ന്യൂ ഡൽഹി : വർധിച്ച് വരുന്ന സൈബർ കുറ്റകൃത്യങ്ങൾക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ ജനങ്ങൾ ഇന്റർനെറ്റ് സേവനങ്ങൾ എങ്ങനെ സൂക്ഷ്മതയോട് കൈകാര്യം ചെയ്യാനായി സൈബർ ദോസ്തുമായി ആഭ്യന്തര മന്ത്രാലയം. ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രം തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ സജീവമായി പ്രവർത്തിച്ച് സൈബർ സുരക്ഷിതത്വം കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തിലാണ് സൈബർ ദോസ്ത് അവതരിപ്പിച്ചിരിക്കുന്നത്.
ഈ പ്ലാറ്റ്ഫോമുകളിലൂടെ ചിത്രങ്ങളുടെയും മറ്റ് വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ സൈബർ ഇടങ്ങളിൽ പതുങ്ങിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് അഭ്യന്തര മന്ത്രാലയം ലക്ഷ്യവെക്കുന്നത്. കൂടാതെ എങ്ങനെ ഇന്റർനെറ്റ് സേവനങ്ങൾ സുരക്ഷിതമായി ഉപയോഗിക്കണമെന്ന് ഉപഭോക്തക്കൾക്ക് കൃത്യമായ നിർദേശങ്ങളും സൈബർ ദോസ്ത് നൽകുന്നുണ്ട്.
Twitter - https://twitter.com/Cyberdost
Facebook - https://www.facebook.com/CyberDost/4C
Instagram - https://www.instagram.com/cyberdosti4c
Telegram - https://t.me/cyberdosti4c
സൈബർ ദോസ്തിന് പുറമെ ഇന്റർനെറ്റ് തട്ടിപ്പിനെ കുറിച്ച് കൂടുതൽ പേരിലേക്കെത്തിക്കാനായി നിരവിധി പരിപാടികളാണ് കേന്ദ്രം നടത്തികൊണ്ടിരിക്കുന്നത്. ജനങ്ങളെ കൂടുതൽ അവബോധരാക്കാവാൻ പ്രസിദ്ധീകരണങ്ങൾ ഇറക്കുകയും വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനയുമായി ചേർന്ന് സൈബർ സുരക്ഷ വാരം ആചരിക്കുകയും, സൈബർ ഇടങ്ങളിൽ പാലിക്കേണ്ട മാന്വുവൽ പുറത്തിക്കുകയു ചെയ്തു കേന്ദ്രം. അതോടൊപ്പം എല്ലാ മാസത്തിന്റെയും ആദ്യ ബുധനാഴ്ച 'സൈബർ ജാഗരൂക്ത ദിനം' ആയി ആചരിക്കാൻ തീരമാനമെടുക്കുകയും ചെയ്തു.കൂടാതെ സൈബർ സുരക്ഷയെ കുറിച്ചുള്ള 100 കോടി എസ്എംഎസുകൾ കേന്ദ്രം ഓരോ മൊബൈൽ ഉപഭോക്താക്കളിലേക്കും എത്തിച്ചു.
ഈ പരിപാടി അതാത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളുകളുമായി ബന്ധപ്പെടുത്തി സൈബർ ജാഗരൂക്ത ദിനം' ആയി ആചരിക്കാൻ മന്ത്രാലയം നിർദേശം നൽകിട്ടുണ്ട്. അതോടൊപ്പം തന്നെ സിബിഎസ്ഇയുടെ കരിക്കുലത്തിൽ സൈബർ സുരക്ഷയെ കുറിച്ചും സൈബർ ഇടങ്ങളിൽ പാലിക്കേണ്ട് മാന്യത കുറിച്ചുള്ള പാഠഭാഗങ്ങൾ ചേർക്കുകയും ചെയ്തിട്ടുണ്ട്. ആറ് മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികളുടെ സിലബസിലാണ് കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയം സൈബർ സുരക്ഷയെ കുറിച്ചുള്ള പാഠഭാഗങ്ങൾ ചേർത്തിരിക്കുന്നത്. കൂടാതെ നാല് മാസം കൂടിയരിക്കുമ്പോൾ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള സ്ഥിതി വിവരങ്ങളും അതിനെ പ്രതിരോധിക്കേണ്ട നടപടിക്രമങ്ങളും അടങ്ങിയ പ്രത്യേക ന്യൂസ് ലെറ്ററു പുറപ്പെടുവിക്കാറുണ്ട് കേന്ദ്രം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.