ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് ആശങ്ക വര്‍ദ്ധിക്കുകയാണ്,രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വന്‍ വര്‍ദ്ധനയാണുണ്ടായത്.
പുതിയതായി റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 15,968 ആണ്,ഇത് രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണ്.
രാജ്യത്ത് ആകെ കോവിഡ് 19 ബാധിതരുടെ എണ്ണം 4,56,183 ആയി,കഴിഞ്ഞ 24 മനിക്കൂറിനിടെ 465 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ആകെ രാജ്യത്ത് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത് 14,476 ആണ്.രാജ്യത്താകെ ചികിത്സയില്‍ കഴിയുന്നത് 1,83,022 പേരാണ്.
രോഗമുക്തരായത് 2,58,685 പേരാണ്,രാജ്യത്ത് രോഗമുക്തി 56.7 ശതമാനമാണ്.
Also Read:ഡല്‍ഹിയില്‍ പുതിയ കോവിഡ് ആശുപത്രി 10 ദിവസത്തിനകം പ്രവര്‍ത്തന സജ്ജ൦: അമിത് ഷാ
ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണവും ഉള്ളത് മഹാരാഷ്ട്രയിലാണ്,ഇവിടെ കോവിഡ് ബാധിതരുടെ എണ്ണം 1.40 ലക്ഷത്തോളമാണ്.
മരണം 6500 പിന്നിടുകയും ചെയ്തു.രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 66,000 കടന്നിട്ടുണ്ട്.
ഇവിടെ മരണം 2301 ആയി, തമിഴ്നാട്ടില്‍ രോഗികള്‍ 64,000 ലേറെയാണ്. ഇവിടെ മരണ സംഖ്യ 900 ത്തിലേക്ക് അടുക്കുകയാണ്.