Covid വ്യാപനം വര്‍ദ്ധിക്കുന്നു, ഡല്‍ഹിയില്‍ ഇന്നുമുതല്‍ Night Curfew

രാജ്യത്ത് Covid വ്യാപനം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്... കഴിഞ്ഞ 24 മണിക്കൂറില്‍   96,982 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Apr 6, 2021, 02:06 PM IST
  • തലസ്ഥാനത്ത് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍ കൈക്കൊണ്ടിരിയ്ക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍.
  • ഡല്‍ഹിയിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് തലസ്ഥാനത്ത് രാത്രി 10 മുതൽ രാവിലെ 5 വരെ രാത്രി കർഫ്യൂ (Night curfew) ഏർപ്പെടുത്തി.
  • ഏപ്രില്‍ 6 മുതല്‍ ഏപ്രിൽ 30 വരെയാണ് തത്കാലം Night curfew ഏർപ്പെടുത്തിയിരിയ്ക്കുന്നത്.
Covid വ്യാപനം വര്‍ദ്ധിക്കുന്നു,  ഡല്‍ഹിയില്‍  ഇന്നുമുതല്‍  Night Curfew

New Delhi: രാജ്യത്ത് Covid വ്യാപനം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്... കഴിഞ്ഞ 24 മണിക്കൂറില്‍   96,982 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്ത് കൊറോണ  (Covid-19) സ്ഥിരീകരിച്ചവരുടെ എണ്ണം   1,26,86,049  ആയി. ചൊവ്വാഴ്ച രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ  അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ 446 പേര്‍ക്കുകൂടി  ജീവഹാനി സംഭവിച്ചു. ഇതോടെ രാജ്യത്ത് കൊറോണ മൂലം മരിച്ചവരുടെ സംഖ്യ 1,65,547 ആയി.

തിങ്കളാഴ്ചയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ  പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. 1,03,558 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. 

അതേസമയം, തലസ്ഥാനത്ത് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍ കൈക്കൊണ്ടിരിയ്ക്കുകയാണ്  ഡല്‍ഹി സര്‍ക്കാര്‍.  ഡല്‍ഹിയിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത്   തലസ്ഥാനത്ത്  രാത്രി 10 മുതൽ രാവിലെ 5 വരെ  രാത്രി കർഫ്യൂ  (Night curfew) ഏർപ്പെടുത്തി.  ഏപ്രില്‍ 6 മുതല്‍  ഏപ്രിൽ 30 വരെയാണ് തത്കാലം  Night curfew ഏർപ്പെടുത്തിയിരിയ്ക്കുന്നത്.

ബസുകൾ, മെട്രോ, ഓട്ടോകൾ, ടാക്സികൾ, മറ്റ് പൊതുഗതാഗത മാർഗ്ഗങ്ങൾ എന്നിവ രാത്രി കർഫ്യൂയിൽ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്കായി മാത്രം  അനുവദിക്കും.  അവശ്യ സേവനങ്ങൾ  നൽകുന്ന വകുപ്പുകൾ കർഫ്യൂവില്‍ നിന്നും ഒഴിവാക്കിയിരിയ്ക്കുകയാണ്.

പ്രൈവറ്റ് ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരെ രാത്രി കർഫ്യൂവിൽ നിന്ന് ഒഴിവാക്കും,  ഇവര്‍ തങ്ങളുടെ ID Card കൈവശം കരുതേണ്ടത്  അനിവാര്യമാണ്.

സാധുവായ ടിക്കറ്റ് ഹാജരാക്കിയാൽ വിമാനത്താവളങ്ങളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും ബസ് സ്റ്റേഷനുകളിലേക്കും പോകുന്ന യാത്രക്കാരെ ഒഴിവാക്കും. ഗർഭിണികളായ സ്ത്രീകളെയും ചികിത്സയ്ക്കായി പോകുന്ന രോഗികളേയും  Night curfewവില്‍നിന്നും  ഒഴിവാക്കിയിട്ടുണ്ട്.

Also read: Covid വ്യാപനം: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക കൂടിക്കാഴ്ച

ഡല്‍ഹിയില്‍ കഴിഞ്ഞ 24  മണിക്കൂറില്‍   3,548 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.  15 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News