China Ban : ഇന്ത്യൻ നാവികർക്ക് അപ്രഖ്യാപിത വിലക്കേർപ്പെടുത്തി ചൈന

Indian Sailors അടങ്ങിയ കപ്പലുകൾ ചൈനീസ് തുറമുഖങ്ങളിൽ വിലക്കേർപ്പെടുത്തിട്ടുണ്ടെന്നുമാണ് ഇന്ത്യയിലെ കപ്പൽ തൊഴിലാളി സംഘടനകൾ പരാതിപ്പെട്ടിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 25, 2021, 12:09 PM IST
  • ഓൾ ഇന്ത്യ സീഫെറർ ആൻഡ് ജനറൽ വർക്കേഴ്സാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
  • സംഭവത്തെ കുറിച്ച് സംഘടന കേന്ദ്ര തുറമുഖ മന്ത്രി സബർബന്ദ സോനോവാളിനും ഷിപ്പിങ് ഡയറെക്ടറേറ്റിനും വിദേശകാര്യ മന്ത്രാലയത്തിനുമാണ് പരാതി നൽകിയിരിക്കുന്നത്.
  • ഇത്തരത്തിൽ വിലക്ക് നേരിട്ടാൽ ഏകദേശം 21,000 നാവിക തൊഴിലാകൾക്ക് ജോലി നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്നാണ് പരാതി സംഘടന സൂചിപ്പിച്ചിരിക്കുന്നത്.
  • നേരത്തെ ഈ വർഷം ഇത്തരത്തിൽ ഇന്ത്യൻ നാവികർ അടങ്ങിയ വിദേശ കപ്പലിന് ചൈനീസ് അതിർത്തിയിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
China Ban : ഇന്ത്യൻ നാവികർക്ക് അപ്രഖ്യാപിത വിലക്കേർപ്പെടുത്തി ചൈന

New Delhi : ചൈനീസ് വാണിജ്യ കപ്പലുകളിൽ ഇന്ത്യൻ നാവികർക്ക് ചൈന (China) അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയെന്ന് പരാതിയുമായി ഇന്ത്യയിലെ കപ്പിൽ നാവിക തൊഴിലാളികൾ. ഇന്ത്യൻ നാവികർ (Indian Sailors) അടങ്ങിയ കപ്പലുകൾ ചൈനീസ് തുറമുഖങ്ങളിൽ വിലക്കേർപ്പെടുത്തിട്ടുണ്ടെന്നുമാണ് ഇന്ത്യയിലെ കപ്പൽ തൊഴിലാളി സംഘടനകൾ പരാതിപ്പെട്ടിരിക്കുന്നത്.

ഓൾ ഇന്ത്യ സീഫെറർ ആൻഡ് ജനറൽ വർക്കേഴ്സാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് സംഘടന കേന്ദ്ര തുറമുഖ മന്ത്രി സബർബന്ദ സോനോവാളിനും ഷിപ്പിങ് ഡയറെക്ടറേറ്റിനും വിദേശകാര്യ മന്ത്രാലയത്തിനുമാണ് പരാതി നൽകിയിരിക്കുന്നത്. ഇത്തരത്തിൽ വിലക്ക് നേരിട്ടാൽ ഏകദേശം 21,000 നാവിക തൊഴിലാകൾക്ക് ജോലി നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്നാണ് പരാതി സംഘടന സൂചിപ്പിച്ചിരിക്കുന്നത്.

ALSO READ : India-China Trade: ഇന്ത്യ-ചൈന വ്യാപാരം മെച്ചപ്പെട്ടു; ഇന്ത്യയുടെ വിദേശ വ്യാപാരത്തിൽ 62.7 ശതമാനം വളർച്ച

നേരത്തെ ഈ വർഷം ഇത്തരത്തിൽ ഇന്ത്യൻ  നാവികർ അടങ്ങിയ വിദേശ കപ്പലിന് ചൈനീസ് അതിർത്തിയിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇതെ തുടർന്ന് ആഴ്ചകളോളമായിരുന്നു 40 ഇന്ത്യ നാവികരുടങ്ങുന്ന വിദേശ കപ്പൽ ചൈനീസ് അതിർത്തിയിൽ ഒറ്റപ്പെട്ട നിലയിൽ കിടക്കേണ്ടി വന്നത്.

അതേസമയം ഇത്തരത്തിലുള്ള ഒരു വിലക്കിനെ പറ്റി തങ്ങൾക്ക് ഇതുവരെ ചൈനീസ് സർക്കാരിന്റെ ഭാഗത്ത് നിന്നോ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നോ റിപ്പോർട്ട് ലഭിച്ചിട്ടില്ലയെന്നാണ് ഷിപ്പിങ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചിരിക്കുന്നത്. ഇത് ഒന്നോ രണ്ടോ പേരിൽ ഉടലെടുത്തിരുക്കുന്ന നിരീക്ഷണ മാത്രമാണ്. ഇത്തരത്തിൽ എല്ലാവരുടെയും നിരീക്ഷണത്തിന് അനുസരിച്ച് ഡയറെക്ടറേറ്റിന് പ്രവർത്തിക്കാൻ സാധിക്കില്ലയെന്നും ജനറൽ വ്യക്തമാക്കി.

ALSO READ : India China border issue: സാഹചര്യം അതീവ ഗുരുതരം , രാഷട്രീയ നേതൃത്വങ്ങള്‍ തമ്മില്‍ ചര്‍ച്ച അനിവാര്യ൦; വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

അതേസമയം ഇന്ത്യൻ നാവികർക്ക് മേലുള്ള ചൈനയുടെ അപ്രഖ്യാപിത വിലക്ക് ഈ മാർച്ച് മുതൽ തന്നെയുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ രണ്ടാം കോവിഡ് വ്യാപനം ഉടലെടുത്ത സാഹചര്യത്തിലാണ് ചൈന ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിരിക്കുന്നത്. ഡൽറ്റ വകഭേദം ചൈനയിൽ വ്യാപന ഭീതിയുണ്ടെന്നാണ് ചില ചൈനീസ്, കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം. 

ALSO READ : India യെ ആക്രമിക്കാൻ China സൈബർ ആക്രമണത്തെ പുതിയ ആയുധമാക്കുന്നു, ഈ സ്ഥാപനങ്ങളിൽ നുഴഞ്ഞുകയറാനും ശ്രമിച്ചു

ഷിപ്പിങ് മേഖലയിലെ ഏറ്റവും മുൻപന്തിയിലുള്ള തൊഴിലാളി സഖ്യമാണ് ഇന്ത്യൻ നാവികർ. ഏകദേശം 2.4 ലക്ഷം ഇന്ത്യക്കാരാണ്  നാവിക മേഖലയിൽ തൊഴിൽ ചെയ്യുന്നത്. അതിൽ 2.1 ലക്ഷം പേരും വിദേശ കപ്പലുകളിലും ബാക്കിൽ 30,000 പേർ ഇന്ത്യൻ കപ്പലുകളിലുമാണ് പ്രവർത്തിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News