ന്യൂഡൽഹി: രാജ്യസഭ കോൺഗ്രസ് എംപി മനു അഭിഷേക് സിംഗ്‌വിയുടെ ഇരുപ്പിടത്തിൽ നിന്നും നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി രാജ്യസഭാ അധ്യക്ഷൻ. അഭിഷേക് മനു സിങ്‌വിക്ക് അനുവദിച്ച സീറ്റ് നമ്പർ 222 ൽ നിന്നും പാർലമെന്റ് സുരക്ഷാ ഉദ്യോഗസ്ഥർ പണം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
Also Read: 'ബീഫ് പശുവല്ല'; അസം മുഖ്യമന്ത്രി ഹിമന്തക്കെതിരെ ബിജെപി കേരള വൈസ് പ്രസിഡൻ്റ് മേജർ രവി
ഇത് സംബന്ധിച്ച് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ വിശദീകരണം നൽകി. എന്നാൽ അഭിഷേക് മനു സിങ്‌വി ആരോപണങ്ങൾ നിഷേധിച്ചു. ധൻഖറിൻ്റെ ഈ വാദം കോൺഗ്രസ് എംപിമാരുടെ പ്രതിഷേധത്തിന് കാരണമാകുകയും അന്വേഷണത്തിന് മുൻപ് പേരുകൾ പറയേണ്ടതില്ലെന്ന് മല്ലികാർജുൻ ഖാർഗെയും പറഞ്ഞു.
രാജ്യസഭയിൽ പോകുമ്പോൾ 500 രൂപയുടെ ഒരുനോട്ട് മാത്രമാണ് തൻ്റെ കൈവശം ഉണ്ടാകാറുള്ളതെന്നും ഈ ആരോപണം തന്നെ ഞെട്ടിച്ചുവെന്നും സിങ്‌വി പ്രതികരിച്ചു. തൻ്റെ സീറ്റിൽ നിന്നും നോട്ട് കണ്ടെത്തിയെന്ന ആരോപണം അഭിഷേക് സിംഗ്‌വി നിഷേധിച്ചു.
Also Read: ഈ അടിപൊളി രാജയോഗത്താൽ ഇവർക്ക് ലഭിക്കും സർവ്വൈശ്വര്യങ്ങളും വൻ നേട്ടങ്ങളും?
രാവിലെ സഭ ചേര്‍ന്നയുടന്‍ ഭരണപക്ഷത്ത് നിന്നും ബഹളം തുടങ്ങിയിരുന്നു. സുരക്ഷ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം എംപിമാരുടെ ഇരിപ്പിടം പരിശോധിച്ചതിന്‍റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ ബഹളം വച്ചു. പതിവ് പരിശോധനയെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജുജു പറഞ്ഞെങ്കിലും എംപിയുടെ പേര് വ്യക്തമാക്കാതെ ഇരിപ്പിടത്തില്‍ നിന്ന് നോട്ട് കെട്ടുകള്‍ കണ്ടെത്തിയെന്ന് വ്യക്തമാക്കി.
ഒടുവിൽ പ്രതിപക്ഷം ബഹളം വച്ചതോടെ പണം എവിടെ നിന്നാണ് പിടിച്ചെടുത്തതെന്ന് അധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍ വിശദീകരിക്കുകയായിരുന്നു. പിന്നാലെ അന്വേഷണവും പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.