ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 14,092 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സജീവ കോവിഡ് കേസുകളുടെ എണ്ണം 1,16,861 ആയി. 24 മണിക്കൂറിനിടെ രാജ്യത്ത് 41 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതിൽ 12 മരണങ്ങൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കോവിഡ് മരണസംഖ്യ 5,27,037 ആയി ഉയർന്നു.
24 മണിക്കൂറിനുള്ളിൽ സജീവ കോവിഡ് കേസുകളിൽ 2,403 കേസുകളുടെ കുറവ് രേഖപ്പെടുത്തി. സജീവ കോവിഡ് കേസുകളുടെ എണ്ണം 1,19,264ൽ നിന്ന് 1,16,861 ആയി കുറഞ്ഞു. മൊത്തം അണുബാധകളുടെ 0.26 ശതമാനം സജീവ കേസുകളാണ്. അതേസമയം ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.54 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
India reports 14,092 new COVID19 cases in the last 24 hours; Active caseload at 1,16,861 pic.twitter.com/vqVvHyHF3l
— ANI (@ANI) August 14, 2022
2020 ഓഗസ്റ്റ് ഏഴിന് ഇന്ത്യയിലെ കോവിഡ് കേസുകൾ 20 ലക്ഷം കടന്നിരുന്നു. ആ വർഷം ഡിസംബർ 19-ന് കോവിഡ് കേസുകളുടെ എണ്ണം ഒരു കോടി കവിഞ്ഞു. 2021 മെയ് നാലിന് രണ്ട് കോടി, ജൂൺ 23-ന് മൂന്ന് കോടി, ഈ വർഷം ജനുവരി 25-ന് നാല് കോടി എന്നിങ്ങനെയായിരുന്നു രാജ്യത്തെ കോവിഡ് ബാധിതരുടെ കണക്ക്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...