Congress Election Update: ശശി തരൂരും കെഎൻ ത്രിപാഠിയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലെ ജനാധിപത്യ പ്രക്രിയ ആരംഭിച്ചു.  പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷ പദവിയിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലേയ്ക്ക്  ശശി തരൂരും കെഎൻ ത്രിപാഠിയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

Written by - Zee Malayalam News Desk | Last Updated : Sep 30, 2022, 01:47 PM IST
  • നാമനിർദേശ പത്രിക സമർപ്പിച്ചുകൊണ്ട് ശശി തരൂർ കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള തന്‍റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
Congress Election Update: ശശി തരൂരും കെഎൻ ത്രിപാഠിയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Congress Election Update: കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലെ ജനാധിപത്യ പ്രക്രിയ ആരംഭിച്ചു.  പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷ പദവിയിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലേയ്ക്ക്  ശശി തരൂരും കെഎൻ ത്രിപാഠിയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

നാമനിർദേശ പത്രിക സമർപ്പിച്ചുകൊണ്ട് ശശി തരൂർ കോൺഗ്രസ്  അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള തന്‍റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു.  പ്രവര്‍ത്തകര്‍ക്കൊപ്പം അക്ബർ റോഡിലെ എഐസിസി ആസ്ഥാനത്തെത്തിയാണ് ശശി തരൂർ  പത്രിക സമര്‍പ്പിച്ചത്. 

Also Read:  Congress Election Update: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം, ശശി തരൂരിനും ദിഗ് വിജയ് സിംഗിനുമൊപ്പം ഖാർഗെയും രംഗത്ത്‌? 

അതേസമയം, ജാർഖണ്ഡ് മുൻ മന്ത്രി കെ എൻ ത്രിപാഠിയും കോൺഗ്രസ്  അദ്ധ്യക്ഷ  തിരഞ്ഞെടുപ്പില്‍  നാമനിർദേശ പത്രിക സമർപ്പിച്ചു.

ദേശീയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലേയ്ക്ക്  മല്ലികാർജുൻ ഖാർഗെയുടെ പേര് ഉയര്‍ന്നു വന്നതോടെ ദിഗ്‌വിജയ് സിംഗ് മത്സര രംഗത്ത്‌ നിന്ന് പിന്മാറിയിരുന്നു.  നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണ് ഈ തീരുമാനവുമായി സിംഗ് മുന്നോട്ടു വന്നത്. സോണിയ ഗാന്ധിയുടെ വിശ്വസ്തനായ മുതിര്‍ന്ന നേതാവ് ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ്  ദിഗ്‌വിജയ് സിംഗ് പിന്‍മാറുന്നത്.  

കോണ്‍ഗ്രസ്‌ ദേശീയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍നിന്ന്  ദിഗ്‌വിജയ് സിംഗ് പിന്‍മാറിയതോടെ മത്സര രംഗത്ത് അവശേഷിച്ചത് മല്ലികാർജുൻ ഖാർഗെയും ശശി തരൂരും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച  കെഎൻ ത്രിപാഠിയുമാണ്. 

കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന്‍റെ പ്രഖ്യാപിത ഷെഡ്യൂൾ പ്രകാരം സെപ്റ്റംബർ 22-ന് വിജ്ഞാപനം പുറപ്പെടുവിക്കുകയും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം സെപ്റ്റംബർ 24 മുതൽ സെപ്റ്റംബർ 30 വരെ നിജപ്പെടുത്തുകയും ചെയ്തിരുന്നു.  നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 8 ആണ്. ഒന്നിൽ കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിച്ചാൽ ഒക്‌ടോബർ 17-ന് വോട്ടെടുപ്പ് നടത്തി 19-ന് ഫലം പ്രഖ്യാപിക്കും....!!

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News