Patna: കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇന്ത്യ സഖ്യത്തില്‍ ഇപ്പോള്‍ ഒന്നും നടക്കുന്നില്ല എന്നും കോണ്‍ഗ്രസ് 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്‍റെ തിരക്കിലാണ് എന്നും അദ്ദേഹം ആരോപിച്ചു.
Also Read: Arvind Kejriwal: ഇഡിയെ തഴഞ്ഞ് അരവിന്ദ് കേജ്‌രിവാൾ മധ്യ പ്രദേശില്‍ പ്രചാരണത്തില്‍!! ലക്ഷ്യം കോണ്‍ഗ്രസോ?
ബീഹാര്‍ തലസ്ഥാനമായ പറ്റ്നയില്‍ നടന്ന സിപിഐ റാലിയില്‍ വച്ചാണ് നിതീഷ് കുമാര്‍ കോണ്‍ഗ്രസിനോടുള്ള അതൃപ്തി വെളിപ്പെടുത്തിയത്. ബീഹാര്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനം കോൺഗ്രസ് പാർട്ടിയുടെ പ്രശ്‌നങ്ങൾ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
Also Read: Manipur Violence Update: മണിപ്പൂരിൽ അക്രമം രൂക്ഷം, ആയുധശേഖരം കൊള്ളയടിക്കാൻ ഇംഫാള്‍ സൈനിക ക്യാമ്പിൽ ആക്രമണം
"ഇപ്പോള്‍, ഇന്ത്യ സഖ്യത്തിൽ ഒരു പ്രവർത്തനവും നടക്കുന്നില്ല,സഖ്യം അവഗണിച്ച് കോണ്‍ഗ്രസ് 5 സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ തിരക്കിലാണ്, രാജ്യത്തെ രക്ഷിക്കാനാണ് ഞങ്ങൾ ഇന്ത്യാ സഖ്യം രൂപീകരിച്ചത്", നിതീഷ് കുമാർ പറഞ്ഞു.
കേന്ദ്രസർക്കാരിന് സ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്കയില്ല, ബാപ്പുവിനെ മറക്കാനാണ് ബിജെപിക്കാർ ശ്രമിക്കുന്നത്. ഈ ആളുകൾ രാജ്യത്തിന്‍റെ ചരിത്രം മാറ്റാൻ ആഗ്രഹിക്കുന്നു. രാജ്യത്തിന്‍റെ ചരിത്രം മാറ്റിമറിച്ചവരെ ഇല്ലാതാക്കാനാണ് ഈ സഖ്യം രൂപീകരിച്ചത്. എല്ലാ ജനങ്ങളോടും ഒന്നിച്ച് രാജ്യത്തെ രക്ഷിക്കാൻ ഞങ്ങൾ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ഇന്ന് കോൺഗ്രസ് പാർട്ടി 5 സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളുടെ തിരക്കിലാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ എല്ലാവരെയും വീണ്ടും വിളിച്ചുകൂട്ടും, നിതീഷ് കുമാര്‍ പറഞ്ഞു.
ഒരു വശത്ത് നിതീഷ് കുമാർ കോൺഗ്രസിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോൾ മറുവശത്ത് എല്ലാവരേയും ഒപ്പം കൊണ്ടുപോകുന്ന ഒരാളായി സ്വയം വിശേഷിപ്പിക്കുകയുമാണ് അദ്ദേഹം ചെയ്തത്. എന്തും സംഭവിക്കട്ടെ, പക്ഷേ നമ്മൾ ഇതെല്ലാം ചെയ്യുന്നത് രാജ്യത്തെ ഒരുമിപ്പിക്കാനും ഇന്ന് അധികാരത്തിലിരിക്കുന്നവരിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനുമാണ്. 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇനി എല്ലാവരും വീണ്ടും കൂടിക്കാഴ്ച നടത്തൂ. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകുമെന്നും നിതീഷ് കുമാർ പറഞ്ഞു. ഇന്ത്യ സഖ്യം സോഷ്യലിസ്റ്റ് ആളുകളാണ്, സിപിഐയുമായി ഞങ്ങൾക്ക് പഴയ ബന്ധമുണ്ട്. കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും ഒറ്റക്കെട്ടായി മുന്നോട്ടുപോകണം, അദ്ദേഹം പറഞ്ഞു.
ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം നിതീഷ് കുമാർ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ ശ്രമം തുടങ്ങിയിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ പോയി പ്രതിപക്ഷ പാർട്ടി നേതാക്കളെ കണ്ടു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ച് കൊണ്ടുവരുന്നതില്‍ ഒരു പരിധി വരെ ആദ്ദേഹം വിജയിച്ചു. ജൂണിൽ പറ്റ്നയിൽ നടന്ന നിതീഷ് കുമാര്‍ വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാർട്ടികളുടെ ആദ്യ യോഗത്തില്‍ കോൺഗ്രസ്, ടിഎംസി, ശിവസേന, ആം ആദ്മി പാർട്ടി, സമാജ്‌വാദി പാർട്ടി, ഡിഎംകെ, ഇടതുപക്ഷം തുടങ്ങി പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തിരുന്നു.
ബെംഗളൂരുവിൽ വച്ച് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടന്ന രണ്ടാമത്തെ യോഗത്തിലാണ് സഖ്യത്തിന് പുതിയ പേര് നിര്‍ദ്ദേശിച്ചത്. രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ച ഇന്ത്യ എന്ന പേര് മമത ബാനർജി പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍, നിതീഷ് കുമാർ ഈ പേരിനോട് അനുകൂലമായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. അത് മാത്രമല്ല, യോഗത്തിന് ശേഷം നടന്ന സംയുക്ത വാർത്താസമ്മേളനത്തിന് മുമ്പ് തന്നെ നിതീഷ് കുമാർ പറ്റ്നയിലേക്ക് മടങ്ങിയിരുന്നു. യോഗം കൈക്കൊണ്ട നടപടികളില്‍ നിതീഷിന് അമർഷമുണ്ടെന്ന തരത്തില്‍ സൂചനകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍, പിന്നീട് മുംബൈയിൽ നടന്ന മൂന്നാം യോഗത്തിൽ പങ്കെടുക്കാൻ നിതീഷ് കുമാർ എത്തിയിരുന്നു.
പറ്റ്ന, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നടന്ന യോഗങ്ങൾക്ക് ശേഷം ഇന്ത്യ സഖ്യം രൂപീകരിച്ചു. എന്നാൽ, സീറ്റ് വിഭജനം, കൺവീനർ ആരായിരിയ്ക്കും? ബിജെപിയുമായി മത്സരിക്കാനുള്ള സഖ്യത്തിന്‍റെ തന്ത്രം എന്തായിരിക്കും എന്നുള്ള കാര്യങ്ങളില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
സീറ്റ് വിഭജനത്തെകുറിച്ച് 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യുമെന്ന് അടുത്തിടെ കോൺഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...