ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം (Coronavirus) രൂക്ഷമായ സാഹചര്യത്തിൽ എട്ട് സംസ്ഥാനങ്ങൾക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം.
വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് (Covid19) സാഹചര്യം വിലയിരുത്തുന്നതിന് ആഭ്യന്തര സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ഡല്‍ഹിയില്‍ നടന്ന അടിയന്തര യോഗത്തിലാണ് ഈ നിര്‍ദ്ദേശം.
Also Read: Covid second wave അവസാനിച്ചിട്ടില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം
കൊവിഡ്19 രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ ജനങ്ങള്‍ പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ആവശ്യപ്പെട്ടു.
രാജ്യത്ത് പൊതുവില്‍ ടിപിആര്‍ കുറയുന്നുണ്ടെങ്കിലും കേരളം, ഗോവ, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ടിപിആര്‍ 10ന് മുകളിലാണെന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ കൊവിഡ് രണ്ടാം തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൂടുതലായുള്ള സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും യോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിനോദസഞ്ചാരികളെ മാസ്‌ക്, സാമൂഹ്യ അകലം തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചുകൊണ്ടുമാത്രമേ അനുവദിക്കാവൂ. വിനോദഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ പ്രത്യേക കരുതല്‍ എടുക്കണമെന്നും യോഗത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...