Disqualify Rahul Gandhi: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്ന പരാതിയില്‍ നിയമോപദേശം തേടി സ്പീക്കർ, കോണ്‍ഗ്രസില്‍ അങ്കലാപ്പ്

Disqualify Rahul Gandhi: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്ന് സ്പീക്കർക്ക് പരാതി ലഭിച്ചതോടെയാണ് നടപടികളിലേയ്ക്ക്  കടന്നത്‌. അഭിഭാഷകൻ വിനീത് ജിൻഡാലാണ് പരാതി നൽകിയിരിയ്ക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 24, 2023, 10:46 AM IST
  • രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്ന് സ്പീക്കർക്ക് പരാതി ലഭിച്ചതോടെയാണ് നടപടികളിലേയ്ക്ക് കടന്നത്‌. അഭിഭാഷകൻ വിനീത് ജിൻഡാലാണ് പരാതി നൽകിയിരിയ്ക്കുന്നത്.
Disqualify Rahul Gandhi: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്ന പരാതിയില്‍ നിയമോപദേശം തേടി സ്പീക്കർ, കോണ്‍ഗ്രസില്‍ അങ്കലാപ്പ്

New Delhi: കോണ്‍ഗ്രസ്‌ നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി സ്പീക്കർ. കോടതി ഉത്തരവ് സ്പീക്കർ ഉന്നതരുമായി വിലയിരുത്തുകയാണ്  എന്നാണ് സൂചനകള്‍. 

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്ന് സ്പീക്കർക്ക് പരാതി ലഭിച്ചതോടെയാണ് നടപടികളിലേയ്ക്ക്  കടന്നത്‌. അഭിഭാഷകൻ വിനീത് ജിൻഡാലാണ് പരാതി നൽകിയിരിയ്ക്കുന്നത്. 

Also Read: Rahul Gandhi: രാഹുല്‍ ഗാന്ധിക്ക് 2 വർഷം തടവ്, കുറ്റക്കാരനെന്ന് കോടതി  

മാനനഷ്ടക്കേസിൽ സൂറത്തിലെ സിജെഎം കോടതി ഇന്നലെയാണ് രാഹുൽ ഗാന്ധിയ്ക്ക്  2 വർഷം തടവ് ശിക്ഷ വിധിച്ചത്. "എല്ലാ കള്ളന്മാരുടെയും പേരിന് പിന്നില്‍ മോദിയെന്ന പേര് എങ്ങിനെ ഉണ്ടാവുന്നു?  നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി... എങ്ങനെ ഇവർക്കെല്ലാം മോദി എന്ന് പൊതുവായ കുടുംബപ്പേരുണ്ടായി? രാഹുല്‍  ഗാന്ധിയുടെ ഈ പരാമർശത്തിന്‍റെ പേരിലാണ് കോടതി ഇപ്പോള്‍  രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരിയ്ക്കുന്നത്. മാനനഷ്ടക്കേസിൽ നൽകാവുന്ന പരമാവധി ശിക്ഷയാണ് കോടതി വധിച്ചത്. എന്നാൽ ജാമ്യം ലഭിച്ച രാഹുലിന് അപ്പീൽ നൽകാനായി 30 ദിവസത്തെ സാവകാശം കോടതി അനുവദിച്ചിട്ടുണ്ട്.  

Also Read:  Big Update Indian Railways: AC-3 ഇക്കോണമി ക്ലാസിന്‍റെ നിരക്ക് വെട്ടിക്കുറച്ചു, ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ ലഭിക്കും

അതേസമയം, കോടതി വിധിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. രാവിലെ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. കൂടാതെ, കോണ്‍ഗ്രസ്‌ പാര്‍ട്ടിയും യോഗം ചേരുന്നുണ്ട്. സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ, പി സി സി അധ്യക്ഷന്മാർ, തുടങ്ങിയവർ പങ്കെടുക്കുന്ന യോഗം വൈകിട്ട് 5 മണിക്ക് എ ഐ സി സി ആസ്ഥാനത്താണ് നടക്കുക. 

2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ ഗാന്ധി നടത്തിയ  പ്രസംഗത്തിനെതിരെ മോദി സമുദായത്തെ ആകെ അപമാനിക്കുന്നതാണ് രാഹുലിന്‍റെ പരാമർശമെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. എന്നാല്‍, കേസ് കോടതിയിലെത്തിയപ്പോൾ മാപ്പ് പറഞ്ഞ് ഒത്തുതീര്‍പ്പാക്കാന്‍ രാഹുലും തയ്യാറായില്ല. നാല് വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്എച്ച് വർമ്മ ശിക്ഷ വിധിച്ചത്. നിയമ നിർമ്മാണ സഭയിലെ അംഗം തന്നെയാണ് നിയമലംഘനം നടത്തിയതെന്നും പരമാവധി ശിക്ഷ നൽകണമെന്നുമുള്ള ആവശ്യമാണ് ശിക്ഷാ വിധിക്ക് മുന്നോടിയായുള്ള വാദത്തിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. 

അതേസമയം, ശിക്ഷാവിധി വന്നപ്പോൾ തന്നെ രാഹുൽ ഗാന്ധി സ്വയമേവ പാര്‍ലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനായിക്കഴിഞ്ഞതായി മുന്‍ കോണ്‍ഗ്രസ്‌ നേതാവും പ്രമുഖ അഭിഭാഷകനുമായ കപിൽ സിബൽ പറഞ്ഞു.  വിചിത്രമായ ആ ശിക്ഷാ വിധി വന്നതോടെ രാഹുൽ ഗാന്ധി സ്വയമേവ പാര്‍ലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടുമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.  ശിക്ഷ സസ്പെൻഡ് ചെയ്താൽ പോരാ, വിധി സസ്പെൻഡ് ചെയ്യുകയോ സ്റ്റേ ചെയ്യുകയോ ചെയ്താൽ മാത്രമേ അദ്ദേഹത്തിന് പാര്‍ലമെന്റ് അംഗമായി തുടരാനാകൂ എന്ന് കപിൽ സബൽ പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News