ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.മാനേജർ (മെക്കാനിക്കൽ ട്രാഫിക്), മാനേജർ (ഐടി) എന്നീ തസ്തികകളിലാണ് ഒഴിവ്.ഉദ്യോഗാർത്ഥികൾക്ക് ഡിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ http://www.dtc.delhi.gov അപേക്ഷിക്കാം.ജൂലൈ 12 ആണ് അവസാന തീയ്യതി.
ഒഴിവുകൾ,വിദ്യാഭ്യാസ യോഗ്യത
മാനേജർ മെക്കാനിക്കൽ ട്രാഫിക്-10, ഐടി-1 തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് വഴി റിക്രൂട്ട് ചെയ്യുന്നത്. മെക്കാനിക്കൽ ട്രോഫിക്ക് മാനേജരുടെ ഒഴിവിലേക്ക് അപേക്ഷിക്കുന്നവർ ഓട്ടോമൊബൈൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം/ എംബിഎയിൽ ഒന്നാം ക്ലാസ് ബിരുദവും വേണം.
ALSO READ : Akg Center AttacK: എകെജി സെൻററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത് അയാളല്ല
മാനേജർ (ഐടി): ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന്, ഉദ്യോഗാർത്ഥികൾക്ക് കമ്പ്യൂട്ടർ സയൻസ്/ഐടി/എംസിഎ എന്നിവയിൽ ഒന്നാം ക്ലാസ് ബിഇ/ബിടെക് ഉണ്ടായിരിക്കണം.
പ്രായപരിധി,ശമ്പളം
വിജ്ഞാപനമനുസരിച്ച്, ഈ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കുന്നതിന് സ്ഥാനാർത്ഥിയുടെ പ്രായം 35 വയസ്സിൽ കൂടരുത്.മാനേജർ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 62,356 രൂപ ശമ്പളം നൽകും.
അപേക്ഷിക്കേണ്ട വിധം
അപേക്ഷിക്കുക യോഗ്യരും താൽപ്പര്യമുള്ളവരും ഔദ്യോഗിക സൈറ്റ് www.dtc.delhi.gov സന്ദർശിച്ച് ഈ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക സൈറ്റിന്റെ സഹായം തേടാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...