Covid19 India Update:കോവിഡ് ബാധിതരുടെ എണ്ണം താഴേക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ റിപ്പോർട്ട്

ഒരുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 

Written by - Zee Malayalam News Desk | Last Updated : May 28, 2021, 11:52 AM IST
  • 3660 മരണങ്ങളാണ് സ്ഥിരീകരിച്ചത്
  • ഇതുവരെ 2,75,55,457 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
  • ഇതില്‍ 2,48,93,410 പേര്‍ രോഗമുക്തി നേടി.
  • ഇന്ത്യയിലെ വിവിധ ആശുപത്രികളിലായി 23,43,152 പേരാണ് ചികിത്സയില്‍ കഴിയുന്നത്
Covid19 India Update:കോവിഡ് ബാധിതരുടെ എണ്ണം താഴേക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ റിപ്പോർട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ( Covid19 India Update)ബാധിതരുടെ കണക്കുകളിൽ കുറവ്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 24 മണിക്കൂറിനുള്ളിൽ 1,86,364 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഒരുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. അതിനിടയിൽ  2,59,459 പേര്‍ രോഗമുക്തി നേടുകയും (Covid Cases) ചെയ്തു. 3660 മരണങ്ങളാണ് സ്ഥിരീകരിച്ചത്.ഇതുവരെ 2,75,55,457 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,48,93,410 പേര്‍ രോഗമുക്തി നേടി. 3,18,895 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 

ALSO READ: Covid Vaccination: വ്യത്യസ്ത വാക്‌സിനുകള്‍ സ്വീകരിച്ചാലും ആശങ്കവേണ്ടെന്ന് കേന്ദ്രം

നിലവില്‍ ഇന്ത്യയിലെ വിവിധ ആശുപത്രികളിലായി 23,43,152 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 20,57,20,660 പേര്‍ക്കാണ് ഇതുവരെ കോവിഡ് വാക്സിന്‍ വിതരണം ചെയ്തത്.ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്.

ALSO READ: Covid19 Vaccine Availability: സംസ്ഥാനങ്ങൾക്ക് കൂടുതൽ വാക്സിൻ എത്തിക്കാൻ കേന്ദ്ര സർക്കാരിൻറെ ശ്രമം

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാറ് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 35.24 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി എഴുപത് ലക്ഷം കടന്നു. വാക്സിനേഷൻ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാരുകളുടെ ശ്രമം. ഇതിലൂടെ മാത്രമെ കോവിഡിനെ പിടിച്ചു കെട്ടാനാവു എന്നാണ് വിലയിരുത്തൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News