chandni chowk: ചാന്ദ്നി ചൗക്കിൽ മോട്ടോ‍ർ വാഹനങ്ങൾക്ക് നിരോധനം, അടിയന്തിര ആവശ്യത്തിനല്ലാതെ വണ്ടി ഇറക്കാൻ പാടില്ല

പ്രദേശത്തെ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാലാണ് നടപടി. ഡൽഹിയിലെ തിരക്കേറിയ വ്യാപര മേഖലകളിലൊന്നാണ് ചാന്ദിനി ചൗക്ക്

Written by - Zee Malayalam News Desk | Last Updated : Jun 17, 2021, 09:45 AM IST
  • ചെങ്കോട്ട മുതൽ ഫത്തേഹ്പുരി മസ്ജിദ് വരെയുള്ള 1.3 കിലോമീറ്റർ ദൂരത്തിലാണ് നിരോധനം
  • ചാന്ദിനി ചൗക്ക് റോഡിന്റെ പുനർനവീകരണം പുരോഗതിയിലാണ്.
  • രാജ്യത്തെ ഏറ്റവും പഴക്കേറിയതും തിരക്കുള്ളതുമായ വ്യാപാര കേന്ദ്രങ്ങളിലൊന്നാണ് ഡൽഹിയിലെ ചാന്ദ്‌നിചൗക്ക്.
chandni chowk: ചാന്ദ്നി ചൗക്കിൽ മോട്ടോ‍ർ വാഹനങ്ങൾക്ക് നിരോധനം, അടിയന്തിര ആവശ്യത്തിനല്ലാതെ വണ്ടി ഇറക്കാൻ പാടില്ല

ന്യൂഡൽഹി: ഡൽഹി ചാന്ദ്നി ചൗക്കിൽ മോട്ടോ‍ർ വാഹനങ്ങൾ നിരോധിച്ചു. അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ  വണ്ടികൾ നിരത്തിലിറക്കാനോ ഒാടിക്കാനോ പാടില്ല. പ്രദേശത്തെ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാലാണ് നടപടി. ഡൽഹിയിലെ തിരക്കേറിയ വ്യാപര മേഖലകളിലൊന്നാണ് ചാന്ദിനി ചൗക്ക്.

നിലവിൽ ചെങ്കോട്ട മുതൽ ഫത്തേഹ്പുരി മസ്ജിദ് വരെയുള്ള 1.3 കിലോമീറ്റർ ദൂരത്തിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.ചാന്ദിനി ചൗക്ക് റോഡിന്റെ പുനർനവീകരണം പുരോഗതിയിലാണ്. 2020 നവംബറോടെ ഇത് പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടിരുന്നുവെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം വൈകുകയായിരുന്നു. രാജ്യത്തെ ഏറ്റവും പഴക്കേറിയതും തിരക്കുള്ളതുമായ വ്യാപാര കേന്ദ്രങ്ങളിലൊന്നാണ് ഡൽഹിയിലെ ചാന്ദ്‌നിചൗക്ക്.

ALSO READ: Delhi Unlock 3.0: മുഖ്യമന്ത്രി Arvind Kejriwal കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു, എന്ത് തുറക്കും എന്ത് അടക്കും അറിയാം..

സ്ട്രീറ്റ് ലൈറ്റ്, സിസിടീവി,സി​ഗ്നലുകൾ,പോലീസ് പോസ്റ്റ് എന്നിവയുടെ ജോലികൾ ജൂലൈ 31 ഒാടെ പൂർത്തിയാവും ബാക്കിയുള്ളവ അധികം താമസിക്കാതെ പൂ‍‍ർത്തിയാക്കാനാണ് ശ്രമിക്കുന്നതന്ന് കരാ‍ർ ഏറ്റെടുത്തിട്ടുള്ള എസ്.ആ‍ർ.ഡി.സി ഡി.ജി.എം നിതിൻ പാണി​ഗ്രഹി പറഞ്ഞു.

Also Read: Anaphylaxis: Covid Vaccine എടുത്തശേഷം മരണം സംഭവിച്ചത് anaphylaxis മൂലം..!! എന്താണ് അനഫെലാക്‌സിസ്?

അതേസമയം ക‍ർഷക സമരത്തിന് ശേഷം റെഡ് ഫോ‍ർട്ട് അടക്കമുള്ള മേഖലകളിൽ കർശനമായ നിയന്ത്രണം പോലീസ് ഏർപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങൾ വരുന്നതോടെ ചാന്ദ്നി ചൗക്കിനോടനുബന്ധിച്ചുള്ള പ്രദേശങ്ങളിൽ ​ഗതാ​ഗതക്കുരുക്കിനുള്ള സാധ്യതയുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News