ഛത്തീസ്ഗഡ്: മകളുടെ ജീവൻ രക്ഷിക്കാൻ കാട്ടുപന്നിയോട് ഏറ്റുമുട്ടി യുവതി മരിച്ചു. തന്റെ 11 വയസുകാരിയായ മകളുടെ ജീവൻ രക്ഷിക്കാനായാണ് ദുവ്സിയ ഭായി എന്ന നാൽപ്പത്തിയഞ്ചുകാരി കാട്ടുപന്നിയോട് ഏറ്റമുട്ടിയത്. ഛത്തീസ്ഗഢിലെ കോർബയിലാണ് സംഭവം നടന്നത്.
ദുവ്സിയയും മകള്‍ റിങ്കിയും മണ്ണെടുക്കുന്നതിനായി സമീപത്തെ ഫാമിലേക്ക് പോയ സമയത്താണ് കാട്ടുപന്നി ആക്രമിച്ചത്. ഫാമില്‍ നിന്ന് മണ്ണ് ശേഖരിക്കുന്നതിടെയാണ് കാട്ടുപന്നി മകളെ ആക്രമിക്കുന്നത് ദുവ്സിയ ഭായി കണ്ടത്. ഉടൻ തന്നെ അവർ പന്നിയുമായി ഏറ്റുമുട്ടുകയായിരുന്നു. ആക്രമണത്തിൽ ദുവ്സിയയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അരമണിക്കൂറോളം ഇവർ കാട്ടുപന്നിയുമായി ഏറ്റുമുട്ടി.
ALSO READ: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചു
പന്നിയെ കൊന്ന് മകളെ രക്ഷപ്പെടുത്തി. എന്നാൽ, ആക്രമണത്തിൽ ദുവ്സിയയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കാട്ടുപന്നിയെ കൊന്ന് അല്‍പസമയത്തിന് ശേഷം ദുവ്സിയ മരിച്ചു. തുടർന്ന്, വനപാലകര്‍ എത്തി യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പെണ്‍കുട്ടി സുരക്ഷിതയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദുവ്സിയയുടെ കുടുംബത്തിന് അടിയന്തര സഹായമായി സര്‍ക്കാര്‍ 25,000 രൂപ നല്‍കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം 5.75 ലക്ഷം രൂപ അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടമാകുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക നല്‍കുന്ന പദ്ധതി വഴിയാണ് കുടുംബത്തിന് പണം അനുവദിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...