Congress Election Update: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍നിന്ന് ദിഗ്‌വിജയ് സിംഗ് പിന്മാറുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണ് ഈ തീരുമാനവുമായി സിംഗ് മുന്നോട്ടു വന്നത്.
അതേസമയം, കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് ഇപ്പോള്‍ മല്ലികാർജുൻ ഖാർഗെയുടെ പേരാണ് ഉയര്‍ന്ന് വരുന്നത്. സോണിയ ഗാന്ധിയുടെ വിശ്വസ്തനായ മുതിര്‍ന്ന നേതാവ് ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ദിഗ്‌വിജയ് സിംഗ് പിന്‍മാറുന്നത്.
മല്ലികാർജുൻ ഖാർഗെ തന്നേക്കാൾ മുതിര്‍ന്ന നേതാവാണ് എന്നും അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ താന്‍ തീരുമാനിച്ചതായും ദിഗ്‌വിജയ് സിംഗ് പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഖാര്‍ഗെ നാമനിർദേശ പത്രിക സമർപ്പിക്കുകയാണെങ്കിൽ താന്‍ പത്രിക നൽകില്ലെന്നും സിംഗ് വ്യക്തമാക്കി.
Also Read: Congress Election: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് അശോക് ഗെഹ്ലോട്ട് മത്സരിക്കില്ല
ജീവിതത്തിലുടനീളം കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. ചില കാര്യങ്ങളിൽ താന്‍ വിട്ടുവീഴ്ച ചെയ്യില്ല, ദളിതർക്കും ആദിവാസികൾക്കും പാവപ്പെട്ടവർക്കും വേണ്ടി നിലകൊള്ളുക. സാമുദായിക സൗഹാർദം തകർക്കുന്നവർക്കെതിരെ പോരാടുക, അത് കോൺഗ്രസിനോടും നെഹ്‌റു-ഗാന്ധി കുടുംബത്തോടുമുള്ള തന്‍റെ പ്രതിബദ്ധതയാണ്, സിംഗ് പറഞ്ഞു.
കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍നിന്ന് ദിഗ്‌വിജയ് സിംഗ് പിന്‍മാറിയതോടെ മത്സര രംഗത്ത് അവശേഷിച്ചത് മല്ലികാർജുൻ ഖാർഗെയും ശശി തരൂരും മാത്രമാണ്. നിലവില്‍ ഇപ്പോള്‍ മുന്‍ നിരക്കാരനായി നിലകൊള്ളുന്നത് മല്ലികാർജുൻ ഖാർഗെയാണ്.
മുതിർന്ന കോൺഗ്രസ് നേതാവ് പ്രമോദ് തിവാരിയാണ് കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയുടെ വക്താവാകുന്നത്താനാണ് എന്ന് പ്രഖ്യാപിച്ചത്. കോൺഗ്രസിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് ബിജെപിക്കാർ കാണണമെന്നും നിങ്ങളുടെ പാര്‍ട്ടിയില്‍ ഇത് സംഭവിക്കുന്നില്ല എന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബം ഇടപെട്ടിട്ടില്ല എന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന്‍റെ പ്രഖ്യാപിത ഷെഡ്യൂൾ പ്രകാരം സെപ്റ്റംബർ 22-ന് വിജ്ഞാപനം പുറപ്പെടുവിക്കുകയും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം സെപ്റ്റംബർ 24 മുതൽ സെപ്റ്റംബർ 30 വരെ നിജപ്പെടുത്തുകയും ചെയ്തിരുന്നു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 8 ആണ്. ഒന്നിൽ കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിച്ചാൽ ഒക്‌ടോബർ 17-ന് വോട്ടെടുപ്പ് നടത്തി 19-ന് ഫലം പ്രഖ്യാപിക്കും....!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...