ന്യൂഡല്‍ഹി: ചണ്ഡിഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ എഎപി - കോണ്‍ഗ്രസ് സഖ്യം വിജയിച്ചതായി പ്രഖ്യാപിച്ച് സുപ്രീം കോടതി. ബിജെപി വിജയിച്ച തിരഞ്ഞെടുപ്പ് ഫലം സുപ്രീം കോടതി റദ്ദാക്കി. എഎപി സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ബാലറ്റ് അസാധുവാക്കാന്‍ വരണാധികാരി ശ്രമിച്ചതായി സുപ്രീം കോടതി കണ്ടെത്തി. ബിജെപി നേതാവായ വരണാധികാരി അനില്‍ മസിക്കെതിരെ നടപടിയെടുക്കാനും കോടതി നിര്‍ദ്ദേശിച്ചു. അസാധുവായി കണക്കാക്കിയിരുന്ന 8 വോട്ടുകള്‍ എഎപി സ്ഥാനാര്‍ത്ഥിയായ കുല്‍ദീപ് കുമാറിന് അനുകൂലമാണെന്നും ഇത് കൂടി കൂട്ടുമ്പോള്‍ അദ്ദേഹത്തിന് ലഭിച്ച ആകെ വോട്ടുകളുടെ എണ്ണം 20 ആകുമെന്നും ആയതിനാല്‍ തിരഞ്ഞെടുപ്പ് റദ്ദാക്കുകയാണെന്നും കോടതി വ്യക്തമാക്കി.
കുല്‍ദീപ് കുമാറിന് 20 വോട്ടും ബിജെപിയുടെ മനോജ് സോങ്കറിന് 16 വോട്ടും ലഭിച്ചതായി സുപ്രീം കോടതിയില്‍ നടന്ന റീ കൗണ്ടിംഗില്‍ വ്യക്തമായി. കോണ്‍ഗ്രസും എഎപിയും സംയുക്തമായാണ് കുല്‍ദിപിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ജനുവരി 30ന് നടന്ന തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ ക്രമക്കേട് നടത്തിയ അനില്‍ മസിക്കെതിരെ 340-ാം വകുപ്പ് പ്രകാരം നിയമ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ALSO READ: പേടിഎം പേയ്‌മെന്‍റ് ബാങ്ക് വിദേശനാണയ വിനിമയചട്ടം ലംഘിച്ചതായി കണ്ടെത്താനായിട്ടില്ല, ED റിപ്പോര്‍ട്ട്
വരണാധികാരിയായ അനില്‍ മസിയെ കോടതി നിശിതമായി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ നടന്നത് നിയമവിരുദ്ധമായാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മേയര്‍ തിരഞ്ഞെടുപ്പില്‍ നിയമവിരുദ്ധമായി ഇടപെട്ടെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അനില്‍ മസിയ്ക്ക് കോടതി കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. കേസിൽ വാദം കേൾക്കുന്നതിന് മുമ്പ് ബിജെപി മേയർ മനോജ് സോൻകർ കഴിഞ്ഞ ദിവസം തന്നെ രാജിവെച്ചിരുന്നു. ഇതോടെ ചണ്ഡിഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ നാടകീയ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.