New Delhi: Covid രണ്ടാം തരംഗത്തിന് ശമനമായപ്പോള്‍ മൂന്നാം തരംഗത്തിന്‍റെ ഭീഷണിയിലാണ് രാജ്യം. സെപ്റ്റംബറിൽ കോവിഡ് മൂന്നാം തരംഗം ഇന്ത്യയെ ബാധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.
ഇതിനിടെ കോവിഡ് മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതലും ബാധിക്കുക എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അടുത്തിടെ മഹാരാഷ്ട്രയിലും , കര്‍ണാടകയിലും കുട്ടികളില്‍ കോവിഡ് (Covid-19) സ്ഥിരീകരിച്ചത് ഏറെ ആശങ്ക ജനിപ്പിച്ചിരുന്നു.
അതേസമയം, കോവിഡ് മൂന്നാം തരംഗത്തിന്‍റെ (Covid Third Wave) മുന്നറിയിപ്പ് മാതാപിതാക്കളില്‍ ആശങ്ക പടര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകും എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍, കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ സംബന്ധിച്ച നിര്‍ണ്ണായക വിവരം ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുകയാണ്.
2നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്കായുള്ള കോവിഡ് വാക്‌സിന്‍ അന്തിമ ഘട്ടത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. CMR-NIV Director Priya Abraham പറയുന്നതനുസരിച്ച് ഭാരത് ബയോടെക്ക് നിര്‍മ്മിക്കുന്ന കോവാക്‌സിന്‍റെ രണ്ടാമത്തേയും മൂന്നാമത്തേയും ഘട്ടങ്ങളുടെ പരീക്ഷണങ്ങള്‍ നടക്കുകയാണ്. ഈ പരീക്ഷണങ്ങളുടെ ഫലം അധികം വൈകാതെ തന്നെ ലഭ്യമാകും. സെപ്റ്റംബറില്‍ തന്നെ പരീക്ഷണഹലം സമര്‍പ്പിക്കും. അനുമതി ലഭിക്കുന്ന മുറയ്ക്ക് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്ന് അവര്‍ അറിയിച്ചു.
Also Read: പേരാവൂരിലെ അഗതി മന്ദിരത്തിൽ നൂറിലേറെ അന്തേവാസികൾക്ക് കൊവിഡ്; 5 പേർ മരിച്ചു
അതുകൂടാതെ, സൈഡസ് കാഡില്ല, ബയോളോജിക്കലി, നോവാവാക്സ് എന്നീ വാക്‌സിനുകളും പരീക്ഷണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. സൈഡസ് കാഡില്ല വാക്‌സിന് 66.6% ഫലപ്രാപ്തിയാണ് പ്രാഥമിക പരീക്ഷണങ്ങളില്‍ നിന്ന് അനുമാനിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...