Karnataka Assembly Elections 2023: കർണാടകയിൽ 3 ഉപമുഖ്യമന്ത്രിമാർ? അപ്രതീക്ഷിത നീക്കങ്ങളുമായി കോൺഗ്രസ്‌

Is 3 Deputy Chief Ministers in Karnataka: എംബി പാട്ടീലിനെയും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് സൂചന.

Written by - Zee Malayalam News Desk | Last Updated : May 14, 2023, 02:02 AM IST
  • ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകുമെന്നും സൂചന.
  • രണ്ടു ഉപമുഖ്യമന്ത്രിമാർക്ക് പുറമെ എംബി പാട്ടീലിനെയും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് നിലവിലെ വിവരം.
Karnataka Assembly Elections 2023: കർണാടകയിൽ 3 ഉപമുഖ്യമന്ത്രിമാർ? അപ്രതീക്ഷിത നീക്കങ്ങളുമായി കോൺഗ്രസ്‌

കർണാടക: സംസ്ഥാനത്ത് അപ്രതീക്ഷിത നീക്കങ്ങളുമായി കോൺഗ്രസ്‌.കർണാടകത്തിൽ വിജയിച്ച മുഴുവൻ സ്ഥാനാർത്ഥികളോടും ഉടൻ ബെംഗളൂരുവിൽ എത്താൻ പാർട്ടി നേതൃത്വം നിർദേശം നൽകി. 137 സീറ്റിന്റെ വിജയത്തിളക്കമാണ് കോൺഗ്രസ് നേടിയത്. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും എന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.

ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകുമെന്നും സൂചന.കൂടാതെ കോൺഗ്രസ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വൊക്കലിംഗ സമുദായത്തിൽ നിന്നുള്ള ഒരാളെയും കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. അതേ സമയം മൂന്ന് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്ന സൂചനയും ഉണ്ട്.രണ്ടു ഉപമുഖ്യമന്ത്രിമാർക്ക് പുറമെ എംബി പാട്ടീലിനെയും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് നിലവിലെ വിവരം.

ALSO READ: കർണാടക 'കൈ'ക്കുമ്പിളിൽ; താമരത്തണ്ടൊടിച്ച് കൈപിടിച്ച് കർണാടകം

കർണാടകയിൽ ആകെ 224 സീറ്റ്‌ ആണുള്ളത്. അതിൽ 137 സീറ്റിൽ മിന്നുന്ന നേട്ടമാണ് കോൺഗ്രസ് കൈവരിച്ചത്. ബിജെപി 63 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിന് വെറും 20 സീറ്റിലാണ് ഇപ്പോൾ നേട്ടമുണ്ടാക്കാനായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News