Defamation Case: 'ശൂർപ്പണഖ' പരാമര്‍ശത്തില്‍ പ്രധാനമന്ത്രിയ്ക്കെതിരെ മാനനഷ്ടക്കേസിന് രേണുക ചൗധരി

Defamation Case: പ്രധാനമന്ത്രി നടത്തിയ ശൂർപ്പണഖ' പരാമര്‍ശത്തിലാണ് രേണുക കോടതി കയറാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ കോടതികൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാമെന്നും അവര്‍ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 24, 2023, 01:30 PM IST
  • ട്വീറ്റിലൂടെയാണ് കോണ്‍ഗ്രസ്‌ നേതാവ് രേണുക ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്. ഒപ്പം പ്രധാനമന്ത്രി സഭയില്‍ നടത്തിയ പരിഹാസ പരാമര്‍ശത്തിന്‍റെ വീഡിയോയും അവര്‍ പങ്കുവച്ചു.
Defamation Case: 'ശൂർപ്പണഖ' പരാമര്‍ശത്തില്‍ പ്രധാനമന്ത്രിയ്ക്കെതിരെ മാനനഷ്ടക്കേസിന് രേണുക ചൗധരി

New Delhi: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ കോൺഗ്രസ് നേതാവ് രേണുക ചൗധരി. പ്രധാനമന്ത്രി നടത്തിയ ശൂർപ്പണഖ' പരാമര്‍ശത്തിലാണ് രേണുക കോടതി കയറാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ കോടതികൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാമെന്നും അവര്‍ പറയുന്നു.

Also Read:  Disqualify Rahul Gandhi: രാഹുൽഗാന്ധിയെ അയോഗ്യനാക്കണമെന്ന പരാതിയില്‍ നിയമോപദേശം തേടി സ്പീക്കർ, കോണ്‍ഗ്രസില്‍ അങ്കലാപ്പ്  

ട്വീറ്റിലൂടെയാണ്  കോണ്‍ഗ്രസ്‌ നേതാവ് രേണുക ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്. ഒപ്പം പ്രധാനമന്ത്രി സഭയില്‍ നടത്തിയ പരിഹാസ പരാമര്‍ശത്തിന്‍റെ വീഡിയോയും അവര്‍ പങ്കുവച്ചു. പ്രധാനമന്ത്രി മോദി തന്‍റെ ചിരിയെ ഹിന്ദു ഇതിഹാസമായ രാമായണത്തിലെ ഒരു ശൂര്‍പ്പണക എന്ന കഥാപാത്രവുമായി ബന്ധിപ്പിക്കുന്നതായി കാണിക്കുന്ന വീഡിയോയും രേണുക ചൗധരി പങ്കിട്ടു. ഈ വിഷയത്തില്‍ കോടതികൾ എത്ര വേഗത്തില്‍ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാം എന്നും അവര്‍ കുറിച്ചു. 

Also Read:  Rahul Gandhi Conviction: രാഹുൽ ഗാന്ധിയ്ക്ക് 2 വര്‍ഷത്തെ ജയില്‍ ശിക്ഷ, ഇന്ന് വിജയ്‌ ചൗക്കില്‍ കോൺഗ്രസ് പ്രതിഷേധം  

പ്രധാനമന്ത്രി മോദിയുടെ  കുടുംബപ്പേര് സംബന്ധിച്ച് രാഹുൽ ഗാന്ധി നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾക്ക് സൂറത്ത് ജില്ലാ കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് കോൺഗ്രസ് നേതാവിന്‍റെ ട്വീറ്റ് പുറത്തുവന്നത്. 

"എല്ലാ കള്ളന്മാരുടെയും പേരിന് പിന്നില്‍ മോദിയെന്ന പേര് എങ്ങിനെ ഉണ്ടാവുന്നു?  നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി... എങ്ങനെ ഇവർക്കെല്ലാം മോദി എന്ന് പൊതുവായ കുടുംബപ്പേരുണ്ടായി? രാഹുല്‍  ഗാന്ധിയുടെ ഈ പരാമർശത്തിന്‍റെ പേരിലാണ് കോടതി ഇപ്പോള്‍  രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരിയ്ക്കുന്നത്. മാനനഷ്ടക്കേസിൽ നൽകാവുന്ന പരമാവധി ശിക്ഷയാണ് കോടതി വധിച്ചത്. എന്നാൽ ജാമ്യം ലഭിച്ച രാഹുലിന് അപ്പീൽ നൽകാനായി 30 ദിവസത്തെ സാവകാശം കോടതി അനുവദിച്ചിട്ടുണ്ട്.  

എന്നാല്‍, രാഹുല്‍ഗാന്ധിയെ ശിക്ഷിച്ച കോടതി നടപടിയില്‍ രാജ്യമൊട്ടുക്ക് പ്രതിഷേധം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്‌. നിരവധി പ്രതിപക്ഷ പാര്‍ട്ടികളും ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കി രംഗത്ത് എത്തിക്കഴിഞ്ഞു. 

ഈ വിഷയത്തിൽ തിങ്കളാഴ്ച ഡൽഹിയിലും എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ്‌ തീരുമാനം. വിഷയം നിയമപരമായ പ്രശ്‌നമല്ല, മറിച്ച് രാജ്യത്തെ ജനാധിപത്യത്തിന്‍റെ ഭാവിയുമായി ബന്ധപ്പെട്ട ഗുരുതരമായ രാഷ്ട്രീയ പ്രശ്‌നമാണെന്ന് ജയറാം രമേശ്‌ പറഞ്ഞു. മോദി സർക്കാരിന്‍റെ പകപോക്കലിന്‍റെയും ഭീഷണി രാഷ്ട്രീയത്തിന്‍റെയും ഉദാഹരണമാണിത് ഇതിനെ നിയമപരമായും രാഷ്ട്രീയമായും കോണ്‍ഗ്രസ്‌ നേരിടും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

അദാനി  വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിച്ചതിലുള്ള പക പോക്കലാണ് ഇതെന്നാണ് കോണ്‍ഗ്രസ് വാദം. അദാനി വിഷയത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർട്ടിയും സംസാരിക്കുന്നത് തുടരും, എല്ലാ പ്രതിപക്ഷ പാർട്ടികളും അടിച്ചമർത്തപ്പെടുകയാണ്. പാർട്ടികൾ രാഹുൽ ഗാന്ധിയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News