ന്യൂഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരം തൊടുമെന്നാണ് റിപ്പോർട്ട്. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. മഴ കനക്കുന്നതിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യത.
Also Read: ബിപോർജോയ് ചുഴലിക്കാറ്റ്; ഗുജറാത്ത് തീരത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു
ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ എന്നീ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയെന്നാണ് റിപ്പോർട്ട്. ഇത് വരെ അര ലക്ഷത്തോളം പേരെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ജനങ്ങളോട് പരമാവധി വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ബീച്ചുകളും തുറമുഖങ്ങളുമെല്ലാം അടച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ 18 കമ്പനി ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
Also Read: Jupiter Favorite Zodiac Sign: ഇവർ വ്യാഴത്തിന്റെ പ്രിയ രാശികൾ, നിങ്ങളും ഉണ്ടോ?
ഗുജറാത്തിലും മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. പോർബന്തരിൽ മരങ്ങൾ കടപുഴകി വീണ് കനത്ത നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. ശക്തമായ തിരമാലയും അടിക്കുന്നുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് ഇന്നും ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങൾ സൈന്യത്തിൻ്റെയും ദുരന്ത നിവാരണ സേനയുടെയും വലയത്തിലാണ്. ഭുജ് എയർപോർട്ട് വെള്ളിയാഴ്ച വരെ അടചിട്ടിട്ടുണ്ട്. കൂടാതെ കച്ചിലെ ആശുപത്രികളിൽ അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിട്ടുണ്ട്.
Also Read: ഗണപതി ഭഗവാന് പ്രിയം ഈ രാശിക്കാരോട്, ലഭിക്കും സർവ്വൈശ്വര്യം!
ഇതിനിടയിൽ ബിപാർജോയ് ചുഴലിക്കാറ്റിന്റെ ആഘാതം നേരിടാനുള്ള സായുധ സേനയുടെ തയ്യാറെടുപ്പ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ മൂന്ന് സേനാ മേധാവികളുമായി സംസാരിക്കുകയും അവലോകനം ചെയ്യുകയും ചെയ്തു. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായേക്കാവുന്ന ഏത് സാഹചര്യവും നേരിടാൻ സാധ്യമായ എല്ലാ സഹായവും നൽകാൻ സായുധ സേന സജ്ജമാണെന്ന് സജ്ജീകരണങ്ങൾ വിലയിരുത്തിയ ശേഷം രാജ്‌നാഥ് സിംഗ് പറഞ്ഞു. ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഏഴ് ട്രെയിനുകൾ കൂടി റദ്ദാക്കി. ഇതിൽ മൂന്നെണ്ണം ലക്ഷ്യസ്ഥാനത്ത് നിർത്തുമെന്നും നാലെണ്ണം ഷോർട്ട് ടെർമിനേറ്റ് ചെയ്യുമെന്നും പശ്ചിമ റെയിൽവേ അറിയിച്ചു. ചുഴലിക്കാറ്റ് കാരണം 76 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...