COVID Third Wave | പാർലമെന്റിലെ 400 ജീവനക്കാർക്ക് കോവിഡ്; ബജറ്റ് സമ്മേളനം അനിശ്ചിതത്വത്തിൽ

ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത് പ്രകാരം പാർലമെന്റിലെ 402 ജീവനക്കാർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 9, 2022, 02:49 PM IST
  • ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത് പ്രകാരം പാർലമെന്റിലെ 402 ജീവനക്കാർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
  • ജനുവരി 2 മുതൽ 8 വരെയുള്ള കണക്ക് പ്രകാരമാണ് 402 പേരുടെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
  • ആകെ 1,409 ജീവനക്കാരാണ് പാർലമെന്റിൽ പ്രവർത്തിക്കുന്നത്.
  • കോവിഡിന്റെ മറ്റ് വകഭേദങ്ങൾ ഇവരിലുണ്ടോ എന്ന് കണ്ടെത്താൻ ജീനോ ടെസ്റ്റിന് ഇവരുടെ സാമ്പളുകൾ അയച്ചിട്ടുണ്ട്.
COVID Third Wave | പാർലമെന്റിലെ 400 ജീവനക്കാർക്ക് കോവിഡ്; ബജറ്റ് സമ്മേളനം അനിശ്ചിതത്വത്തിൽ

ന്യൂ ഡൽഹി : രാജ്യത്ത് മൂന്നാം തരംഗത്തിന് (COVID Thrid Wave) സമാനമായ സ്ഥിതിഗതികൾ. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പ്രതിദിനമുള്ള കോവിഡ് രോഗികളുടെ കണക്ക് 20,000 പിന്നിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പാർലമെന്റിലെ (Parliament) 400 ഓളം വരുന്ന ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചുയെന്ന് വാർത്ത പുറത്ത് വരുന്നത്. 

ബജറ്റ് സമ്മേളനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് രാജ്യതലസ്ഥാനത്ത് പെട്ടെന്ന് കോവിഡ് വിസ്ഫോടനത്തിന് തുല്യമായി കേസുകൾ വർധിച്ചിരിക്കുന്നത്. ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത് പ്രകാരം പാർലമെന്റിലെ 402 ജീവനക്കാർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 

ALSO READ : കേസുകൾ വീണ്ടും 10,000 കടന്നു, തമിഴ്നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ, പരിശോധന ശക്തമാക്കും

ജനുവരി 2 മുതൽ 8 വരെയുള്ള കണക്ക് പ്രകാരമാണ് 402 പേരുടെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആകെ 1,409 ജീവനക്കാരാണ് പാർലമെന്റിൽ പ്രവർത്തിക്കുന്നത്. കോവിഡിന്റെ മറ്റ് വകഭേദങ്ങൾ ഇവരിലുണ്ടോ എന്ന് കണ്ടെത്താൻ ജീനോ ടെസ്റ്റിന് ഇവരുടെ സാമ്പളുകൾ അയച്ചിട്ടുണ്ട്. 

ലോക്സഭയിലെ 200 പേരും രാജ്യസഭയിലെ 69 പേരും മറ്റ് 133 ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് പാർലമെന്റിലെ മറ്റ് ജീവനക്കാർക്ക് നൽകി അധികാരികൾ നൽകിയ വിശദീകരണം. രോഗബാധിതരായ ജീവനക്കാരുമായി സമ്പർക്കത്തിലേർപ്പെട്ട നിരവധി ജീവനക്കാരോട് ഐസൊലേഷനിൽ പോകാൻ നിർദേശം നൽകുകയും ചെയ്തു. നിരവധി ജീവനക്കാരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. 

ALSO READ : കരുതൽ ഡോസിനായി ബുക്ക് ചെയ്യാം ഇന്ന് മുതൽ, വിതരണം നാളെ തുടങ്ങും

ഡിഡിഎംഎയുടെ നിർദേശ പ്രകാരം ഡൽഹിയിലെ സർക്കാർ ഓഫീസുകളിൽ 50 ശതമാനം പേരെ വെച്ച് മാത്രമെ പ്രവർത്തിപ്പിക്കാവു എന്നാണ്. ബാക്കിയുള്ള ജീവനക്കാർ വർക്ക് ഫ്രം ഹോം തുടരാനാണ് നിർദേശം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News