ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 6,317 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 575 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, രാജ്യത്ത് കോവിഡ് ബാധിച്ച് 318 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 6,906 പേർ രോഗമുക്തി നേടി. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം നിലവിൽ 78,190 ആണ്.
Out of the total 213 Omicron cases, Delhi and Maharashtra have reported 57 and 54 cases, respectively. Till now, 90 patients have been discharged after recovery, as per the Union Health Ministry pic.twitter.com/CLALI7jQix
— ANI (@ANI) December 22, 2021
പുതിയ കോവിഡ് വേരിയന്റുമായി ബന്ധപ്പെട്ട്, ഇന്ത്യയിലെ മൊത്തം ഒമിക്രോൺ കേസുകളുടെ എണ്ണം നിലവിൽ 213 ആണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ആകെയുള്ള 213 ഒമിക്രോൺ കേസുകളിൽ, ഡൽഹിയിലും മഹാരാഷ്ട്രയിലും യഥാക്രമം 57, 54 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും പ്രതിരോധ നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണ നടപടികൾ കൈക്കൊള്ളാനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
പരിശോധനയും നിരീക്ഷണവും വർദ്ധിപ്പിക്കുന്നതിനൊപ്പം രാത്രി കർഫ്യൂ ഏർപ്പെടുത്തൽ, വലിയ ഒത്തുചേരലുകൾക്ക് കർശന നിയന്ത്രണം, വിവാഹങ്ങളിലും ശവസംസ്കാര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം വെട്ടിക്കുറയ്ക്കൽ തുടങ്ങിയ നിയന്ത്രണങ്ങൾ നടപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ നിർദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...