ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,408 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,40,00,139 ആയി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സജീവ കേസുകൾ ഇന്ന് 1,43,384 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 5,26,312 ആയി ഉയർന്നു. 24 മണിക്കൂറിനിടെ സജീവ കോവിഡ് കേസുകളിൽ 604 കേസുകളുടെ കുറവ് രേഖപ്പെടുത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 20,958 രോഗമുക്തിയും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 4,33,30,442 ആയി ഉയർന്നു. മരണനിരക്ക് 1.20 ശതമാനമാണ്. മൊത്തം അണുബാധകളുടെ 0.33 ശതമാനവും സജീവമായ കേസുകളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.48 ശതമാനമാണെന്ന് മന്ത്രാലയം അറിയിച്ചു.
COVID-19 | India reports 20,408 fresh cases, 20,958 recoveries, and 54 deaths in the last 24 hours.
Active cases 1,43,384
Daily positivity rate 5.05% pic.twitter.com/LxRDE69Kmx— ANI (@ANI) July 30, 2022
ALSO READ: Monkeypox: ഇന്ത്യയിലെ മങ്കിപോക്സ് കേസുകൾ യൂറോപ്പിലെ കേസുകളിൽ നിന്ന് വ്യത്യസ്തമെന്ന് ഐസിഎംആർ
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.05 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.92 ശതമാനവുമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷൻ ഡ്രൈവിന് കീഴിൽ നൽകിയ കോവിഡ് വാക്സിൻ ഡോസുകൾ ശനിയാഴ്ച രാവിലെ എട്ട് മണിക്ക് 203.94 കോടി കവിഞ്ഞു. അതിൽ 33,87,173 ഡോസുകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നൽകിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...