ന്യൂനമർദ്ദവും, ചക്രവാതച്ചുഴിയും; കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴക്ക് സാധ്യത

കിഴക്ക്- പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനം, തെക്കേ ഇന്ത്യയ്ക്ക് മുകളിലെ ന്യൂനമർദ പാത്തി എന്നിവയുടെ സ്വാധീനവും മഴക്ക് കാരണമായേക്കും. 

Written by - Zee Malayalam News Desk | Last Updated : May 4, 2022, 12:49 PM IST
  • വരുന്ന ചൊവ്വാഴ്ച സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
  • ചൊവ്വാഴ്ചയോടെ ന്യൂനമർദവും ചക്രവാതച്ചഴിയും രൂപപ്പെടാൻ സാധ്യതയുണ്ട്.
  • മേയ് ആറോടെ ഇത് ന്യൂനമർദമാകാനും പിന്നീടുള്ള ദിവസങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമർദ്ദവും, ചക്രവാതച്ചുഴിയും; കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ആൻഡമാൻ കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാനുള്ള സാധ്യതയും ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയും കണക്കിലെടുത്താണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. കിഴക്ക്- പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനം, തെക്കേ ഇന്ത്യയ്ക്ക് മുകളിലെ ന്യൂനമർദ പാത്തി എന്നിവയുടെ സ്വാധീനവും മഴക്ക് കാരണമായേക്കും. 

വരുന്ന ചൊവ്വാഴ്ച സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയോടെ ന്യൂനമർദവും ചക്രവാതച്ചഴിയും രൂപപ്പെടാൻ സാധ്യതയുണ്ട്. മേയ് ആറോടെ ഇത് ന്യൂനമർദമാകാനും പിന്നീടുള്ള ദിവസങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read: രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധന വെസല്‍ നിർമ്മിക്കാനൊരുങ്ങി കൊച്ചി കപ്പല്‍ശാല

അതേസമയം കേരള–കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. മധ്യ – കിഴക്ക് ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടലിനോട് ചേർന്നുള്ള മേഖലകളിലും തെക്ക് ആൻഡമാൻ കടലിലും മണിക്കൂറിൽ 40-50 കിലോമീറ്റര്‍ വേഗത്തിൽ കാറ്റിന് സാധ്യതയുണ്ട്. ചില സമയങ്ങളിൽ ഇത് 60 കിലോമീറ്റര്‍ വേഗത്തിലും വീശിയടിച്ചേക്കുമെന്നും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News