ഡൽഹി മദ്യ അഴിമതി; മലയാളി വിജയ് നായരുടെ റിമാൻഡ് നീട്ടി

 എഎപി കമ്മ്യൂണിക്കേഷന്‍ ഇന്‍ചാര്‍ജ് വിജയ് നായരുടെ റിമാന്‍ഡ് ഒമ്പത് ദിവസത്തേക്ക് കൂടി നീട്ടണമെന്നാണ് ഇഡി ആവശ്യപ്പെട്ടിരുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 20, 2022, 02:56 PM IST
  • ഇഡി റിമാന്‍ഡ് നീട്ടി
  • നവംബര്‍ 14ന് സിബിഐ കേസില്‍ രണ്ട് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചിരുന്നു
ഡൽഹി മദ്യ അഴിമതി; മലയാളി വിജയ് നായരുടെ റിമാൻഡ് നീട്ടി

ഡൽഹി: ഡല്‍ഹി മദ്യ അഴിമതി കേസില്‍ ആംആദ്മി നേതാവും മലയാളിയുമായ വിജയ് നായരുടെയും വ്യവസായി അഭിഷേക് ബോയിന്‍പള്ളിയുടെയും ഇഡി റിമാന്‍ഡ് നീട്ടി. റൂസ് അവന്യൂ കോടതിയാണ് ഇരുവരുടെയും റിമാന്‍ഡ് അഞ്ച് ദിവസത്തേക്ക് നീട്ടിയത്. എഎപി കമ്മ്യൂണിക്കേഷന്‍ ഇന്‍ചാര്‍ജ് വിജയ് നായരുടെ റിമാന്‍ഡ് ഒമ്പത് ദിവസത്തേക്ക് കൂടി നീട്ടണമെന്നാണ് ഇഡി ആവശ്യപ്പെട്ടിരുന്നത്.

ഹൈദരാബാദ് വ്യവസായി അഭിഷേക് ബോയിന്‍പള്ളിയുടെയും വിജയ് നായരുടെയും അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്. നവംബര്‍ 14ന് സിബിഐ കേസില്‍ രണ്ട് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇഡി ഇവരെ റിമാന്‍ഡ് ചെയ്തിരുന്നതിനാല്‍ ഇരുവരെയും വിട്ടയച്ചിരുന്നില്ല. വിജയ് നായര്‍ മദ്യക്കച്ചവടക്കാരുമായി കൂടിക്കാഴ്ച നടത്തിയതിന് ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചു. നായര്‍ ഡല്‍ഹി എക്‌സൈസ് മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ ആണെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News