Narendra Modi: സ്വന്തം തെറ്റുകളുടെ ഫലമാണ് കോൺഗ്രസ് അനുഭവിക്കുന്നത്; വിമർശനവുമായി പ്രധാനമന്ത്രി

Narendra Modi: അതേസമയം പ്രധാനമന്ത്രിക്കും രാഹുൽ ഗാന്ധിക്കുമേതിരെ തുറന്ന വിമർശനവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയും നരേന്ദ്രമോദിയും അത് കേരളത്തിനെതിരായ നിലപാട് ഒന്നിച്ച് സ്വീകരിക്കുകയാണെന്നും രാജ്യത്ത് ജനദ്രോഹപരമായ നടപടി ബിജെപി ഗവൺമെൻറ് സ്വീകരിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 21, 2024, 08:07 PM IST
  • അതിനെതിരെ അണിനിരക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് നേരത്തെ അംഗീകരിച്ചുവെച്ച നയം ഇതാണ്.
  • അങ്ങനെ വിമർശനം ഉന്നയിച്ചാൽ അവർ പണ്ട് സ്വീകരിച്ച നയങ്ങൾ തെറ്റായിപ്പോയി എന്ന് സമ്മതിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Narendra Modi: സ്വന്തം തെറ്റുകളുടെ ഫലമാണ് കോൺഗ്രസ് അനുഭവിക്കുന്നത്; വിമർശനവുമായി  പ്രധാനമന്ത്രി

ന്യൂഡൽഹി: കോൺഗ്രസിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം തെറ്റുകളുടെ ഫലമാണ് കോൺഗ്രസ് അനുഭവിക്കുന്നത്. തിരഞ്ഞെടുപ്പ് തോൽവി ഭയന്നാണ് കോൺഗ്രസ് നേതാക്കൾ രാജ്യസഭാ തിരഞ്ഞെടുക്കുന്നതെന്നും പ്രധാനമന്ത്രി വിമർശിച്ചു. ശക്തമായ ഭാരതം പടുത്തുയർത്താൻ കോൺഗ്രസിന് കഴിയില്ല. യുപിഎ സര്‍ക്കാറിന്റെ ഭരണ കാലത്ത് രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സ് കീറിയത് പരാമര്‍ശിച്ച മോദി കോൺഗ്രസിന്റെ മുഖം കാണാൻ പോലും ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ആരോപിച്ചു. സോണിയ ഗാന്ധിക്കെതിരെയും പ്രധാനമന്ത്രി വിമർശനങ്ങൾ ഉന്നയിച്ചു. രാജസ്ഥാനിലെ ജലോറിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   

അതേസമയം പ്രധാനമന്ത്രിക്കും രാഹുൽ ഗാന്ധിക്കുമേതിരെ തുറന്ന വിമർശനവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയും നരേന്ദ്രമോദിയും അത് കേരളത്തിനെതിരായ നിലപാട് ഒന്നിച്ച് സ്വീകരിക്കുകയാണെന്നും രാജ്യത്ത് ജനദ്രോഹപരമായ നടപടി ബിജെപി ഗവൺമെൻറ് സ്വീകരിക്കുന്നു. അതിനെതിരെ അണിനിരക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് നേരത്തെ അംഗീകരിച്ചുവെച്ച നയം ഇതാണ്. അങ്ങനെ വിമർശനം ഉന്നയിച്ചാൽ അവർ പണ്ട് സ്വീകരിച്ച നയങ്ങൾ തെറ്റായിപ്പോയി എന്ന് സമ്മതിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: വീട്ടില്‍ വോട്ട്: ഇതുവരെ വോട്ടു രേഖപ്പെടുത്തിയവര്‍ 81 ശതമാനം 

ബിജെപി ഗവൺമെന്റിന്റെ സാമ്പത്തിക നയത്തോട് യോജിച്ചു പോകാനാണ് കോൺഗ്രസിന് താല്പര്യം. അപ്പോൾ എന്തിനാണ് നരേന്ദ്രമോദി രാഹുൽഗാന്ധിയെയും കോൺഗ്രസിനെയും വിമർശിക്കുന്നത്. രണ്ടുകൂട്ടർക്കും ഒരേ നയം ആണ്. ജമ്മുകാശ്മീർ വിഷയത്തിൽ ബിജെപിയെ രഹസ്യമായി അഭിനന്ദിച്ച എത്ര കോൺഗ്രസ് നേതാക്കൾ ഉണ്ട്. രാജ്യസഭയിലെ കോൺഗ്രസിന്റെ ചീഫ് വിപ്പ് പരസ്യമായി ബിജെപിയെ അഭിനന്ദിച്ചു. സംഘപരിവാർ മനസ്സിനോടൊപ്പം കോൺഗ്രസ് നിൽക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിക്കുമേതിരെ തുറന്നടിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News