ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ കുറവ് വരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,176 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 38,012 പേർ കൂടി കഴിഞ്ഞ ദിവസം രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,25,22,171 ആയിട്ടുണ്ട്.
India reports 27,176 new #COVID19 cases, 38,012 recoveries, and 284 deaths in the last 24 hours, as per Health Ministry
Total cases: 3,33,16,755
Active cases: 3,51,087
Total recoveries: 3,25,22,171
Death toll: 4,43,497Total Vaccination: 75,89,12,277 (61,15,690 in last 24 hrs) pic.twitter.com/6XmpGDSLYf
— ANI (@ANI) September 15, 2021
കേരളത്തിലെ പ്രതിദിന രോഗികളുടെ (Covid19) എണ്ണം കുറഞ്ഞതാണ് രാജ്യത്തെ രോഗബാധിതരുടെ എണ്ണം കുറയുന്നതിന് കാരണമായതെന്നാണ് റിപ്പോർട്ട്. കാരണം നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്.
Also Read: Covid review meeting: കൊവിഡ് അവലോകന യോഗം ഇന്ന്, നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് ലഭിച്ചേക്കും
രാജ്യത്ത് ഇതുവരെ 3,33,16,755 പേർക്ക് കൊറോണ സ്ഥിരീകരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 3,25,22,171 പേർ രോഗമുക്തി നേടി. നിലവിൽ 3,51,087 പേരാണ് രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 284 പേർക്ക് കൊറോണ കാരണം ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 4,43,497 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,15,690 പേർ വാക്സിൻ സ്വീകരിച്ചു. വാക്സിനേഷൻ ആരംഭിച്ചതു മുതൽ ഇതുവരെ 75,89,12,277 വാക്സിൻ ഡോസുകളാണ് ആളുകൾക്ക് നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...