Covaxin Trials: കോവാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം ആരംഭിക്കാൻ ശുപാർശ; 2 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവർക്ക് വേണ്ടിയാണ് പരീക്ഷണം

വിവിധ പ്രദേശങ്ങളായിലായി 525 പേരിലാണ് പരീക്ഷണ കുത്തിവെയ്പ്പ് നടത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : May 12, 2021, 11:24 AM IST
  • രണ്ട് മുതൽ പതിനെട്ട് വയസ് വരെ പ്രായമുള്ളവരിലെ ക്ലിനിക്ക് പരീക്ഷണങ്ങൾ ആരംഭിക്കാനാണ് ശുപാർശ എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
  • വിവിധ പ്രദേശങ്ങളായിലായി 525 പേരിലാണ് പരീക്ഷണ കുത്തിവെയ്പ്പ് നടത്തുന്നത്.
  • എയിമസ് ഡൽഹി, എയിമസ് പാറ്റ്ന, നാഗ്പുർ മെഡിട്രിന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തുടങ്ങി നിരവധി കേന്ദ്രങ്ങളിലായി ആണ് കോവാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ നടത്തുന്നത്.
  • ഇതിന് മുമ്പ് ഫെബ്രുവരി 24 നാണ് ഭാരത് ബയോടെക്ക് അപേക്ഷ സമർപ്പിച്ചത്.
Covaxin Trials: കോവാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം ആരംഭിക്കാൻ ശുപാർശ; 2 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവർക്ക് വേണ്ടിയാണ് പരീക്ഷണം

New Delhi: ഭാരത് ബയോടെക് (Bharath Biotech) വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്‌സിൻ കോവാക്സിന്റെ (Covaxin) രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കണമെന്ന് വിദഗ്ദ്ധ സമിതി ശുപാർശ ചെയ്‌തു. രണ്ട് മുതൽ പതിനെട്ട് വയസ് വരെ പ്രായമുള്ളവരിലെ ക്ലിനിക്ക് പരീക്ഷണങ്ങൾ ആരംഭിക്കാനാണ് ശുപാർശ എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.  വിവിധ പ്രദേശങ്ങളായിലായി 525 പേരിലാണ് പരീക്ഷണ കുത്തിവെയ്പ്പ് നടത്തുന്നത്.

എയിമസ് (AIIMS) ഡൽഹി, എയിമസ് പാറ്റ്ന, നാഗ്പുർ മെഡിട്രിന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തുടങ്ങി നിരവധി കേന്ദ്രങ്ങളിലായി ആണ് കോവാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ നടത്തുന്നത്. ചൊവ്വാഴ്ച ഭാരത് ബയോടെക് പരീക്ഷണം നടത്താൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് നൽകിയ അപേക്ഷ പരിഗണിച്ചപ്പോഴാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിസ്കോ) COVID-19 സംബന്ധിച്ച സബ്ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റി (എസ്ഇസി) പരീക്ഷണങ്ങൾ നടത്താമെന്ന് ശുപാർശ ചെയ്‌തത്‌.

ALSO READ: Covid Updates: രാജ്യത്ത് 4205 പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു; പ്രതിദിന കോവിഡ് കണക്കുകൾ മൂന്നര ലക്ഷത്തിന് താഴെ

മുമ്പ് ഇതേ അപേക്ഷം കമ്മറ്റി മുമ്പാകെ സമർപ്പിച്ചിരുന്നെങ്കിലും എങ്ങനെയാണ് പരീക്ഷണങ്ങൾ നടത്തുന്നത് എന്ന പ്രോട്ടോകോൾ കൂടി ഉൾപ്പെടുത്തി വീണ്ടും അപേക്ഷ സമർപ്പിക്കണമെന്ന്  സബ്ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റി ആവശ്യപ്പെടുകയായിരുന്നു. ഇതിന് മുമ്പ് ഫെബ്രുവരി 24 നാണ് ഭാരത് ബയോടെക്ക് അപേക്ഷ സമർപ്പിച്ചത്.

ALSO READ: പ്രചരിച്ചത് വ്യാജ വാർത്തകൾ: ഒടുവിൽ ഛോട്ടാ രാജൻ കോവിഡ് മുക്തനായി ആശുപത്രി വിട്ടു

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ മൂന്നാം ഘട്ട വാക്‌സിൻ കുത്തിവെയ്പ്പ് ആരംഭിച്ചിരുന്നു. 18 വയസ് മുതൽ 45 വയസ് വരെ പ്രായമുള്ളവർക്കാണ് മൂന്നാം ഘട്ട വാക്‌സിനേഷൻ ആരംഭിച്ചത്.  കഴിഞ്ഞ 24 മണിക്കൂറുകളിൽ രാജ്യത്ത് മൂന്നര ലക്ഷത്തോളം പേർക്ക് കൂടിയാണ് കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചത്. ആകെ 3,48,421 പേർക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. അത് കൂടാതെ 4,205 പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെടുകയും ചെയ്‌തു. ഇത് വരെ റിപ്പോർട്ട് ചെയ്തതിൽ വെച്ച് ഏറ്റവും ഉയർന്ന മരണനിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News