Covid Third Wave ഒരുമാസത്തിനകം, Delta plus variant മഹാരാഷ്ട്രയിൽ മൂന്നാം തരംഗത്തിന് കാരണമായേക്കാം, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

Covid മൂന്നാം തരംഗം  ഒരു മാസത്തിനകം  മഹാരാഷ്ട്രയെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. അടുത്തിടെ കണ്ടെത്തിയ   Delta plus variant ആവും മഹാരാഷ്ട്രയിൽ  മൂന്നാം  കോവിഡ്  തരംഗത്തിന് (Covid Third Wave) വഴിയൊരുക്കുന്നത് എന്നും മുന്നറിയിപ്പില്‍ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 17, 2021, 06:31 PM IST
  • ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് മഹാരാഷ്ട്രയില്‍നിന്നും പുറത്തുവരുന്നത്
  • കോവിഡ് മൂന്നാം തരംഗത്തിലെ രോഗ വ്യാപനം രണ്ടാം തരംഗത്തേക്കാൾ ഇരട്ടിയാകാമെന്നാണ് വിലയിരുത്തല്‍.
  • അടുത്തിടെ കണ്ടെത്തിയ Delta plus variant ആവും മഹാരാഷ്ട്രയിൽ മൂന്നാം കോവിഡ് തരംഗത്തിന് വഴിയൊരുക്കുന്നത് എന്നും മുന്നറിയിപ്പില്‍ പറയുന്നു.
Covid Third Wave ഒരുമാസത്തിനകം, Delta plus variant മഹാരാഷ്ട്രയിൽ  മൂന്നാം തരംഗത്തിന് കാരണമായേക്കാം, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

Mumbai: Covid മൂന്നാം തരംഗം  ഒരു മാസത്തിനകം  മഹാരാഷ്ട്രയെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. അടുത്തിടെ കണ്ടെത്തിയ   Delta plus variant ആവും മഹാരാഷ്ട്രയിൽ  മൂന്നാം  കോവിഡ്  തരംഗത്തിന് (Covid Third Wave) വഴിയൊരുക്കുന്നത് എന്നും മുന്നറിയിപ്പില്‍ പറയുന്നു.

സംസ്ഥാന ആരോഗ്യ വകുപ്പ്  ആണ് മൂന്നാം കോവിഡ് (Covid-19)  തരംഗത്തിന്‍റെ മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പ്  പങ്കുവച്ച റിപ്പോര്‍ട്ട്  അനുസരിച്ച്  മൂന്നാം തരംഗത്തില്‍  (Covid Third Wave) സംസ്ഥാനത്ത്  ആക്റ്റീവ് രോഗികളുടെ എണ്ണം  എട്ട് ലക്ഷം വരെ എത്തുമെന്നും അതിൽ 10% കുട്ടികൾ ആകാമെന്നും പറയുന്നു.  

സംസ്ഥാനത്തെ  കോവിഡ്  വ്യാപനം വിലയിരുത്തുന്നതിനും  മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍  അവലോകനം  ചെയ്യുന്നതിനുമായി ചേര്‍ന്ന യോഗത്തിലാണ് ഈ നിര്‍ണ്ണായക വിവരങ്ങള്‍  ആരോഗ്യവകുപ്പ് പങ്കുവച്ചത്. യോഗത്തില്‍ സംസ്ഥാന മുഖ്യമന്ത്രി  ഉദ്ധവ് താക്കറെയും  (Uddhav Thackeray) പങ്കെടുത്തിരുന്നു.  

Also Read: Anaphylaxis: Covid Vaccine എടുത്തശേഷം മരണം സംഭവിച്ചത് anaphylaxis മൂലം..!! എന്താണ് അനഫെലാക്‌സിസ്?

ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് മഹാരാഷ്ട്രയില്‍നിന്നും  പുറത്തുവരുന്നത് എന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.   കോവിഡ്  മൂന്നാം  തരംഗത്തിലെ  രോഗ വ്യാപനം   രണ്ടാം  തരംഗത്തേക്കാൾ ഇരട്ടിയാകാമെന്നാണ് വിലയിരുത്തല്‍. ഒന്നാം തരംഗത്തില്‍  19  ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് എങ്കില്‍  രണ്ടാം തരംഗത്തില്‍ 40 ലക്ഷം  പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 10% പേര്‍ ചെറുപ്പക്കാര്‍ ആണെന്നത് രോഗ വ്യാപനത്തിന്‍റെ ഭീകരത  വര്‍ദ്ധിപ്പിക്കുന്നു. 

Also Read: Covid vaccine for Pregnant Women: ഗർഭിണികള്‍ക്കും, മുലയൂട്ടുന്ന സ്ത്രീകൾക്കും കോവിഡ് വാക്സിന്‍ നൽകണമെന്ന് ICMR

ജാഗ്രത പാലിക്കുക, COVID മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍  പാലിയ്ക്കുക എന്നീ കാര്യങ്ങള്‍  തികച്ചും അത്യന്താപേക്ഷിതമാണ് എന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. അതില്‍ വീഴ്ച സംഭവിച്ചാല്‍  വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമെന്നാണ്  മുന്നറിയിപ്പില്‍ പറയുന്നത്.

ഏറെ വേഗത്തില്‍ വ്യാപിക്കുന്ന  Delta variant ഇന്ത്യ യിലാണ് ആദ്യം കണ്ടെത്തിയത്.  Delta variant ന്‍റെ ജനിതകമാറ്റം സംഭവിച്ച രണ്ടു വകഭേദങ്ങള്‍ കൂടി  ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. Delta plus,  AY.1 എന്നിവയാണ് അവ. 

Also Read: Death after Vaccination: Covid Vaccine പാര്‍ശ്വഫലത്തെത്തുടര്‍ന്ന് രാജ്യത്ത് ആദ്യ മരണം സ്ഥിരീകരിച്ചു, പ്രത്യേക നിര്‍ദ്ദേശം പുറത്തിറക്കി Covid Pannel

കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗം ഉടനെന്ന  മുന്നറിയിപ്പ് പുറത്തുവന്നതോടെ  വാക്‌സിനേഷന്‍ വിതരണം കൂടുതല്‍ വേഗത്തിലാക്കാനുള്ള   ശ്രമത്തിലാണ്   സംസ്ഥാന സര്‍ക്കാര്‍.

കൂടാതെ,  മൂന്നാം തരംഗ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരും ആരോഗ്യവകുപ്പും അതീവ ജാഗ്രതയിലാണ്. കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി  കോവിഡ് വാക്‌സിന്‍, രോഗികളെ ചികിത്സിക്കാനുള്ള ബെഡ് സൗകര്യം എന്നിവ വിപുലീകരിക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ദേശം നല്‍കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News