Covid വ്യാപനം രൂക്ഷം; കേന്ദ്രത്തിൽ നിന്നുള്ള വിദ​ഗ്ധ സംഘം നാളെ കേരളത്തിലെത്തും

നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. എസ്കെ സിം​ഗിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ കേരളത്തിലെത്തും

Written by - Zee Malayalam News Desk | Last Updated : Jul 29, 2021, 05:40 PM IST
  • ആറ് പേരടങ്ങുന്ന വിദ​ഗ്ധ സം​ഘത്തെയാണ് കേന്ദ്രം അയയ്ക്കുന്നത്
  • കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ 1.54 ലക്ഷം സജീവ കേസുകളിൽ 37.1 ശതമാനവും കേരളത്തിൽ നിന്നാണ്
  • പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണവും കേരളത്തിൽ വളരെ കൂടുതലാണ്
  • സംസ്ഥാനത്തെ ഏഴ് ജില്ലകളിലാണ് കൊവിഡ് വ്യാപനം രൂക്ഷമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു
Covid വ്യാപനം രൂക്ഷം; കേന്ദ്രത്തിൽ നിന്നുള്ള വിദ​ഗ്ധ സംഘം നാളെ കേരളത്തിലെത്തും

ന്യൂഡൽഹി: സംസ്ഥാനത്ത് കൊവിഡ് (Covid) വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് വി​​ദ​ഗ്ധ സംഘത്തെ അയയ്ക്കാൻ കേന്ദ്ര (Central Government) തീരുമാനം. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. എസ്കെ സിം​ഗിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ കേരളത്തിലെത്തും.

ആറ് പേരടങ്ങുന്ന വിദ​ഗ്ധ സം​ഘത്തെയാണ് കേന്ദ്രം അയയ്ക്കുന്നത്. കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ 1.54 ലക്ഷം സജീവ കേസുകളിൽ 37.1 ശതമാനവും കേരളത്തിൽ നിന്നാണ്. പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ (Covid Cases) എണ്ണവും കേരളത്തിൽ വളരെ കൂടുതലാണ്.

ALSO READ: പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് മുടങ്ങിയ വാക്സിനേഷൻ പുനരാരംഭിക്കും

സംസ്ഥാനത്തെ ഏഴ് ജില്ലകളിലാണ് കൊവിഡ് വ്യാപനം രൂക്ഷമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, മലപ്പുറം, വയനാട് എന്നിവയാണ് കൊവിഡ് വ്യാപനം കൂടുതലുള്ള ജില്ലകൾ. കേരളത്തിൽ 10 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. ടിപിആർ (Test positivity rate) നിരക്ക് കൂടിയ ജില്ലകളിൽ ഒരു തരത്തിലുള്ള ഇളവുകളും അനുവദിക്കരുതെന്നും നിയന്ത്രണം കർശനമാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News