Onion Price Hike: ഉത്സവകാലം എത്തിയതോടെ ഉള്ളി, സവാള വില കുതിയ്ക്കുന്നു

Onion Price Hike: നവരാത്രി ആഘോഷം കഴിഞ്ഞതോടെ രാജ്യത്ത് ഉള്ളി സവാള വിലയും കുതിയ്ക്കുകയാണ്. നവരാത്രി കാലത്ത് ഉള്ളിയുടെ ഉപയോഗം കുറവായിരുന്നു. നവരാത്രി ആഘോഷം കഴിഞ്ഞതോടെ ഉള്ളി, സവാളയുടെ വിലയും കുതിച്ചു തുടങ്ങി. 

Written by - Zee Malayalam News Desk | Last Updated : Oct 27, 2023, 04:28 PM IST
  • നവരാത്രി കഴിഞ്ഞതോടെ രാജ്യത്തെ ചില നഗരങ്ങളിൽ സവാളയുടെ വില കിലോയ്ക്ക് 80 രൂപയായി കുതിച്ചുയര്‍ന്നു. നവരാത്രിക്ക് മുമ്പ് വിവിധ നഗരങ്ങളിൽ സവാള വില കിലോയ്ക്ക് 20 മുതൽ 40 രൂപ വരെയായിരുന്നു
Onion Price Hike: ഉത്സവകാലം എത്തിയതോടെ ഉള്ളി, സവാള വില കുതിയ്ക്കുന്നു

Onion Price Hike: ദീപാവലി പോലെയുള്ള രാജ്യത്തെ പ്രധാനപ്പെട്ട ഉത്സവങ്ങള്‍ അടുത്തെത്തിയതോടെ വിലക്കയറ്റവും വര്‍ദ്ധിക്കുകയാണ്. ഇന്ധന വില, പാചകവാതക വില തുടങ്ങിയവ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന നിലയിലാണ് നിലകൊള്ളുന്നത്. വിലക്കയറ്റം ഒരു സാധാരണക്കാരന്‍റെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കുന്നുണ്ട്.

Also Read:  Chandra Grahan 2023: ഈ രാശിക്കാരുടെ ജീവിതത്തില്‍ വന്‍ നാശം സൃഷ്ടിക്കും ചന്ദ്രഗ്രഹണം, ഒക്ടോബർ 28 മുതൽ ഇവര്‍ ജാഗ്രത പാലിക്കുക

അതേസമയം, നവരാത്രി ആഘോഷം കഴിഞ്ഞതോടെ രാജ്യത്ത് ഉള്ളി സവാള വിലയും കുതിയ്ക്കുകയാണ്. നവരാത്രി കാലത്ത് ഉള്ളിയുടെ ഉപയോഗം കുറവായിരുന്നു. നവരാത്രി ആഘോഷം കഴിഞ്ഞതോടെ ഉള്ളി, സവാളയുടെ വിലയും കുതിച്ചു തുടങ്ങി. 

Also Read:  Chandra Grahan Effect on Pregnant Ladies: ചന്ദ്രഗ്രഹണ ദിവസം ചെയ്യുന്ന ഈ തെറ്റുകള്‍ ഒരു പക്ഷേ ജീവിതകാലം മുഴുവൻ വേദന നൽകാം, ജാഗ്രത പാലിക്കുക 
 
നവരാത്രി കഴിഞ്ഞതോടെ രാജ്യത്തെ ചില നഗരങ്ങളിൽ സവാളയുടെ വില കിലോയ്ക്ക് 80 രൂപയായി കുതിച്ചുയര്‍ന്നു.  നവരാത്രിക്ക് മുമ്പ് വിവിധ നഗരങ്ങളിൽ  സവാള വില കിലോയ്ക്ക് 20 മുതൽ 40 രൂപ വരെയായിരുന്നു. സവാള സാധാരണക്കാരെ കരയിക്കാന്‍ തുടങ്ങിയതോടെ കേന്ദ്ര  സര്‍ക്കാര്‍ വിഷയത്തില്‍  ഇടപെട്ടു. പൊടുന്നനെയുള്ള വിലക്കയറ്റം തടയാൻ സർക്കാർ നടപടി ആരംഭിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ സ്വീകരിച്ചിരിയ്ക്കുന്ന നടപടിയുടെ പരിണത ഫലമായി ഡൽഹി-എൻസിആർ ഉൾപ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളിൽ സവാള കിലോയ്ക്ക് 25 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നു.

സവാളയുടെ ശരാശരി വില കിലോയ്ക്ക് 47 രൂപയായി ഉയർന്നതായി സർക്കാർ പ്രസ്താവനയിൽ പറയുന്നു. വിലക്കയറ്റത്തില്‍ നിന്ന് ആശ്വാസം നൽകുന്നതിനായി ചില്ലറ വിപണിയിൽ കിലോയ്ക്ക് 25 രൂപ നിരക്കിൽ 'ബഫർ സ്റ്റോക്കിൽ' നിന്ന് വിൽപ്പന വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി ഉപഭോക്തൃ കാര്യ മന്ത്രാലയം അറിയിയ്ക്കുന്നു. കണക്കുകൾ പ്രകാരം രാജ്യത്തുടനീളം ഉള്ളിയുടെ ശരാശരി ചില്ലറ വില കിലോയ്ക്ക് 50 രൂപയോളം ഉയർന്നു. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ കിലോയ്ക്ക് 30 രൂപയായിരുന്നു സവാള വില.

2023-24 സാമ്പത്തിക വർഷത്തിൽ, ഉപഭോക്തൃകാര്യ മന്ത്രാലയം NCCF, NAFED എന്നിവയിലൂടെ അഞ്ച് ലക്ഷം ടണ്ണിന്‍റെ 'ബഫർ സ്റ്റോക്ക്' നിലനിർത്തിയിട്ടുണ്ട്, വരും ദിവസങ്ങളിൽ രണ്ട് ലക്ഷം ടൺ ഉള്ളി കൂടി വാങ്ങാൻ പദ്ധതിയിടുന്നതായി അധികൃതര്‍ പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News