COVID-19 near to home vaccination centers: കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങാൻ കേന്ദ്ര സർക്കാരിൻറെ നിർദ്ദേശം

കേന്ദ്ര ഹെൽത്ത് സെക്രട്ടറി രാജേഷ് ഭൂഷൻറെ അധ്യക്ഷതയിൽ ചേർന്നയോഗത്തിലാണ് നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്.

Written by - Zee Malayalam News Desk | Last Updated : Jun 1, 2021, 12:32 PM IST
  • ഹെൽത്ത് സെക്രട്ടറി രാജേഷ് ഭൂഷൻറെ അധ്യക്ഷതയിൽ ചേർന്നയോഗത്തിലാണ് നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്
  • സ്വകാര്യ ആശുപത്രികളിലേക്കും കൂടുതൽ വാക്സിനെത്തിക്കാനുള്ള ശ്രമം അതിവേഗത്തിലാക്കാനും നിർദ്ദേശമുണ്ട്
  • ജൂണിൽ രാജ്യത്ത് 12 കോടി കോവിഡ് വാക്സിനാണ് വിതരണം ചെയ്യാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്.
  • ഉത്പാദനം വർധിപ്പിച്ചാൽ രാജ്യത്തെ സ്വകാര്യ ആശുപത്രികളിലടക്കം വാക്സിനുകൾ കൂടുതലായി എത്തും.
COVID-19 near to home vaccination centers: കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങാൻ കേന്ദ്ര സർക്കാരിൻറെ നിർദ്ദേശം

New Delhi: വാക്സിനേഷൻ (covid vaccination) പ്രക്രിയ അതിവേഗത്തിലാക്കാനായി കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങണമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ഭരണ പ്രദേശങ്ങളോടും സംസ്ഥാനങ്ങളോടും ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞു.

കേന്ദ്ര ഹെൽത്ത് സെക്രട്ടറി രാജേഷ് ഭൂഷൻറെ അധ്യക്ഷതയിൽ ചേർന്നയോഗത്തിലാണ് നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്. സ്വകാര്യ ആശുപത്രികളിലേക്കും കൂടുതൽ വാക്സിനെത്തിക്കാനുള്ള ശ്രമം അതിവേഗത്തിലാക്കാനും നിർദ്ദേശമുണ്ട്. ഇതിനുള്ള നടപടികൾ ഏകീകരിക്കാനും സ്വകാര്യ ആശുപത്രികളുമായി സംസാരിക്കാനുമായി ഒരു ടീമിനെ നിയമിക്കണമെന്നും പറയുന്നു.

ALSO READ : Covid19: കോവിഡിനെതിരെ ഒറ്റ ഡോസ് കോവിഷീൽഡ് മതിയോ എന്ന് കേന്ദ്രസർക്കാർ പരിശോധിക്കുന്നു

ജൂണിൽ രാജ്യത്ത് 12 കോടി കോവിഡ് വാക്സിനാണ് വിതരണം ചെയ്യാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. 2021 ഡിസംബറോടെ വാക്സിനേഷൻ പൂർത്തിയാക്കാനാണ് ശ്രമം. ഇതിനായി ഫൈസർ അടക്കമുള്ള വാക്സിൻ കമ്പനികളോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ 21.58 കോടി ഡോസുകൾ രാജ്യത്തുടനീളം നൽകി കഴിഞ്ഞു.

ALSO READ : World No Tobacco Day : പുകവലിക്കാരിൽ കോവിഡ് മരണം സംഭവിക്കുന്നതിൽ 50% അധിക സാധ്യതയെന്ന് ലോകാരോഗ്യ സംഘടന

ഉത്പാദനം വർധിപ്പിച്ചാൽ അധികം താമസിക്കാതെ എല്ലാവർക്കും വാക്സിനേഷൻ പൂർത്തിായാക്കാമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്. ഉത്പാദനം വർധിപ്പിച്ചാൽ രാജ്യത്തെ സ്വകാര്യ ആശുപത്രികളിലടക്കം വാക്സിനുകൾ കൂടുതലായി എത്തും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News