Jammu and Kashmir Lockdown: ശ്രീന​ഗറിൽ ഇന്ന് മുതൽ 10 ദിവസത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചു; അവശ്യ സേവനങ്ങൾ അനുവദിക്കും

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി 10 ദിവസത്തേക്കാണ് കർഫ്യൂ ഏർപ്പെടുത്തിയത്

Written by - Zee Malayalam News Desk | Last Updated : Sep 24, 2021, 11:43 PM IST
  • സാദിബാൽ, ലാൽ ബസാർ മുനിസിപ്പൽ വാർഡുകളിൽ വെള്ളിയാഴ്ച മുതൽ കർശനമായ കർഫ്യൂ ഏർപ്പെടുത്തുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് മുഹമ്മദ് ഐജാസ്
  • പ്രദേശത്ത് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഉത്തരവിൽ വ്യക്തമാക്കി
  • അവശ്യ സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ല
  • രാവിലെ ഏഴ് മുതൽ 11 വരെ മാത്രം പലചരക്ക്, പച്ചക്കറി, മാംസം, പാൽ എന്നിവ വിൽക്കുന്ന കടകൾ തുറന്ന് പ്രവർത്തിക്കാം
Jammu and Kashmir Lockdown: ശ്രീന​ഗറിൽ ഇന്ന് മുതൽ 10 ദിവസത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചു; അവശ്യ സേവനങ്ങൾ അനുവദിക്കും

ശ്രീന​ഗർ: ജമ്മു കശ്മീരിലെ (Jammu and Kashmir) ശ്രീന​ഗറിൽ കർഫ്യൂ ഏർപ്പെടുത്തി. കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ വർധിക്കുന്ന സാഹചര്യത്തിലാണ് ശ്രീന​ഗറിൽ കർഫ്യൂ ഏർപ്പെടുത്തിയത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി 10 ദിവസത്തേക്കാണ് കർഫ്യൂ (Curfew) ഏർപ്പെടുത്തിയത്.

സാദിബാൽ, ലാൽ ബസാർ മുനിസിപ്പൽ വാർഡുകളിൽ വെള്ളിയാഴ്ച മുതൽ കർശനമായ കർഫ്യൂ ഏർപ്പെടുത്തുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് മുഹമ്മദ് ഐജാസ് ഉത്തരവിൽ പറഞ്ഞു. പ്രദേശത്ത് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഉത്തരവിൽ വ്യക്തമാക്കി.

നിയന്ത്രണങ്ങളും ഇളവുകളും

* അവശ്യ സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ല.
* അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിന് രാവിലെ ഏഴ് മുതൽ 11 വരെ മാത്രം പലചരക്ക്, പച്ചക്കറി, മാംസം, പാൽ എന്നിവ വിൽക്കുന്ന കടകൾ തുറന്ന് പ്രവർത്തിക്കാം.
* ചരക്കുകളും അവശ്യവസ്തുക്കളും എത്തിക്കുന്നതിന് തടസ്സമുണ്ടാകില്ല.
* സർക്കാർ ഉദ്യോ​ഗസ്ഥർക്ക് ഓഫീസുകളിൽ പോകുന്നതിന് തടസ്സമില്ല.
* എല്ലാ വികസന-നിർമ്മാണ പ്രവർത്തനങ്ങളും തുടരാൻ അനുവദിക്കും.
* പ്രതിരോധ കുത്തിവയ്പ്പ് നിർത്തിവയ്ക്കില്ല.
* കോളനികളിൽ വാക്സിനേഷൻ നൽകാൻ പ്രാദേശിക മൊബൈൽ ടീമുകൾ രൂപീകരിക്കും.
* ആൾക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കണം.
*മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ പൊതു സ്ഥലങ്ങളിൽ സഞ്ചരിക്കാവൂ. 

കഴിഞ്ഞ ദിവസം ജമ്മുകശ്മീരിൽ 172 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകൾ 3,28,590 ആയി. അതേസമയം ജമ്മുകശ്മീരിൽ കൊവിഡ് ബാധിച്ച് മരണമൊന്നും പുതിയതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News