INDIA Alliance: ബീഹാറിലെ ഈ 6 സീറ്റുകൾ ജെഡിയു-ആർജെഡി തര്‍ക്കം, വഴങ്ങാതെ ഇരു മുന്നണികളും

BJP-യെ നേരിടാന്‍ പ്രതിപക്ഷ സഖ്യം എന്ന ആശയം ഉടലെടുത്ത ബീഹാറില്‍ തന്നെയാണ് ഇപ്പോള്‍ സീറ്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉടലെടുത്തിരിയ്ക്കുന്നത്. ബീഹാറില്‍ JDU  RJD പാര്‍ട്ടികള്‍ തമ്മിൽ എല്ലാം ശരിയായി നടക്കുന്നില്ല എന്നാണ് സൂചനകള്‍.

Written by - Zee Malayalam News Desk | Last Updated : Sep 27, 2023, 04:11 PM IST
  • ബീഹാറിലെ 6 സീറ്റുകളില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുകയാണ്. സീതാമർഹി, മധേപുര, ഗോപാൽഗഞ്ച്, സിവാൻ, ഭഗൽപൂർ, ബങ്ക എന്നീ സീറ്റുകള്‍ ഇരു പാര്‍ട്ടികളും ഒരേ പോലെ ആവശ്യപ്പെടുകയാണ്.
INDIA Alliance: ബീഹാറിലെ ഈ 6 സീറ്റുകൾ ജെഡിയു-ആർജെഡി തര്‍ക്കം, വഴങ്ങാതെ ഇരു മുന്നണികളും

INDIA Alliance: 2024  ല്‍ നടക്കാനിരിയ്ക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ BJPയെ  നേരിടാന്‍ പ്രതിപക്ഷം ഒന്നിച്ചിരിയ്ക്കുകയാണ്. കോണ്‍ഗ്രസിന്‍റെ നേത്രുത്വത്തില്‍ രാജ്യത്തെ ചെറുതും വലുതുമായ 26 പാര്‍ട്ടികളാണ്‌ NDA-യെ നേരിടാന്‍ ഒന്നിച്ചിരിയ്ക്കുന്നത്.

Also Read:  JP Nadda: ഗണപതി പന്തലില്‍ തീ പിടിത്തം, BJP ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയെ സുരക്ഷിതമായി പുറത്തെത്തിച്ചു 
 
INDIA എന്ന പേരില്‍ രൂപീകരിച്ചിരിയ്ക്കുന്ന ഈ സഖ്യം ഇതിനോടകം പല നിര്‍ണ്ണായക തീരുമാനങ്ങളും കൈക്കൊണ്ടിരിയ്ക്കുകയാണ്. സഖ്യത്തിന്‍റെ ലോഗോ, പതാക, കോഓർഡിനേറ്റർമാര്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ സഖ്യം തീരുമാനം കൈക്കൊണ്ടു കഴിഞ്ഞു. എന്നാല്‍, സീറ്റ് വിഭജനം  സംബന്ധിച്ച കാര്യങ്ങളില്‍ തര്‍ക്കം ഉടലെടുത്തു കഴിഞ്ഞു എന്നാണ് പുറത്തു വരുന്ന സൂചനകള്‍. 

Also Read: Shahnawaz Hussain Health Update: ബിജെപി നേതാവ് ഷാനവാസ് ഹുസൈന് ഹൃദയാഘാതം, ആരോഗ്യനില തൃപ്തികരം 
 
BJP-യെ നേരിടാന്‍ പ്രതിപക്ഷ സഖ്യം എന്ന ആശയം ഉടലെടുത്ത ബീഹാറില്‍ തന്നെയാണ് ഇപ്പോള്‍ സീറ്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉടലെടുത്തിരിയ്ക്കുന്നത്. ബീഹാറില്‍ ജനതാദൾ യുണൈറ്റഡും രാഷ്ട്രീയ ജനതാദളും തമ്മിൽ എല്ലാം ശരിയായി നടക്കുന്നില്ല എന്നാണ് സൂചനകള്‍. 2024ലെ പൊതുതിരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജനം സംബന്ധിച്ച് ഇരു പാര്‍ട്ടികളും തമ്മില്‍ ഗുരുതരമായ അഭിപ്രായവ്യത്യാസമുണ്ടെന്ന തരത്തിലാണ് സൂചനകള്‍ പുറത്തുവരുന്നത്‌.    

കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ ആര്‍ജെഡിയ്ക്ക് ഒരു സീറ്റ് പോലും അക്കൗണ്ടിലില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ NDA യ്ക്കൊപ്പമായിരുന്നു ജനതാദൾ യുണൈറ്റഡ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത് ജെഡിയുവിന് നേട്ടമായി ഭവിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബീഹാറില്‍ ബിജെപിക്ക് 17 സീറ്റും ജെഡിയുവിന് 16 സീറ്റും എൽജെപിയുടെ ഇരു വിഭാഗങ്ങൾക്കും 6 സീറ്റും കോൺഗ്രസിന് 1 സീറ്റുമാണ് ലഭിച്ചത്.  കഴിഞ്ഞ തിരഞ്ഞെടുപ്പില്‍   ആർജെഡിക്ക് അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞില്ല.

മുംബൈയില്‍ നടന്ന നിര്‍ണ്ണായക യോഗത്തിന് ശേഷം സീറ്റ് വിഭജന വിഷയത്തിൽ നിതീഷ് കുമാറും ലാലു പ്രസാദ് യാദവും തമ്മിൽ കൂടിക്കാഴ്ച്ച നടന്നിരുന്നു. ആദ്യഘട്ട ചർച്ചയിൽ തിരഞ്ഞെടുപ്പില്‍ ഇരു പാർട്ടികളും 16 സീറ്റുകളില്‍ വീതം മത്സരിക്കാൻ ധാരണയായി. ബാക്കിയുള്ള 8 സീറ്റുകളിൽ കോൺഗ്രസും ഇടതു പാർട്ടികളും തങ്ങളുടെ സ്ഥാനാർത്ഥികളെ നിർത്താനും ധാരണയായതായാണ് സൂചന. ഇതില്‍ ഇരു പാര്‍ട്ടികളും വിജയ സാധ്യതയുള്ള സീറ്റുകള്‍ തിരഞ്ഞെടുക്കാനും ധാരണയായിട്ടുണ്ട്. 

എന്നാല്‍, ബീഹാറിലെ 6 സീറ്റുകളില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുകയാണ്. സീതാമർഹി, മധേപുര, ഗോപാൽഗഞ്ച്, സിവാൻ, ഭഗൽപൂർ, ബങ്ക എന്നീ സീറ്റുകള്‍ ഇരു പാര്‍ട്ടികളും ഒരേ പോലെ ആവശ്യപ്പെടുകയാണ്. 

ആർജെഡി പ്രത്യേകിച്ച് ലാലു പ്രസാദ് യാദവ് തന്‍റെ പാർട്ടിക്ക് ഈ സീറ്റുകളിൽ സ്ഥാനാർത്ഥികൾ വേണമെന്ന് ആഗ്രഹിക്കുന്നു, എന്നാൽ ജെഡിയു ഇത് അംഗീകരിക്കുന്നില്ല. നിതീഷ് കുമാറുമായി ബന്ധപ്പെട്ടവർ ഈ സീറ്റുകൾ എന്ത് വില കൊടുത്തും ആർജെഡിക്ക് നൽകുന്നതിനെ എതിര്‍ക്കും എന്നാണ് പുറത്തു വരുന്ന സൂചന. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടിസ്ഥാനമാക്കി വിലയിരുത്തുകയാണ് എങ്കില്‍ ഈ സീറ്റുകളില്‍ ജെഡിയുവിനാണ് മുന്‍‌തൂക്കം.  

6 സീറ്റുകള്‍ക്കായി ഇരു പാര്‍ട്ടികളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറ  നീക്കി പുറത്തു വന്നിരിയ്ക്കുകയാണ്. അതേസമയം, INDIA സഖ്യത്തിന്‍റെ ഓരോ നീക്കവും നിരീക്ഷിച്ച് പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് BJP...  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാം

Trending News