ന്യൂഡൽഹി: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അട്ടിമറിയോ, യന്ത്രതകരാറോ പൈലറ്റിന്റെ പിഴവോ കാരണമല്ല അപകടം നടന്നതെന്ന് റിപ്പോർട്ട്. അപ്രതീക്ഷിതമായി കാലാവസ്ഥ മാറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥാ മാറ്റത്തെ തുടർന്ന് ഹെലികോപ്റ്റർ മേഘങ്ങൾക്ക് ഉള്ളിലേക്ക് കയറിയത് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
സിഡിഎസ് ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തെക്കുറിച്ചുള്ള ട്രൈ സർവീസസ് കോർട്ട് ഓഫ് എൻക്വയറിയുടെ പ്രാഥമിക കണ്ടെത്തലിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മെക്കാനിക്കൽ തകരാർ, അട്ടിമറി അല്ലെങ്കിൽ അശ്രദ്ധ എന്നിവ അപകടകാരണമല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കാലാവസ്ഥയിലുണ്ടായ അപ്രതീക്ഷിത മാറ്റത്തെത്തുടർന്ന് ഹെലികോപ്ടർ മേഘങ്ങൾക്ക് അകത്തേക്ക് പ്രവേശിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ഇന്ത്യൻ എയർഫോഴ്സ് (ഐഎഎഫ്) വ്യക്തമാക്കുന്നു. 2021 ഡിസംബർ 8-നാണ് അപകടമുണ്ടായത്.
ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻറെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. 13 പേരും സംഭവസ്ഥലത്ത് വച്ച് മരിച്ചിരുന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ചികിത്സയിലിരിക്കേയാണ് മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...