Fuel price hike: ഇന്ധന വിലവർധനയിൽ കേന്ദ്രത്തിന് കോൺഗ്രസിന്റെ രൂക്ഷവിമർശനം

ഇന്ധന വില ഉയർത്താത്തത് തെരഞ്ഞെടുപ്പ് സമയങ്ങളിൽ മാത്രമാണെന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി.

Written by - Zee Malayalam News Desk | Last Updated : Oct 24, 2021, 06:07 PM IST
  • ഇന്ധന വിലവർധനയിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ്.
  • പെട്രോൾ വിലയുടെ പേരിലുള്ള നികുതി കൊള്ള രാജ്യത്ത് വർധിക്കുകയാണെന്ന് രാഹുൽ ​ഗാന്ധി.\
  • ഇന്ധവില വർധനവിനെതിരെ കോൺഗ്രസ് നവംബർ 14 മുതൽ 29 വരെ കേന്ദ്രസർക്കാരിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധിക്കും.
Fuel price hike: ഇന്ധന വിലവർധനയിൽ കേന്ദ്രത്തിന് കോൺഗ്രസിന്റെ രൂക്ഷവിമർശനം

ന്യൂഡൽഹി: രാജ്യത്തെ ഇന്ധന വിലവർധനയിൽ (Fuel price hike) രൂക്ഷ വിമർശനവുമായി കോൺഗ്രസ് (Congress). പെട്രോൾ വിലയുടെ പേരിലുള്ള നികുതി കൊള്ള രാജ്യത്ത് വർധിക്കുകയാണെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi) പറഞ്ഞു. ഇന്ധന വില ഉയർത്താത്തത് തെരഞ്ഞെടുപ്പ് (Election) സമയങ്ങളിൽ മാത്രമാണെന്നും രാഹുൽ ​ഗാന്ധി ആരോപിച്ചു.

മോദി സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ റെക്കോർഡ് സൃഷ്ടിച്ചുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പരിഹസിച്ചു. ഈ വർഷം പെട്രോൾ വിലയിലുണ്ടായ റെക്കോർഡ് വർധന ചൂണ്ടിക്കാട്ടുന്ന മാധ്യമ റിപ്പോർട്ട് സഹിതം പങ്കുവച്ചായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

Also Read: Fuel Price Hike : ഇന്ധന വില ഇന്നും കൂടി, സംസ്ഥാനത്തെ പെട്രോൾ വില 110ൽ എത്തി

“പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ മോദിജിയുടെ സർക്കാർ വലിയ റെക്കോർഡുകൾ സൃഷ്ടിച്ചു. മോദി സർക്കാരിൽ രാജ്യത്ത് ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക്, സർക്കാർ സ്വത്തുക്കൾ വിൽക്കുന്നു, പെട്രോളിന് ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്” – പ്രിയങ്ക കുറിച്ചു. കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയും പ്രിയങ്ക ഗാന്ധി ഷെയർ ചെയ്ത മാധ്യമ റിപ്പോർട്ട് ടാഗ് ചെയ്ത് “അച്ഛേ ദിൻ” എന്ന് ട്വീറ്റ് ചെയ്തുകൊണ്ട് സർക്കാരിനെ പരിഹസിച്ചു. ‌

 

പെട്രോൾ, ഡീസൽ വില വർധനവിനെതിരെ നവംബറിൽ 15 ദിവസം നീണ്ടുനിൽക്കുന്ന പ്രതിഷേധം കോൺഗ്രസ് സംഘടിപ്പിക്കും. നവംബർ 14ന് ആരംഭിക്കുന്ന പ്രതിഷേധം നവംബർ 29 വരെ നീണ്ടുനിൽക്കുമെന്ന് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ പറഞ്ഞു. പ്രതിഷേധവുമായി ബന്ധപ്പെട്ട് പദയാത്ര ഉൾപ്പെടെയുള്ള പരിപാടികൾ കോൺഗ്രസ് നേതാക്കൾ അതാത് പ്രദേശങ്ങളിൽ സംഘടിപ്പിക്കും.

Also Read: Fuel Price : ഇന്ധന വിലയിൽ വീണ്ടും വർധന; കൊച്ചിയിലും ഡീസൽ വില 100 കടന്നു

രാജ്യത്ത് ഇന്ധന വില (Fuel Price Hike) ഇന്ന് വീണ്ടും വർധിച്ചു. ഇന്ന് ഒരു ലിറ്റർ ഡീസലിന് (Diesel Price)37 പൈസയും, പെട്രോളിന് (Petrol Price)35 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്.  ഇതോടെ സംസ്ഥാനത്തെ പെട്രോൾ വില 110ൽ എത്തി. കഴിഞ്ഞ 11 ദിവസത്തിനിടെ ഇത് 11-ാം തവണയാണ് രാജ്യത്ത് പെട്രോൾ വില വർധിപപ്പുക്കുന്നത്. ഒക്ടോബർ മാസത്തിൽ മാത്രം രാജ്യത്ത് പെട്രോളിന്റെ വില ലിറ്ററിന് 4 രൂപ 95 പൈസയും ഡീസലിന് 6 രൂപയാണ് വർധിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News