾക്ക് അസ്വസ്ഥത ഉണ്ടാക്കാം. കണ്ണിന് ചുറ്റുമുള്ള ചര്‍മ്മത്തില്‍ അണുബാധകൾ ഉണ്ടാകാം, ഇത്  കണ്ണില്‍ ചുവപ്പോ വീക്കമോ ഉണ്ടാകാന്‍ ഇടയാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

Trending News