Nokia 105 Classic: നിങ്ങള്‍ ആദ്യം ഉപയോഗിച്ച മൊബൈല്‍ഫോണ്‍ ഏതാണ് എന്ന് ഓര്‍മ്മയുണ്ടോ? ഒരു അത്ഭുത വസ്തു പോലെ നോക്കിയ ഫോണ്‍ നെഞ്ചോട് ചേര്‍ത്തവരാവാം ഒട്ടു മിക്കവരും. പിന്നീട് സ്മാര്‍ട്ട് ഫോണ്‍ രംഗപ്രവേശം ചെയ്തതോടെ നോക്കിയ ഫോണ്‍ അരങ്ങൊഴിഞ്ഞു...
എന്നാല്‍, പൂര്‍വ്വാധികം പ്രാഗത്ഭ്യത്തോടെ വീണ്ടുമെത്തുകയാണ് നോക്കിയയുടെ കുഞ്ഞന്‍ ഫോണുകള്‍...!!
Also Read: Sun Transit 2023: നവംബർ 17 വരെ ഈ രാശിക്കാര്‍ക്ക് മോശം സമയം, ആരോഗ്യം ശ്രദ്ധിക്കുക
HMD ഗ്ലോബൽ ഈ വർഷത്തിന്‍റെ തുടക്കത്തിൽ നോക്കിയ 105 4G ഫോൺ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ നോക്കിയ 105 ക്ലാസിക് (Nokia 105 Classic) എന്ന പേരിൽ മറ്റൊരു മോഡൽ കൂടി കമ്പനി പുറത്തിറക്കിയിരിയ്ക്കുകയാണ്. 2ജി കണക്റ്റിവിറ്റി നൽകുന്ന ബിൽറ്റ് ഇൻ യുപിഐ സംവിധാനത്തിൽ വരുന്നതും ഏറ്റവും വില കുറഞ്ഞതുമായ ഫീച്ചർ ഫോണാണിത്.
Also Read: Gajkesri Rajyog 2023: ഒക്ടോബർ 28 മുതൽ അപൂർവ ഗജകേസരി രാജയോഗം, ഈ രാശിക്കാര്‍ക്ക് സുർണ്ണകാലം!!
നോക്കിയ 105 ക്ലാസിക്കിന്‍റെ (Nokia 105 Classic) വിലയും സവിശേഷതകളും അറിയാം
Nokia 105 Classic-ൽ ഒരു ഇൻബിൽറ്റ് UPI ആപ്ലിക്കേഷൻ ഉൾപ്പെടുന്നു, ഇത് സുരക്ഷിതവും സൗകര്യപ്രദവുമായ സാമ്പത്തിക ഇടപാട് പ്രക്രിയ ഉറപ്പാക്കുന്നു. കൂടാതെ, ഉപയോക്താക്കൾക്ക് ഒരു വർഷത്തെ റീപ്ലേസ്‌മെന്‍റ് ഗ്യാരണ്ടിയും കമ്പനി നൽകുന്നു.
ഈ മൊബൈല്‍ഫോണ്‍ വയർലെസ് റേഡിയോ പ്രവർത്തനക്ഷമതയോടെയാണ് വരുന്നത്, ഹെഡ്സെറ്റിന്‍റെ ആവശ്യമില്ലാതെ തന്നെ എഫ്എം റേഡിയോ കേൾക്കാൻ സാധിക്കും. ഫോണിന്‍റെ 800mAh ബാറ്ററി ദൈര്‍ഘ്യമുള്ള സ്റ്റാൻഡ്‌ബൈ സമയവും വാഗ്ദാനം ചെയ്യുന്നു.
ഉപയോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത്, നോക്കിയ 105 ക്ലാസികിന് ഒരു കോംപാക്റ്റ് ഡിസൈൻ ആണ് നല്‍കിയിരിയ്ക്കുന്നത്. ഇത് ഈ ഫോണ്‍ കൈകാര്യം ചെയ്യാനും കൊണ്ടുനടക്കാനും എളുപ്പമാക്കുന്നു.
നോക്കിയ 105 ക്ലാസിക്കിന്‍റെ ഇന്ത്യയിലെ വില
നോക്കിയ 105 ഇന്ത്യയിൽ ഇപ്പോള്‍ ലഭ്യമാണ്. 1,299 രൂപയാണ് ഇതിന്‍റെ വില. എന്നാല്‍, നോക്കിയ 105 ക്ലാസിക് ചാർജറിനൊപ്പമോ അല്ലാതെയോ സിംഗിൾ സിം, ഡ്യുവൽ സിം ഓപ്ഷനുകൾ ഉൾപ്പെടെ നാല് വ്യത്യസ്ത വേരിയന്‍റുകളിൽ ലഭ്യമാണ്. 999 രൂപ മുതലാണ് വില. ചാർക്കോൾ, ബ്ലൂ എന്നിങ്ങനെ ആകർഷകമായ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.
ഏറെ ആകര്‍ഷകമായ പ്രത്യേകതകളോടെ പുറത്തിറങ്ങിയ നോക്കിയ 105 ക്ലാസിക്കിന് വന്‍ ഡിമാന്‍ഡ് ആണ്. ദീപാവലി സമ്മാനത്തിനായുള്ള ബുക്കിംഗ് തകൃതിയായി നടക്കുന്നതായാണ് വിപണി നല്‍കുന്ന സൂചനകള്‍...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...