Covid19: കോവിഡിനെതിരെ ഒറ്റ ഡോസ് കോവിഷീൽഡ് മതിയോ എന്ന് കേന്ദ്രസർക്കാർ പരിശോധിക്കുന്നു

ഒാഗസ്റ്റോടെ വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് സൂചന

Written by - Zee Malayalam News Desk | Last Updated : May 31, 2021, 05:46 PM IST
  • ഒാഗസ്റ്റോടെ വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് സൂചന
  • അമേരിക്കയുടെ വാക്സിനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിലവില്‍ ഒറ്റ ഡോസാണ് നല്‍കുന്നത്.
  • ജോൺസൺ ആൻറ് ജോൺസനേ കൂടാതെ ആസ്ട്രേസെനകയുടെ വാക്സിനും സിംഗിൾ ഡോസാണ്.
  • വാക്‌സിന്‍ ഡോസുകള്‍ തമ്മിലുളള ഇടവേളകള്‍ വര്‍ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യേണ്ടതുണ്ട്
Covid19: കോവിഡിനെതിരെ ഒറ്റ ഡോസ് കോവിഷീൽഡ് മതിയോ എന്ന് കേന്ദ്രസർക്കാർ പരിശോധിക്കുന്നു

ന്യൂഡല്‍ഹി: കോവിഡിനെതിരെ കോവിഷീൽഡ് ഒറ്റ ഡോസ് മതിയോ എന്ന് കേന്ദ്ര സർക്കാർ പരിശോധിക്കുന്നു. 90 ശതമാനമാണ് കോവി ഷീൽഡിൻറെ ഫലപ്രാപ്തിയായി കണക്കാക്കുന്നത്. സർക്കാരിൻറെ വാക്സിൻ ട്രാക്കിങ്ങിൽ ഇത് പരിശോധിക്കാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്.

ഒാഗസ്റ്റോടെ വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് സൂചന.അമേരിക്കയുടെ വാക്സിനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിലവില്‍ ഒറ്റ ഡോസാണ് നല്‍കുന്നത്. കോവാക്സിനും,സ്ഫുട്നികും,കോവി ഷീൽഡും  നിലവിൽ രണ്ട് ഡോസാണ് നൽകുന്നത്.ജോൺസൺ ആൻറ് ജോൺസനേ കൂടാതെ ആസ്ട്രേസെനകയുടെ വാക്സിനും സിംഗിൾ ഡോസാണ്.

Also Readരോഗികൾക്ക് കരുത്ത് പകരാൻ പിപിഇ കിറ്റ് ധരിച്ച് കൊവിഡ് വാർഡ് സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി, ചിത്രങ്ങൾ വൈറലാകുന്നു

രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഡ് വാക്‌സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ച്‌ പഠിക്കുന്നതിനായി മാര്‍ച്ച്‌ ഏപ്രില്‍ മാസത്തോടെ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നതായി നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷനുകീഴിലുളള കോവിഡ് പ്രവര്‍ത്തക സമിതിയുടെ ചെയര്‍മാന്‍ അറോറ പറയുന്നു.

Also ReadShocking Video: യുപിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം പാലത്തിൽ നിന്നും നദിയിലേക്ക് എറിഞ്ഞു

വാക്‌സിന്‍ ഡോസുകള്‍ തമ്മിലുളള ഇടവേളകള്‍ വര്‍ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യേണ്ടതുണ്ടോയെന്നും ഇതിലൂടെയാണ് മനസ്സിലാക്കുക. അടുത്ത അവലോകനത്തില്‍ വാക്‌സിന്‍ ഒരു ഡോസ് ഫലപ്രദമാണോയെന്ന് മനസ്സിലാക്കുകയാണ് ലക്ഷ്യം'. അറോറ പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News