Arvind Kejriwal: ഇഡിയെ തഴഞ്ഞ് അരവിന്ദ് കേജ്‌രിവാൾ മധ്യ പ്രദേശില്‍ പ്രചാരണത്തില്‍!! ലക്ഷ്യം കോണ്‍ഗ്രസോ?

Madhya Pradesh Assembly Elections 2023: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ BJP ഡല്‍ഹിയില്‍ പ്രതിഷേധം നടത്തുകയാണ്. എന്നാല്‍, ഈ അവസരത്തില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി മൗനത്തിലാണ്, കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്‌

Written by - Zee Malayalam News Desk | Last Updated : Nov 2, 2023, 02:16 PM IST
  • ഇഡിയ്ക്ക് മുന്നില്‍ ഒഴിവുകഴിവ് നിരത്തി കേജ്‌രിവാള്‍ മധ്യപ്രദേശിലെ വിന്ധ്യ മേഖലയിൽ പ്രചാരണത്തിന് എത്തിയിരിയ്ക്കുകയാണ്.
Arvind Kejriwal: ഇഡിയെ തഴഞ്ഞ് അരവിന്ദ് കേജ്‌രിവാൾ മധ്യ പ്രദേശില്‍ പ്രചാരണത്തില്‍!! ലക്ഷ്യം കോണ്‍ഗ്രസോ?

Madhya Pradesh Assembly Elections 2023: സംഭവബഹുലമാണ് എന്നും ദേശീയ രാഷ്ട്രീയം.... ഇന്ന് രാഷ്രീയത്തില്‍ സംഭവിക്കുന്നതായി നിങ്ങള്‍ കാണുന്നതല്ല യാഥാര്‍ത്യം, യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്‌ മറ്റൊന്നാണ്... അത്തരമൊരു ഗെയിം ആണ് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ്  കേജ്‌രിവാള്‍ ഇപ്പോള്‍ നടത്തുന്നത്.

Also Read:  Manipur Violence Update: മണിപ്പൂരിൽ അക്രമം രൂക്ഷം, ആയുധശേഖരം കൊള്ളയടിക്കാൻ ഇംഫാള്‍ സൈനിക ക്യാമ്പിൽ ആക്രമണം 
 
ഡൽഹി മദ്യ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇന്ന് വ്യാഴാഴ്ച  എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകേണ്ടിയിരുന്നു. എന്നാല്‍, എന്ത് കാരണത്താലാണ് ED തനിക്ക് നോട്ടീസ് നല്‍കിയത് എന്ന മറുചോദ്യം ED യ്ക്ക് നല്‍കി കേജ്‌രിവാള്‍ മധ്യ പ്രദേശിലേയ്ക്ക് പറന്നു.

Also Read:  Saturn Direct 2023: ശനിയുടെ സഞ്ചാരമാറ്റം, ഈ 3 രാശിയിലുള്ളവർ ജാഗ്രത പാലിക്കുക 
 
ഇഡിയ്ക്ക് മുന്നില്‍ ഒഴിവുകഴിവ് നിരത്തി കേജ്‌രിവാള്‍ മധ്യപ്രദേശിലെ വിന്ധ്യ മേഖലയിൽ പ്രചാരണത്തിന് എത്തിയിരിയ്ക്കുകയാണ്. റിപ്പോര്‍ട്ട് അനുസരിച്ച് കേജ്‌രിവാള്‍ സിംഗ്രൗലിയിൽ തിരഞ്ഞെടുപ്പ് യോഗം മാത്രമല്ല റോഡ് ഷോയും നടത്തും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനും വിന്ധ്യ മേഖലയിൽ പ്രചാരണം നടത്തും.  

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ BJP ഡല്‍ഹിയില്‍ പ്രതിഷേധം നടത്തുകയാണ്. എന്നാല്‍, ഈ അവസരത്തില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി മൗനത്തിലാണ്, കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്‌....!! 
 
INDIA സഖ്യത്തില്‍ ആം ആദ്മി പാര്‍ട്ടിയും ചേര്‍ന്നതോടെ സഖ്യം അധികനാള്‍ ഉണ്ടാവില്ല എന്ന് വിലയിരുത്തിയ രാഷ്ട്രീയ നിരീക്ഷകര്‍ ഏറെയാണ്‌. ഇപ്പോള്‍ അവരുടെ വിലയിരുത്തലുകള്‍ ശരിയെന്ന് തെളിയിക്കും വിധമാണ് ആം ആദ്മി പാര്‍ട്ടി നീങ്ങുന്നത്‌.     

കോണ്‍ഗ്രസ്‌ വിജയ പ്രതീക്ഷ നിലനിര്‍ത്തുന്ന മധ്യ പ്രദേശില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍  പ്രചാരണത്തിന് എത്തിയിര്യ്ക്കുകയാണ്. അതായത്, മധ്യ പ്രദേശില്‍ ആം ആദ്മി പാര്‍ട്ടിയുടെ രംഗപ്രവേശം മൂലം നഷ്ടം സംഭവിക്കുക കോണ്‍ഗ്രസിനാണ്... AAP യുടെ റാലി മൂലം കോൺഗ്രസിന് എന്ത് നഷ്ടമുണ്ടാകുമെന്നതാണ് ചോദ്യമെങ്കില്‍, കോൺഗ്രസിന്‍റെ വിജയ പ്രതീക്ഷ ഇല്ലാതാക്കാന്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് കഴിയും...!! 

എന്തുകൊണ്ടാണ് കോൺഗ്രസിന് നഷ്ടം?

കോണ്‍ഗ്രസിന്‍റെ അടിവേര് ഇളക്കിയാണ്‌ ആം ആദ്മി പാര്‍ട്ടി ഇതുവരെ മുന്നേറിയത്. ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ BJP കൂടുതല്‍ ശക്തിയാര്‍ജജിക്കുന്നതും കോണ്‍ഗ്രസ്‌ തകരുന്നതും ദേശീയ രാഷ്ട്രീയത്തില്‍ ദൃശ്യമായിരുന്നു. 

15 വർഷത്തോളം ഡല്‍ഹി ഭരിച്ച ഷീല ദീക്ഷിതിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് സാധിച്ചു.  2009-10 മുതലാണ്  ഇത്തരത്തില്‍ ചിത്രം മാറാൻ തുടങ്ങിയത്. അക്കാലത്ത്, അതായത് യുപിഎ 2 ഭരണകാലത്ത് നിരവധി അഴിമതിക്കേസുകൾ വെളിച്ചത്തുവന്നു. വിവരാവകാശ നിയമത്തിലൂടെ ശ്രദ്ധേയനായ കേജ്‌രിവാൾ അഴിമതിക്കെതിരെയുള്ള പോരാട്ടം ആരംഭിച്ചു. പ്രസ്ഥാനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും ക്രമേണ അദ്ദേഹത്തിന്‍റെ ചിന്തകൾ വഴിമാറി, ഇത് ആം ആദ്മി പാർട്ടിയുടെ രൂപത്തിൽ ഒരു രാഷ്ട്രീയ പാർട്ടി ഉദയത്തിന് വഴി തെളിച്ചു. 

ചൂലുമായി ദേശീയ രാഷ്ട്രീയത്തെ ശുദ്ധീകരിക്കാന്‍, കോൺഗ്രസിനെതിരെ പോരാടാൻ കേജ്‌രിവാൾ  രാഷ്ട്രീയമായി തയ്യാറാണെന്നാണ് വ്യക്തമാക്കുന്നതായിരുന്നു തുടര്‍ന്ന് നടന്ന സംഭവവികാസങ്ങള്‍....  2014-ൽ, തിരഞ്ഞെടുപ്പ് രംഗത്തേക്ക് ആദ്യ ചുവടു വയ്പ്പ്, അതും തലസ്ഥാനത്തേയ്ക്ക്... ആം ആദ്മി പാര്‍ട്ടിയുടെ ആദ്യ തിരഞ്ഞെടുപ്പ് ഫലം അതിശയിപ്പിക്കുന്നതായിരുന്നു. ഒരു വലിയ പാർട്ടിയായി വന്‍ ജന പിന്തുണയോടെ AAP മുന്നോട്ടു വന്നു. കോൺഗ്രസിന്‍റെ സഹായത്തോടെ സർക്കാർ രൂപീകരിക്കുകയും ചെയ്തു. എന്നാൽ ആ സഖ്യം പൊരുത്തക്കേടാണെന്ന് തെളിയുകയും അദ്ദേഹം രാജിവെക്കുകയും ചെയ്തു. ഈ രാജിയും തിരഞ്ഞെടുപ്പും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ വൈദഗ്ധ്യം ആണ് തെളിയിക്കുന്നത്.  രാഷ്‌ട്രീയം അതിന്‍റെതായ വേഗതയിലും മാര്‍ഗ്ഗത്തിലും മുന്നോട്ടുപോകുകയയിരുന്നു... 2015 ആഗതമായി, വൻ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുന്നതിൽ കേജ്‌രിവാൾ വിജയിച്ചു.

2014 മുതലുള്ള തിരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യുമ്പോള്‍ മനസിലാകുന്നത് ആം ആദ്മി പാര്‍ട്ടി എവിടെ ശക്തമാവുന്നുവോ അവിടെ കോണ്‍ഗ്രസ്‌ ഇല്ലാതാകുകയാണ്. ഡല്‍ഹി, പഞ്ചാബ് തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേടിയ തകർപ്പൻ വിജയം കോൺഗ്രസിനെ ഇല്ലാതാക്കി AAP മുന്നേറുകയാണ് എന്നതാണ് വ്യക്തമാക്കുന്നത്. പഞ്ചാബിലെ ഭരണവിരുദ്ധ തരംഗം എഎപിയുടെ വിജയം എളുപ്പമാക്കി ചില വിദഗ്ധർ പറയുന്നു. അതായത് ആം ആദ്മി പാര്‍ട്ടിയ്ക്ക് വളക്കൂറുള്ള മണ്ണ് നല്‍കുകയാണ് കോണ്‍ഗ്രസ്‌...!! ആം ആദ്മി പാര്‍ട്ടി വിജയിക്കുന്നിടത്ത് നഷ്ടം സംഭവിക്കുന്നത്‌ കോണ്‍ഗ്രസിനാണ്...  

മധ്യ പ്രദേശില്‍ കോണ്‍ഗ്രസിന്‍റെ പദ്ധതി പൊളിക്കുമോ ആം ആദ്മി പാര്‍ട്ടി 

മധ്യപ്രദേശിന്‍റെ കാര്യം നോക്കിയാല്‍, മധ്യപ്രദേശിൽ ആകെ 230 നിയമസഭാ സീറ്റുകളാണുള്ളത്. സർക്കാർ രൂപീകരിക്കാൻ ഏതൊരു പാർട്ടിക്കും കുറഞ്ഞത് 116 എംഎൽഎമാരെങ്കിലും വേണ്ടിവരും. ആം ആദ്മി പാർട്ടി ഇവിടെ 70 സീറ്റുകളിൽ മാത്രമാണ് അവരുടെ സ്ഥാനാർത്ഥികളെ നിര്‍ത്തി ഇത്തവണ ഭാഗ്യം പരീക്ഷിക്കുന്നത്.

ഇതിനർത്ഥം അരവിന്ദ് കേജ്‌രിവാളിന്‍റെ ലക്ഷ്യം മധ്യ പ്രദേശില്‍ സർക്കാർ രൂപീകരിക്കുക എന്നതല്ല, മറിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ ഗെയിം തകര്‍ക്കുക എന്നതാണ്....!! 

വിന്ധ്യയിലെ ആം ആദ്മി പാർട്ടിയുടെ കളി കോൺഗ്രസിന്‍റെ സ്വപ്നം തകർക്കും!

വിന്ധ്യ മേഖലയെ കുറിച്ച് പറയുകയാണെങ്കിൽ, 2018ലെ തിരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസിന് ഏറെ നേട്ടം നല്‍കിയ പ്രദേശമാണ് ഇത്. അരവിന്ദ് കേജ്‌രിവാൾ ഇപ്പോൾ വിന്ധ്യ മേഖലയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതായത്, കേജ്‌രിവാളിന്‍റെ കളി വേറെ ലെവലാണ്... വിന്ധ്യ മേഖലയില്‍ കോണ്‍ഗ്രസിന് രണ്ട് ശത്രുക്കളെയാണ് ഒരേ സമയം നേരിടേണ്ടത്...  ഈ ഒരു സാഹചര്യത്തിൽ കോൺഗ്രസിന് നഷ്ടം സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്‌.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios ലിങ്ക് -  https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News