India COVID Update : രാജ്യത്ത് 8,603 പേർക്ക് കൂടി കോവിഡ് രോഗബാധ; 415 മരണങ്ങൾ കൂടി

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധയെ തുടർന്ന് 415 പേർ മരണപ്പെടുകയും ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Dec 4, 2021, 11:24 AM IST
  • കഴിഞ്ഞ ദിവസത്തേക്കാൾ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ 6 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
  • രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആകെ 3,46,24,360 പേർക്കാണ്.
  • കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധയെ തുടർന്ന് 415 പേർ മരണപ്പെടുകയും ചെയ്തു.
  • രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ഇത് വരെ ആകെ 4,70,530 പേർ മരണപ്പെട്ടു.
India COVID Update : രാജ്യത്ത് 8,603 പേർക്ക് കൂടി കോവിഡ് രോഗബാധ; 415 മരണങ്ങൾ കൂടി

New Delhi : രാജ്യത്ത് (India) കഴിഞ്ഞ 24 മണിക്കൂറുകളിൽ  8,603 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു . കഴിഞ്ഞ ദിവസത്തേക്കാൾ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ 6 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആകെ 3,46,24,360 പേർക്കാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധയെ തുടർന്ന് 415 പേർ മരണപ്പെടുകയും ചെയ്തു. രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ഇത് വരെ ആകെ 4,70,530 പേർ മരണപ്പെട്ടു. നിലവിൽ രോഗബാധയെ തുടർന്ന് രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 99,974 ആണ്.

ALSO READ: Omicron ആശങ്ക: ജയ്പൂരിൽ ഒരു കുടുംബത്തിലെ 9 പേർക്ക് കോവിഡ്, 4 പേർ വന്നത് ദക്ഷിണാഫ്രിക്കയിൽ നിന്നും

 

അതേസമയം രാജ്യത്ത് ഒമിക്രോൺ കോവിഡ് വകഭേദം ആശങ്ക പടർത്തി കൊണ്ടിരിക്കുകയാണ്. കർണാടകയിൽ രണ്ട് പേർക്ക് ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചിരുന്നു. കൂടാതെ ജയ്പൂരിൽ ഒരു കുടുംബത്തിലെ ഒൻപത് പേർക്ക് ഒമിക്രോൺ (Omicron) ബാധിച്ചതായി സംശയം. ഇതിൽ നാലു പേർ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയവരാണ്. 

ALSO READ:  Omicron: രാജ്യത്ത് ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കാൻ സാധ്യത; നിരീക്ഷണം ശക്തമാക്കി

ദക്ഷിണാഫ്രിക്കയിൽ നിന്നും വന്ന നാല് പേരെയും വിദഗ്ധ പരിശോധനകൾക്കായി രാജസ്ഥാൻ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജനിതക പരിശോധന നടത്താനായി ഈ ഒൻപത് പേരുടേയും സ്രവ സാമ്പിളുകളും എടുത്തിട്ടുണ്ട്. ഈ കുടുംബത്തിലെ ആകെയുള്ള 14 പേരിൽ ഒൻപത് പേരുടെ ഫലമാണ് പോസിറ്റീവ് ആയിട്ടുള്ളത്. ഇതിൽ വിദേശത്ത് നിന്ന് മടങ്ങി എത്തിയവരൊഴികെ എല്ലാവരും വീടുകളിൽ തന്നെയാണ് ചികിത്സയിലുള്ളത്. 

ALSO READ: India COVID Update : രാജ്യം അതീവ ജാഗ്രതയിൽ; 9,216 പേർക്ക് കൂടി കോവിഡ് രോഗബാധ

 

രാജ്യത്ത് വിദേശത്ത് നിന്നെത്തിയ 30 ഓളം പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കടുത്ത ജാഗ്രതാ നിർദ്ദേശമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയിട്ടുണ്ട്.  മാത്രമല്ല പരിശോധനയും, നിരീക്ഷണവും, നിയന്ത്രണങ്ങളും കർശനമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News