Covid Vaccination: പ്രധാനമന്ത്രിക്ക് പിന്നാലെ കോവിഡ് വാക്സിന്‍ സ്വീകരിച്ച്‌ Amit Shah

Covid Vaccination രണ്ടാംഘട്ടത്തില്‍ ആദ്യഡോസ് കുത്തിവയ്പ്പെടുത്ത  പട്ടികയില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിന്നാലെ കേന്ദ്ര  ആഭ്യന്തര മന്ത്രി അമിത് ഷായും. 

Written by - Zee Malayalam News Desk | Last Updated : Mar 1, 2021, 11:39 PM IST
  • Covid Vaccination രണ്ടാംഘട്ടത്തില്‍ ആദ്യഡോസ് കുത്തിവയ്പ്പെടുത്ത പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും.
  • ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘമാണ് അമിത് ഷായ്ക്ക് കോവിഡ് വാക്സിന്‍ നല്‍കിയത്.
  • 28 ദിവസങ്ങൾക്ക് ശേഷം അദ്ദേഹം വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കും.
Covid Vaccination: പ്രധാനമന്ത്രിക്ക് പിന്നാലെ കോവിഡ് വാക്സിന്‍ സ്വീകരിച്ച്‌ Amit Shah

New Delhi: Covid Vaccination രണ്ടാംഘട്ടത്തില്‍ ആദ്യഡോസ് കുത്തിവയ്പ്പെടുത്ത  പട്ടികയില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിന്നാലെ കേന്ദ്ര  ആഭ്യന്തര മന്ത്രി അമിത് ഷായും. 

ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (AIIMS) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോവിഡ് വാക്സിന്‍  നല്‍കിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ആദ്യ ഡോസ്  കോവിഡ് വാക്സിന്‍ നല്‍കിയത്.

ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘമാണ് അമിത് ഷായ്ക്ക്   കോവിഡ് വാക്സിന്‍  നല്‍കിയത്.  28 ദിവസങ്ങൾക്ക് ശേഷം അദ്ദേഹം വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കും.

Also read: Corona Vaccine: കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് PM Modi

നിരവധി പ്രമുഖരാണ് രണ്ടാം ഘട്ടത്തില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചത്.  ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, എൻ സി പി നേതാവ് ശരത് പവാർ, രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര, ബീഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ എന്നിങ്ങനെ നിരവധി പേർ ഇന്ന് വാക്‌സിന്‍റെ ആദ്യ ഡോസ് കുത്തിവെയ്പ്പ് നടത്തി.

Also read: Covid Vaccination: രണ്ടാം ഘട്ടത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വാക്‌സിന്‍ സ്വീകരിക്കും

വാക്സിനേഷന്‍റെ  രണ്ടാം ഘട്ടത്തില്‍  60 വയസ്സിനു മുകളിലുള്ള പൗരന്മാര്‍ക്കും 45 വയസ്സിനും അതിനുമുകളിലും പ്രായമുള്ള രോഗാവസ്ഥകളുള്ളവര്‍ക്കുമാണ് ഈ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള കോവിഡ് മുന്നണി പോരാളികള്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News