രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം, കൽക്കരി ക്ഷാമം പരിഹരിക്കാൻ ദീർഘകാല പദ്ധതി ആവശ്യം

ഉത്തർപ്രദേശ്, ഡൽഹി, ജാർഖണ്ഡ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഒഡിഷ, മഹാരാഷ്ട്ര, ബിഹാർ എന്നീ സംസ്ഥാനങ്ങൾക്ക് കുറവ് വരുത്തിയ വൈദ്യുതി നല്കാൻ ഉത്പ്പാദകർക്ക് സാധിച്ചിട്ടില്ല

Written by - Zee Malayalam News Desk | Last Updated : May 4, 2022, 02:04 PM IST
  • അധിക വൈദ്യുതി വാങ്ങാനൊരുകയാണ് കേരളവും
  • കൽക്കരി ക്ഷാമമാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം
  • വൈദ്യുതിയുടെ 72 ശതമാനവും കൽക്കരി പ്ലാന്റുകളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്
രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം, കൽക്കരി ക്ഷാമം പരിഹരിക്കാൻ ദീർഘകാല പദ്ധതി ആവശ്യം

കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോകുന്നത് . 62.3 കോടി യൂണിന്റെ ക്ഷാമമാണ് ഇന്ത്യ നേരിടുന്നത് . ഉത്തർപ്രദേശ്, ഡൽഹി, ഝാർഖണ്ഡ്, ജമ്മു കശ്മീർ, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഒഡിഷ, മഹാരാഷ്ട്ര, ബിഹാർ എന്നീ പത്ത് സംസ്ഥാനങ്ങളെയാണ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് . വിവിധ സംസ്ഥാനങ്ങളിൽ ഏഴ് മണിക്കൂറോളം പവർ കട്ട് ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട് . കേരളത്തിലും സ്ഥിതി വ്യത്യസ്ഥമല്ല . അധിക വൈദ്യുതി വാങ്ങാനൊരുകയാണ് കേരളവും , 

കൽക്കരി ക്ഷാമമാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം . 
ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 72 ശതമാനവും കൽക്കരി പ്ലാന്റുകളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. കൽക്കരി പ്ലാന്റുകളിൽ 24 ദിവസത്തേക്കുള്ള സ്റ്റോക്കുകൾ സൂക്ഷിക്കണമെന്നാണ് ചട്ടം. എന്നാൽ നിലവിൽ വിരലിലെണ്ണാവുന്ന ദിവസത്തേക്കുള്ള കൽക്കരി മാത്രമേ പ്ലാന്റുകളിൽ അവശേഷിക്കുന്നുള്ളു. പ്ലാന്റുകളിലേക്ക് കൽക്കരി എത്തിക്കാൻ 753 പാസഞ്ചർ ട്രെയിനുകൾ വരെ റദ്ദാക്കി റെയിൽപാതയെല്ലാം കൽക്കരിയുടെ ചരക്ക് നീക്കത്തിന് വേണ്ടി മാത്രം നീക്കിവച്ചിരിക്കുകയാണ്.

66.33 മില്യൺ ടൺ കൽക്കരി വേണ്ടയിടത്ത് നിലവിലുള്ളത് 21.55 മില്യൺ ടൺ കൽക്കരി മാത്രമാണ്. 2014 ന് ശേഷം ഏറ്റവും താഴ്ന്ന സ്റ്റോക്കാണ് ഇത്. രാജ്യത്തെ 164 താപനിലയങ്ങളിൽ 100 എണ്ണത്തിലും കൽക്കരി ശേഖരം തീർത്തും കുറവാണെന്ന് സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ വ്യക്തമാക്കുന്നു. 56 നിലയങ്ങളിൽ 10% പോലും കൽക്കരി ശേഖരമില്ല. 26 എണ്ണത്തിൽ സ്റ്റോക്ക് 5 ശതമാനത്തിലും താഴെയാണ്. ആഭ്യന്തര കൽക്കരി ഉപയോഗിക്കുന്ന 88 നിലയങ്ങളിലും ഇറക്കുമതിയെ ആശ്രയിക്കുന്ന 12 നിലയങ്ങളിലും പ്രതിസന്ധി രൂക്ഷമാണ് . ഇതിന് പുറമെ റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കൽക്കരി വില കുത്തനെ ഉയർന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 2021-22 സാമ്പത്തിക വർഷത്തേക്കാൾ 35% അധികമാണ് 2022-23 സാമ്പത്തിക വർഷത്തെ ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില. അഭ്യന്തര വിപണിയിൽ കൽക്കരി വിതരണം ഉറപ്പാക്കാൻ കൽക്കരി വ്യവസായികൾ മാർച്ചിൽ 300 ശതമാനം വരെ വില നൽകിയിരുന്നു.

നിലവിൽ വൈദ്യുതി ഉപഭോഗം കൂടിയതാണ് കൽക്കരി ക്ഷാമത്തിന് കാരണം. ചൂട് കൂടുതലുള്ള ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ രാജ്യത്ത് വൈദ്യുതിയുടെ ഉപയോഗം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ എല്ലാവർഷവും ഈ സമയത്ത് കൽക്കരി പ്രതിസന്ധി ഉണ്ടാവാറുണ്ട് . പക്ഷേ ഈ വർഷം ആഗോള വിപണിയിൽ കൽക്കരിയുടെ വില കുത്തനെ ഉയർന്നതും, കൽക്കരി വിതരണത്തിലെ അപാകതയും, കഴിഞ്ഞ ഒൻപത് വർഷത്തെ ഏറ്റവും കൂടിയ വൈദ്യുതി ഉപഭോഗവും കൂടിചേർന്ന് പ്രതിസന്ധി മൂന്ന് മടങ്ങാക്കി വർധിപ്പിച്ചു. രാജ്യത്തിന് വേണ്ട അളവ് വൈദ്യുതിയിൽ നിന്ന് 62.3കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് നിലവിൽ ഉള്ളത്.

ഉത്തർപ്രദേശ്, ഡൽഹി, ജാർഖണ്ഡ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഒഡിഷ, മഹാരാഷ്ട്ര, ബിഹാർ എന്നീ സംസ്ഥാനങ്ങൾക്ക് കുറവ് വരുത്തിയ വൈദ്യുതി നല്കാൻ ഉത്പ്പാദകർക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇവിടങ്ങളിൽ നിലവിലുള്ള സാഹചര്യം ജനജീവിതത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട് . പ്രശ്‌നം നേരിടാൻ റെയിൽ മാർഗത്തിൽ 400വാഗണിലായി കൽക്കരി എത്തിക്കാനാണ് കേന്ദ്രം  ശ്രമിക്കുന്നത്. ഇതിനുള്ള വാഗൺ കൈവശമില്ലാ എന്നതാണ് പ്രധാന പ്രശ്‌നം. 

രാജ്യത്തെ കൽക്കരി ക്ഷാമം പരിഹരിക്കാൻ ദീർഘകാല പദ്ധതി ആവശ്യമെന്നാണ് വിദഗ്ധർ പറയുന്നത് . കോൾ ഇന്ത്യ ലിമിറ്റഡിന് 2015ൽ 40,000 കോടി രൂപയുടെ കൽക്കരി ശേഖരമണമാണുണ്ടായിരുന്നെങ്കിൽ ഇപ്പോൾ അത് 10,000 കോടിയുടേത് മാത്രമായി .  ഭൂമി ഏറ്റെടുക്കൽ, പരിസ്ഥിതി വനം അനുമതി,ഒഴിപ്പിക്കൽ എന്നിവയാണ് കൽക്കരി ഉത്പ്പാദനം പരിമിതപ്പെടുത്തുന്ന കാര്യങ്ങൾ . ചൂട് വർധിച്ചതിനെ തുടർന്ന് കഴിഞ്ഞമാസം വൈദ്യുതി ഉപയോഗത്തിൽ 8.9% വർധനയാണുണ്ടായത് . കഴിഞ്ഞ 26ന് വൈദ്യുതി ഉപയോഗം സർകാല റെക്കോർഡായ 201 ജിഗാവാട്ടിലെത്തി . മെയ്-ജൂണിൽ ഇത് 215-220 ജിഗാവാട്ടാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ .

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News