Viral Video: സിംഹങ്ങൾ കൂട്ടത്തോടെ പോത്തിന് പിന്നാലെ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഭക്ഷണം തേടിയിറങ്ങിയ എരുമ ഒരുവിൽ ഇരയാകുന്നത് എങ്ങനെയെന്ന്. സിംഹങ്ങളുടെയും എരുമയുടേയും വീഡിയോ കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നും.

Written by - Ajitha Kumari | Last Updated : Jan 19, 2023, 03:19 PM IST
  • സിംഹങ്ങൾ കൂട്ടത്തോടെ പോത്തിന് പിന്നാലെ
  • കാട്ടുപോത്തിനെ വേട്ടയാടാൻ വന്ന സിംഹക്കൂട്ടങ്ങളുടെ വീഡിയോയാണിത്
Viral Video: സിംഹങ്ങൾ കൂട്ടത്തോടെ പോത്തിന് പിന്നാലെ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: കാട്ടിൽ എപ്പോൾ ഏത് മൃഗമാണ് ആർക്കാണ് ഇരയാകുന്നതെന്ന് നമുക്ക് നേരത്തെ പ്രവചിക്കാൻ കഴിയില്ല.  അതുകൊണ്ടുതന്നെ ഇവിടെയുള്ള മൃഗങ്ങൾ  സ്വയം ജീവൻ രക്ഷിക്കുക തന്നെ വേണം.  ചില സമയത്ത് എത്ര ശ്രദ്ധിച്ചാലും ഇരയാക്കപ്പെടാറുണ്ട്.  എന്നാൽ ചില സമയത്ത് ഒരു മൃഗത്തിനെ വേട്ടയാടാനായി കൂട്ടത്തോടെ സിംഹം പോലുള്ളവ വന്നാലും  പെട്ടെന്നൊന്നും അതിനെ ആക്രമിക്കാൻ കഴിയില്ല.  അതിനുള്ള ഉത്തമ ഉദാഹരമാണ് ഇപ്പോൾ വൈറലാകുന്ന ഈ വീഡിയോ.

Also Read: Viral Video: അമ്മ തല്ലുമെന്ന് ടീച്ചറോട് പരാതി പറയുന്ന കുട്ടി..! വീഡിയോ വൈറൽ

കാട്ടുപോത്തിനെ വേട്ടയാടാൻ വന്ന സിംഹക്കൂട്ടങ്ങളുടെ വീഡിയോയാണിത്.  കാട്ടുപോത്തിനെ നിസാരമായി കണ്ട സിംഹങ്ങൾക്ക് വിചാരിച്ചതു പോലെ കാര്യം പെട്ടെന്ന് നടത്താൻ കഴിഞ്ഞില്ല എന്നതാണ് നമുക്ക് വീഡിയോയിലൂടെ മനസിലാക്കാൻ സാധിച്ചത്.   ശരിക്കും പറഞ്ഞാൽ കൂട്ടം തെറ്റിയ പോത്തിനെ കണ്ട സിംഹക്കൂട്ടങ്ങൾ അതിനെ ഇപ്പോൾ തട്ടാം എന്ന ചിന്തയിൽ വലയുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  ഭക്ഷണം തേടിയലഞ്ഞ കാട്ടുപോത്ത് ശരിക്കും ഇരയാകുന്ന അവസ്ഥയാണ് നമുക്ക് പിന്നെ കാണാൻ കഴിഞ്ഞത്. അതിലെല്ലാം രസകരം ഇത്രയും കൂട്ടത്തോടെ സിംഹങ്ങൾ വന്നിട്ടും ഒരു കൂസലുമില്ലാതെ പയറ്റുന്ന കാട്ടുപോത്തിനെ ഒന്ന് കാണേണ്ടത് തന്നെയാണ്.  സിംഹങ്ങൾ എല്ലാ ഭാഗത്തുനിന്നും കാട്ടുപോത്തിനെ വളയാൻ ശ്രമിക്കുന്നുണ്ട്.  

Also Read: Shash Mahapursh Yogam: ഈ രാശിക്കാർക്ക് ലഭിക്കും ധനഗുണവും, സ്ഥാനമാനങ്ങളും! 

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും സിംഹങ്ങൾ പിന്നിൽ നിന്നും പോത്തിനെ ആക്രമിക്കാൻ ചെന്നതും പോത്ത് തിരിഞ്ഞു കുത്തുന്നതും.  ശരിക്കും പറഞ്ഞാൽ മുന്നിൽ നിന്നും പിന്നിൽ നിന്നും സിംഹങ്ങൾ ആക്രമിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. ഇതിനിടയിൽ നിന്നും പെട്ടെന്ന് രക്ഷപ്പെടാനായി പോത്ത് മുന്നോട്ട് ഓടുന്നതും വീഡിയോയിൽ കാണാം പുറകെ സിംഹക്കൂട്ടങ്ങളും ഉണ്ട്.   സിംഹക്കൂട്ടം തനിക്കുനേരെ വരുന്നതുകണ്ട് എരുമ ഒരിക്കൽക്കൂടി തിരിഞ്ഞ് അവറ്റകളെ തിരിച്ചാക്രമിക്കുന്നുമുണ്ട്. വീഡിയോ കാണാം... 

Also Read: Viral Video: അമ്മ തല്ലുമെന്ന് ടീച്ചറോട് പരാതി പറയുന്ന കുട്ടി..! വീഡിയോ വൈറൽ

സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ വൈറലാകുന്ന ഞെട്ടിക്കുന്ന ഈ വീഡിയോ wildlifemore എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 373 k വ്യൂസും പതിനായിരത്തിലധികം ലൈക്‌സും നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News