Makar Sankranti 2023: മകരസംക്രാന്തിയ്ക്ക് ഗംഗാസ്നാനം നടത്തുന്നതിന്‍റെ പ്രാധാന്യം എന്താണ്?

Makar Sankranti 2023:  ഏറെ പ്രാധാന്യമുള്ള ഈ ദിവസം വിവിധ രീതിയിലാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നത്. ദക്ഷിണേന്ത്യയില്‍ മകരവിളക്ക് മഹോത്സവം ആഘോഷിക്കുമ്പോള്‍ ഉത്തരേന്ത്യയില്‍  മകരസംക്രാന്തിയോടനുബന്ധിച്ച് ഗംഗാസ്നാനം ഏറെ പ്രധാനമാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 12, 2023, 08:52 AM IST
  • Makar Sankranti 2023: വിവിധ രീതിയിലാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നത്. ദക്ഷിണേന്ത്യയില്‍ മകരവിളക്ക് മഹോത്സവം ആഘോഷിക്കുമ്പോള്‍ ഉത്തരേന്ത്യയില്‍ മകരസംക്രാന്തിയോടനുബന്ധിച്ച് ഗംഗാസ്നാനം ഏറെ പ്രധാനമാണ്.
Makar Sankranti 2023: മകരസംക്രാന്തിയ്ക്ക് ഗംഗാസ്നാനം നടത്തുന്നതിന്‍റെ പ്രാധാന്യം എന്താണ്?

Makar Sankranti 2023:  ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ആഘോഷിക്കുന്ന, വര്‍ഷത്തിലെ ആദ്യത്തേതും എന്നാല്‍  പ്രധാനപ്പെട്ടതുമായ  ഹിന്ദു ഉത്സവമാണ് മകരസംക്രാന്തി. ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാന്‍റെ സഞ്ചാരത്തിന് ആരംഭം കുറിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്.

Also Read:  Makar Sankranti 2023: മകരസംക്രാന്തി ദിനത്തിൽ ഇക്കാര്യങ്ങള്‍ ഒരു കാരണവശാലും ചെയ്യരുത്, അല്ലാത്തപക്ഷം പശ്ചാത്തപിക്കേണ്ടിവരും

മകരമാസത്തിന്‍റെ തുടക്കത്തിലായിരുന്നു മുൻകാലത്തു ഉത്തരായനം ആരംഭിച്ചിരുന്നത്. ഇതിനാൽ ഭാരതത്തിലുടനീളം ജനുവരി 14 അല്ലെങ്കിൽ 15ന് മകരസംക്രാന്തി ആഘോഷിക്കപ്പെടുന്നു.

Also Read:  Mangal Margi 2023:  ഈ രാശിക്കാരുടെ ജീവിതം ജനുവരി 13 മുതൽ തകിടം മറിയും, അശുഭ കാര്യങ്ങള്‍ക്ക് സാധ്യത

ഏറെ പ്രാധാന്യമുള്ള ഈ ദിവസം വിവിധ രീതിയിലാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നത്. ദക്ഷിണേന്ത്യയില്‍ മകരവിളക്ക് മഹോത്സവം ആഘോഷിക്കുമ്പോള്‍ ഉത്തരേന്ത്യയില്‍  മകരസംക്രാന്തിയോടനുബന്ധിച്ച് ഗംഗാസ്നാനം ഏറെ പ്രധാനമാണ്. അതായത് വിശ്വാസം അനുസരിച്ച്  മകരസംക്രാന്തി ദിനത്തില്‍ ഗംഗയില്‍ സ്നാനം ചെയ്യുന്നത്  വളരെ പ്രധാനമാണ്.  

Also Read:  Makar Sankranti 2023: മകരസംക്രാന്തിക്ക് മുമ്പ് ഈ 4 രാശിക്കാരുടെ ജീവിതത്തില്‍ അനുഗ്രഹത്തിന്‍റെ പെരുമഴ, ലക്ഷ്മി ദേവി സമ്പത്ത് വർഷിക്കും

മകരസംക്രാന്തി 2023: മകരസംക്രാന്തിയിൽ ഗംഗാസ്നാനം ചെയ്യണം എന്ന് പറയുന്നതിന്‍റെ  പ്രാധാന്യം എന്താണെന്ന് അറിയാം

ശൈത്യകാലത്ത് ആഘോഷിക്കുന്ന മകരസംക്രാന്തി ഉത്സവം വളരെ പവിത്രവും ഐശ്വര്യപ്രദവുമായി കണക്കാക്കപ്പെടുന്നു. അതിനാല്‍, ഈ ദിവസം ഗംഗയിൽ കുളിക്കുന്നത് വളരെ പ്രധാനമാണ്. എന്നാൽ പലപ്പോഴും കൊടും ശൈത്യമായതിനാല്‍ ആളുകൾക്ക് ഗംഗയിൽ മുങ്ങാന്‍ കഴിയാറില്ല. എന്നാല്‍, മകരസംക്രാന്തി ദിനത്തിൽ നടത്തുന്ന  ഗംഗാസ്നാനത്തിന്‍റെ  പ്രാധാന്യത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.

മകരസംക്രാന്തി ദിനത്തില്‍ ഗംഗാസ്നാനം

മകരസംക്രാന്തി നാളിൽ സൂര്യൻ മകരം രാശിയിൽ പ്രവേശിക്കാൻ പോകുന്നു, ആ സമയത്തോടെ ഖര്‍മാസ് (അശുഭ കാലഘട്ടം)  അവസാനിക്കും. ആ ഒരു അവസരത്തില്‍ ബുധൻ, വ്യാഴം, ചന്ദ്രൻ, ശനി എന്നിവ ഒരുമിച്ചുള്ള ശുഭയോഗം ഭക്തര്‍ക്ക് ഏറെ ഗുണം ചെയ്യും.

ബുധൻ, വ്യാഴം, ചന്ദ്രൻ, ശനി എന്നിവ ഒരുമിച്ചുള്ള ശുഭയോഗം സമയത്ത് ഗംഗയിൽ കുളിച്ചാൽ ഒരാൾക്ക് മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം.  

ബുധൻ, വ്യാഴം, ചന്ദ്രൻ, ശനി എന്നിവ ഒരുമിച്ചുള്ള ഈ  പ്രത്യേക യോഗത്തിൽ ഒരാൾ ഗംഗയിൽ കുളിച്ചാൽ, അയാൾക്ക് അക്ഷയ ഭാഗ്യം ലഭിക്കുന്നതോടൊപ്പം അവന്‍റെ എല്ലാ പാപങ്ങളും മോചിപ്പിക്കപ്പെടും.  

ഈ യോഗ സമയത്ത് ഗംഗയില്‍ സ്നാനം ചെയ്യുന്നവര്‍ക്ക് ദേവീദേവന്മാരുടെ അനുഗ്രഹം ലഭിക്കും.

ഭഗീരഥൻ തപസ്സു ചെയ്തതിന്‍റെ ഫലമായി മകരസംക്രാന്തി നാളിൽ ഗംഗ പ്രത്യക്ഷപ്പെട്ടുവെന്നാണ് വിശ്വാസം. 

ഗംഗയിൽ കുളിക്കുന്ന സമയത്ത് ശിവ മന്ത്രങ്ങൾ ജപിച്ചാൽ ഭഗവാന്‍ ശിവന്‍റെ അനന്തമായ കൃപ ലഭിക്കുമെന്നാണ് വിശ്വാസം.

മകരസംക്രാന്തി ദിനത്തിൽ ഗംഗാ നദിയിൽ കുളിക്കുമ്പോൾ സൂര്യന് ജലം സമർപ്പിക്കുക. ഓം സൂര്യായ നമഃ എന്ന മന്ത്രവും  ചൊല്ലുക. 

കുറിപ്പ് - ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.  Zee News ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വിദഗ്ദ്ധനെ ബന്ധപ്പെടുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

  

Trending News